പതിവില്ലാതെ രാവിലെ ഒരുങ്ങി കെട്ടി നിൽക്കുന്ന പ്രിയനേ കണ്ട് ശാരി ചോദിച്ചു.
“അത് ഇന്ന് കൊട്ടിയം റൂട്ടിൽ ആളില്ല,. അപ്പോൾ ഇന്ന് ഞാനോടാണ് വെച്ചു.. ”
“ഒഹ്.. മ്മ്… അല്ല നീ ഒന്നും കഴിക്കാതെ പോകുവാണോ, കാപ്പി ആയി എടുക്കട്ടെ, ”
“വേണ്ടമ്മേ ഷമീർ ഇപ്പോൾ വരും, ഞങ്ങളു പുറത്തുന്നു കഴിച്ചോളാം, ”
“ഒഹ് അപ്പോൾ അവനുമുണ്ടോ,? ”
“അഹ്.. ഞാൻ അവനേം കൂടെ വിളിച്ചു. ”
“അഹ് പോയിട്ടുവാ… ”
പ്രിയന്റെ വണ്ടിപ്രാന്ത് അറിയാവുന്ന ശാരി പിന്നൊന്നും പറയാൻ നിൽക്കാതെ അടുക്കളയിലേക്കു പോയി..
ചായ കുടിച്ചു കഴിഞ്ഞതും പുറത്ത് ഷെമീർ എത്തിയിരുന്നു . പ്രിയൻ പെട്ടന്ന് തന്നേ പുറത്തേക്കു വന്നു, പുറത്തെ ചാര് കസേരയിൽ ഇരുന്നു പാത്രം വായിക്കുന്ന പ്രതാപനോട് കാര്യവും പറഞ്ഞു അവൻ ഷമീറിന്റെ ബികെലേക്ക് കയറി, സ്റ്റാന്റിലേക്ക്.
“ട നിന്നോട് ഞാൻ പറഞ്ഞതല്ലേ.. നേരത്തെ പോകാന്നു. ”
ബൈക്ക് ഓടിക്കുന്നതിനിടക്ക് ഷമീർ പരിഭവം പറഞ്ഞു.
“ട ഒരു കുഴപ്പവുമില്ല, എല്ലാം സെറ്റ് ആണ്.. ”
“എന്ത് സെറ്റ് ഇനി പമ്പിൽ നിന്നും വണ്ടിയും മെടുത്തു, അവിടെ ചെല്ലുമ്പോഴേക്കും. അവള് വേറെ ബസിൽ കേറി പോയിട്ടുണ്ടാവും ”
ഷെമീർ വീണ്ടും കെറുവിച്ചു..
“എന്റെ ഷെമീർ നീ ഇങ്ങനെ ലോലനാവല്ലേ, അങ്ങനൊന്നും അവള് പോകില്ല, പിന്നെ നമ്മള് ലേറ്റായാലല്ലേ, ”
“ആവാതിരുന്നാൽ മതി. “.
“സ്വൈര്യം തടോ ‘ലേറ്റ് ആവില്ലെന്ന് പറഞ്ഞില്ലേ “.
പ്രിയൻ തന്റെ ഫോണെടുത്തു മണികണ്ഠന്റെ നമ്പറിലേക്കു വിളിച്ചു..
“ഹലോ, ട നീ എത്തിയോ, ”
“അഹ് അളിയാ പുമ്പിലുണ്ട്,”
“ട നീ വണ്ടിയെടുത്തു സ്റ്റാന്റിലോട്ടുവ, ”
“അഹ് ശെരി… ”
“ഒക്കെ ട “.
പ്രിയന്റെ ഫോൺ വിളി കഴിഞ്ഞതും ഷമീറിന്റെ മുഖമൊന്നു തെളിഞ്ഞു. അവൻ ബൈക്ക് ചവറ പ്രൈവറ്റ് ബസ്റ്റാന്റ് ലക്ഷ്യമാക്കി പായിച്ചു..
പ്രിയനും ഷമീറും സ്റ്റാന്റിലെത്തുമ്പോൾ, സമയം 7.55 ആയിരുന്നു.., അപ്പോഴേക്കും മണികണ്ഠൻ വണ്ടി എടുത്തു പുറപ്പെടാൻ നിറുത്തിയിരിക്കുകയാണ്. സ്റ്റാന്റിലേക്കു പുറകു വണ്ടികൾ വരുന്നുണ്ട് രാവിലെ ആയതിനാൽ നല്ല തിരക്കുണ്ട് കൂടുതലും പിള്ളേരാണ്.. അതിൽ ലോവേർസ് ആണ് ഭൂരിപക്ഷം പേരും , പിന്നെ ചില സർക്കാർ ജീവനക്കാരും, സ്ഥിരം യാത്രക്കാരായ, ആൾക്കാരും, പിന്നെ കുറച്ചു ബംഗാളികളും,