ഇപ്പോൾ തന്നേ സീറ്റിൽ ആളുകൾ നിറഞ്ഞിരിക്കുകയാണ്, ഒരുവിധം തിരക്കായി, അപ്പോഴേക്കും മണികണ്ഠൻ ടിക്കറ്റ് കൊടുത്തു തുടങ്ങിയിരുന്നു.
പ്രിയനും ഷമീറും, ബസിലേക്ക് കയറുമ്പോൾ ഫാത്തിമ, ഫ്രണ്ട് ടൂറിന്റ ബാക്കിലയുള്ള സീറ്റിൽ ഇരിപ്പുണ്ടായിരുന്നു, കൂടെ ഒരു കൂട്ട് കാരിയും, അവൾ കൊല്ലം S.N.വമെൻസിൽ ഫൈനൽ ഇയർ b.com സ്റ്റുഡന്റ്.
പ്രിയന്റെ കൂടെയുള്ള ബസ് യാത്രയാണ് ഷമീറിനെയും ഫാത്തിമയെയും തമ്മിൽ ഒന്നിപ്പിച്ചത്.
ഇളം നീല യൂണിഫോം ചുരിദാറിന്റെ ഉള്ളിൽ തട്ടമിട്ടു മറച്ച ഒരു കുഞ്ഞു തലമത്രമാണ് കാണാൻ കഴിയു,
പ്രിയൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു എന്നിട്ട് ഷമീറിനെ വിളിച്ചു.. ഒരു ടികെറ്റ് മെഷീൻ അവനു കൊടുത്തു എന്നിട്ട് അവിടെ പോയി നിന്നോളാൻ പറഞ്ഞു.., അവൻ ഫ്രണ്ട് ടൂറിൽ അവളുടെ അടുത്തായി നിന്നു..
പിന്നെ മണികണ്ഠനെ വിളിച്ചു കാര്യങ്ങൾ നോക്കിക്കോളാൻ പറഞ്ഞു..
അപ്പോഴേക്കും ഷമീറും ഫാത്തിമയും കുറുകൽ ആരംഭിച്ചു,
പുറകിൽ നിന്നും ഹോഴ്‌നാടികൾ കൂടിയതോടെ പ്രിയൻ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് ബസ് മുന്നോട്ടെടുത്തു..
തുടരും….