അതും പറഞ്ഞു സുഭാഷിണി ഫോൺ തിരികെ പ്രിയനേ ഏൽപ്പിച്ചു.
അപ്പോഴേക്കും പ്രിയൻ ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു,.
“ചാരു എവിടെ അമ്മായി. ഇത്രയും നേരമായിട്ടും ആളെ ഇവിടെങ്ങും കണ്ടില്ല.. ”
കൈ കഴുകുന്നതിനിടയിൽ പ്രിയൻ സുഭാഷിണിയോട് ചോദിച്ചു.
“അവളൊരു കൂട്ടുകാരിയുടെ വീടുവരെ പോയത, ഇപ്പോൾ വരും, ”
“അവളുടെ പഠിപ്പൊക്കെ കഴിഞ്ഞോ അമ്മായി, ”
“P.G കഴിഞ്ഞു .. ഇപ്പോൾ psc കോച്ചിങ്ങെന്നും പറഞ്ഞു നടക്കുവാ.. ”
സുഭാഷിണി ടേബിൾ വൃത്തിയാക്കുന്നതിന്റെ ഇടയിൽ പ്രിയന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തു.
“എങ്കിൽ ഞാൻ ഇറങ്ങട്ടെ അമ്മായി. ”
കൈ കഴുകി വന്ന പ്രിയൻ പോകുവാൻ അനുവാദം ചോദിച്ചു
“അഹ് ഇനി വൈകണ്ട, ”
പ്രിയൻ തന്റെ ബാഗുമെടുത്തു പുറത്തേക്കു നടന്നു.. അവനെ യാത്രയാക്കാൻ സുഭാഷിണിയും കൂടെ വന്നു..
ഗേറ്റ് തുറന്നു പുറത്തേക്കു ഇറങ്ങിയ പ്രിയൻ, പെട്ടന്ന് എന്തോ ഓർത്ത പോലെ സുഭാഷിണിക്ക് നേരെ തിരിഞ്ഞു.
“അമ്മായി… അച്ഛനും അമ്മയും നേരിട്ട് വന്നു വിളിച്ചില്ലന്നും പറഞ്ഞു നിങ്ങൾ ഏട്ടന്റെ കല്യാണത്തിന് വരാതിരിക്കരുത്,.. ഒരാഴ്ചക്ക് മുന്നേ അങ്ങു എത്തണം, ”
“അഹ് മോനേ ഞങ്ങൾ ഒരാഴ്ചക്ക് മുന്നേ അങ്ങെത്തും, ”
“ഒരാഴ്ചക്ക് മുന്നേ അമ്മ എങ്ങോട്ടാ പോകുന്നത് ”
പെട്ടന്ന് കേട്ട ശബ്ദത്തിൽ സുഭാഷിണിയും, പ്രിയനുമൊന്നു ഞെട്ടി, ഇരുവരും ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി.
“മോളെ ചാരു നി വന്നോ ”
സുഭാഷിണി ചെന്നു അവളുടെ കവിളിൽ മെല്ലെ തലോടി കൊണ്ട് ചോദിച്ചു.
“ഇവനെന്താ ഇവിടെ. ”
“മോളെ അത് “..
സുഭാഷിണി ഒന്നും പറയാവാതെ മിഴിച്ചു നിന്നു, പ്രിയന്റെയും അവസ്ഥ അത് തന്നേ ആയിരുന്നു.
“എന്താ അമ്മേ ഞാൻ ചോദിച്ചത് കേട്ടില്ലേ ഇവനെന്താ ഇവിടെന്നു “.
ചാരു വീണ്ടു സുഭാഷിണിയോട് ചോദിച്ചു..
“ഞാൻ ഏട്ടന്റെ കല്ല്യാണം വിളിക്കാൻ വന്നതാണ്, ”
ചരുവിന്റെ ചോദ്യത്തിന് സുഭാഷിണി മറുപടി കൊടുക്കിന്നില്ലന്നു കണ്ടപ്പോൾ പ്രിയൻ അവൾക്കുള്ള മറുപടി കൊടുത്തു.