“അല്ല കുഞ്ഞേ അപ്പോൾ കൊട്ടിയം റൂട്ട് ആരോടും,.. ”
“അത് ഞാനെടുത്തോളം, പിന്നെ മണികണ്ഠനെ വിളിച്ചു നാളെ കൊട്ടിയതിന്റെ ബാക്ക് ഡോർ അടിക്കാൻ പറ.. പിന്നെ ഫ്രണ്ട് ഡോർ അനീഷിനെ ഇക്കാടെ കൂടെ ഇട്ടേരെ, അവിടെ വേറൊരാള് വരും, ”
“അഹ് ശെരി കുഞ്ഞേ.. ഞാൻ പറഞ്ഞേക്കാം ”
“അഹ്.. എങ്കിൽ വെക്കുവാ സങ്കേരേട്ടാ “.
ഫോൺ കട്ട് ചെയ്തു. രാവിലെ 6. മണിക്ക് അലാറവും സെറ്റ് ചെയ്ത് ഷമീറിനും നാളത്തെ കാര്യം സെറ്റ് ആക്കിയെന്നു മെസ്സേജിമിട്ടു പ്രിയൻ ഉറങ്ങാൻ കിടന്നു.
നല്ല ക്ഷീണം ഉള്ളതുകൊണ്ട് കിടന്നതും പെട്ടന്ന് തന്നേ അവൻ നല്ല ഉറക്കമായി..
അലാറം അടിക്കുമ്പോൾ അത് ഓഫ് ചെയ്തു വെച്ചു പ്രിയൻ ഷീറ്റ് തലവഴിയെ പുതച്ചു വീണ്ടും കിടന്നു..
ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് പ്രിയൻ പിന്നെ ഉണർന്നത്, വിളിക്കുന്നത് ഷെമീറാണ്. പ്രിയൻ പെട്ടന്ന് തന്നേ ഫോണെടുത്തു.
“ട നീ റെഡി ആയോ, ”
പ്രിയനെന്തെങ്കിലും പറയുന്നതിന് മുന്നേ ഷമീറിന്റെ ചോദ്യം വന്നു.
“ട പുല്ലേ 8 മണിക്കല്ലേ ട്രിപ്പ് എടുക്കു. ഇനിയും സമയമുണ്ടല്ലോ.. ”
“അല്ലടാ ഞാൻ നേരെ സ്റ്റാന്റിലേക്കു പോകാന്നു വെച്ചു അതാവുമ്പോൾ കുറച്ചു അധികം നേരം നിന്നു സംസാരിക്കാല്ലോ, നീ കൂടെ വന്നാൽ കുറച്ചു നേരത്തെ പോകാന്നു വെച്ചു ”
“അയ്യടാ. നമ്മള് വണ്ടി എടുക്കാറാവുമ്പോഴേ പോകുന്നുള്ളൂ, നീ 7.30 ആവുമ്പോൾ വീട്ടിലേക്കു വന്നേരെ… ”
“എടാ അത്… ”
“ഒരതുമില്ല, ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി, ”
“Oh..കേട്ട് “.
അതും പറഞ്ഞു ഷമീർ ഫോൺ കട്ട് ചെയ്തു..
പ്രിയൻ വീണ്ടും കുറച്ചു നേരം കൂടെ കിടന്നു ഒരു 7 മണി അവറായപ്പോളേക്കും അവനെഴുനേറ്റു. പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞു, റെഡി ആയി താഴേക്കു വന്നു..
“അമ്മേ ചായ.. ”
താഴേക്കു വന്നതും അടുക്കലേക്കു നോക്കി അവനലറി
“ദേ വരുന്നടാ, കെടന്നു കൂവാതെ.. ”
അടുക്കളയിൽ നിന്നും ശാരിയുടെ മറുപടി എത്തി.
പ്രിയൻ ഡൈനിങ്ങ് ടേബിൾ ന്റെ കസേരയിലേക്ക് ഇരുന്നു.. കുറച്ചു സമയത്തിനുള്ളിൽ അവനുള്ള ചായയുമായി ശാരി എത്തി..
“അല്ല.. രാവിലെ തന്നേ ഒരുങ്ങി കെട്ടിയതെങ്ങോട്ടാ “