പെൺപുലികൾ 6 [Jon snow]

Posted by

ചേച്ചി : ” എടി വേലക്കാരി നീ അമ്മയോട് കൊഞ്ചാൻ വന്നു നിക്കുകയാണോ കോപ്പേ. വന്നിട്ട് എന്റെ തുണി കഴുകി ഇട്. ”

ഞാൻ വല്യമ്മയെ ഒന്നു നോക്കി. വല്യമ്മ ഒന്നും പറഞ്ഞില്ല. ഞാൻ തുണി കഴുകാൻ എന്ന വ്യാജേന അവിടുന്ന് പൊന്നു. പക്ഷെ ഞാൻ അടുക്കളയുടെ വാതിലിന്റെ അവിടെ ഒളിച്ചു നിന്നു. അവർ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ആയിരുന്നു എന്റെ പരിപാടി.

വല്യമ്മ : ” നീ എന്തിനാടി കരയുന്നെ”

മീനു : ” അത് അമ്മേ ഞാൻ അവനോട് ചെയ്യുന്നത് ഒക്കെ മനസ്സിൽ വച്ച് അവൻ എന്നെ എന്നെന്നേക്കുമായി വെറുക്കും എന്ന് തോന്നുന്നു ”

വല്യമ്മ : ” എടി നീ ആദ്യമായിട്ട് ചെയ്യുന്ന പോലെ. എത്ര പേരെ നീ ഗുസ്തിയിൽ തോൽപിച്ചു ഇവിടെ അടിമകൾ ആക്കി കൊണ്ടു വന്നിട്ടുണ്ട്. അവർക്ക് എല്ലാം നിന്നോട് ഇപ്പൊ ശത്രുത ആണോ. എല്ലാം മറക്കുമെടി ”

മീനു : ” അവരെ പോലെ ആണോ എന്റെ വിജു. അവനെ നോവിക്കുമ്പോ എനിക്കാ നോവുന്നത് ”

വല്യമ്മ : “നീ ഒട്ടും അയഞ്ഞു നിൽക്കരുത്. ഇങ്ങനെ തന്നെ നിക്കണം. എന്നാലേ വാശി കേറൂ. നിന്നെ പഠിപ്പിച്ചപ്പോ അമ്മ നിന്നോട് ഇങ്ങനെ ഒക്കെ ചെയ്തത് നിനക്ക് ഓർമ്മ ഇല്ലേ. എന്നിട്ട് ഇപ്പൊ അമ്മയോട് ദേഷ്യം ഉണ്ടോ നിനക്ക്. അതുപോലെ അവനും മറക്കും. ഇപ്പോൾ നീ അയഞ്ഞാൽ അവൻ ഉഴപ്പും. ആ നിസ്സഹായ അവസ്ഥ അനുഭവിക്കണം അവൻ അപ്പോളെ അവൻ നന്നാവൂ ”

മീനു : ” എന്നാലും അമ്മേ എനിക്ക് ഇനിയും അവനെ ദ്രോഹിക്കാൻ വയ്യ ”

വല്യമ്മ : ” ഒരു കാര്യം ചെയ്യ്‌ നീ അവനെ ദേഹോപദ്രവം ഒന്നും ഏൽപ്പിക്കണ്ട. പക്ഷേ സ്ട്രിക്ട് ആയിട്ട് നിന്നോ”

മീനു : ” ഹ്മ്മ്മ് ”

സംസാരം അവസാനിച്ചു എന്ന് കണ്ട ഞാൻ ഉടനെ ചേച്ചിയുടെ മുറിയിലേക്ക് ഓടി. ചേച്ചിയുടെ തുണി എടുത്ത് സാധാരണ മട്ടിൽ ഒന്നും അറിയാത്ത പോലെ അലക്കാൻ തുടങ്ങി. സംസാരം ഒക്കെ കേട്ടപ്പോൾ എനിക്ക് ഇന്നലെ രാത്രിയിൽ ചേച്ചിയോട് പതഞ്ഞു പൊന്തി വന്ന പക ഒക്കെ കുറഞ്ഞു. എന്നാലും വല്യമ്മയുടെ വാക്കുകൾ എന്റെ ഉള്ളിൽ അലയടിച്ചു പ്രതിരോധിച്ചിട്ട് മാത്രം കാര്യമില്ല ആക്രമിക്കണം.

അലക്കും കുളിയും ഒക്കെ കഴിഞ്ഞു ഞാൻ യൂണിഫോം ഒക്കെ ഇട്ടു റെഡി ആയി. അപ്പോൾ ചേച്ചിയും യൂണിഫോം ഒക്കെ ഇട്ടു റെഡി ആവുന്നുണ്ടായിരുന്നു. ചേച്ചി ഇന്നലത്തെ പോലെ കണ്ണാടി നോക്കി മുടി ചീവുന്നു. ആ നിൽപ്പും ആ സ്ട്രക്ച്ചറും ഒക്കെ നല്ല ഭംഗി ഉണ്ട്. ആരായാലും ഒന്നു പ്രേമിച്ചു പോകും. ഇവൾ പുറമെ കാണിക്കുന്ന ഈ രാക്ഷസ ഭാവം ഒക്കെ അഭിനയം ആണെന്ന് എനിക്കല്ലേ അറിയൂ. ഉള്ളിന്റെ ഉള്ളിൽ ചേച്ചിക്ക് എന്നോട് സ്നേഹവും വാത്സല്യവും ഉണ്ടെന്ന് എനിക്കറിയാം ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *