കുഞ്ഞൂട്ടൻ 3
Kunjoottan Part 3 | Author : Indrajith | Previous Part
ഇയാൾക്ക് അച്ഛന്റെ അടുത്ത് എന്ത് സംസാരിക്കാനാണ്, ഇയാളുടെ കാര്യം അമ്മ മുൻപൊന്നു സൂചിപ്പിച്ചതാണ് …
ഒരു തെമ്മാടിയെ, അയാൾ എത്ര വലിയ കാശുകാരനാണെങ്കിലും, മകളെ ഏൽപ്പിക്കാൻ വലിയ താല്പര്യം ഇല്ലാത്തോണ്ടായിരിക്കാം ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നല്ലാതെ പിന്നെ വലിയ ആവേശമൊന്നും അവരുടെ ഭാഗത്തു നിന്നു കണ്ടില്ല.
എന്തേലും കുരുക്കായിട്ടാവും അവൻ അച്ഛന്റടുത്തു പോയിട്ടുണ്ടാവുക എന്നവൾ ഊഹിച്ചു, ഏത് കുരുക്കാണേലും അഴിചോളാം അല്ലെങ്കിൽ പൊട്ടിച്ചു കളഞ്ഞോളാം എന്ന ആത്മവിശ്വാസത്തോടെ അവൾ കുഞ്ഞൂട്ടനേം കൂട്ടി വീട്ടിലേക്കു നടന്നു…
അവിടെ നിന്നിരുന്ന എല്ലാ പുരുഷ ജന്മങ്ങളും പ്രായഭേദമന്യേ അവളെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ടായിരുന്നു…
“ചന്ദ്രേട്ടൻ എവിടെ പോയി വരാണ്?”
“ഞാൻ ഒരു വൈദ്യരെ കാണാൻ പോയതാ, എന്താ…സജിത്തേ”?
“ചന്ദ്രേട്ടാ, ഞാൻ പറഞ്ഞ കാര്യം എന്തായി…”
“മോനേ…അതു…ഞാൻ പറഞ്ഞില്ലേ? അവൾക്കിപ്പോൾ കല്യാണം വേണ്ടെന്നാണ് പറയുന്നത്…”
സജിത്ത് ചിരിച്ചു…..
“അതവിടെ നിൽക്കട്ടെ, ഞാൻ ഇപ്പോൾ പറയാൻ വന്നത് അതല്ല….എന്റെ ഒരു കൂട്ടുകാരൻ ഗൾഫിന്നു വന്നിട്ടുണ്ട്….അവനു കോൺട്രാക്ട് വർക്ക് ആണ് ……രണ്ട് മൂന്നു ആളെ ആവശ്യമുണ്ട് അവിടേക്ക്, രഞ്ജിത് ഫാബ്രിക്കേഷൻ പഠിച്ചതല്ലേ…അവന്റ കാര്യം ഞാൻ പറയാം…”
അവൻ ചന്ദ്രന്റെ മുഖഭാവം പഠിച്ചു, ശബ്ദം താഴ്ത്തി പറഞ്ഞു.
“പിന്നെ ചന്ദ്രേട്ടൻ അറിഞ്ഞോ ദുർഗാദാസ് ചേട്ടൻ വൈകാതെ പരോളിൽ ഇറങ്ങും”.
ചന്ദ്രന്റെ മനസ്സിൽ വെള്ളിടി വെട്ടി….എസ്സസ്സസ് നേതാവ് ദുർഗാദാസ് ….നാട്ടിലെ പേര്കേട്ട മഠത്തിൽ വീട്ടിലെ ഒറ്റയാൻ….എംസിപി നേതാവ് പ്രബീഷ് വധകേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്, അയാളുടെ ചേട്ടന്റെ മകനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ പ്രതി സ്ഥാനത്തു രഞ്ജിത്തുണ്ട്….അവൻ നിരപരാധിയാണെന്ന് ചന്ദ്രന് ബോധ്യമുണ്ട്…കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന പാർട്ടി നേതാക്കൾ പൊലീസിന് കൊടുത്ത ലിസ്റ്റിൽ ഇവന്റെ പേരും ഉൾപ്പെടുത്തി….അതോടെ പാർട്ടിക്ക് അവനെക്കൊണ്ടുള്ള ആവശ്യവും കഴിഞ്ഞു….അയാൾക്ക് ദേഷ്യവും സങ്കടവും നിസ്സഹായതയും ഒരേപോലെ അനുഭവപ്പെട്ടു…
#