ഞാനവിടെയിരുന്നു.. എന്റെ മുഖത്തും മനസിലും സന്ദോഷം കടന്ന് വന്നു..
അവിടെയിരുന്ന മദ്യം പോരാതെ പിന്നെയും ഒരു കുപ്പികൂടി വിനോദ് എടുത്തുകൊണ്ടുവന്നു.. വല്ലിപ്പ ആകെ രണ്ടെണ്ണം.. വിനോദും ആവശ്യത്തിനു.. ഞാൻ ഇരുന്ന് നല്ല കീറ് കീറി.. ആടാനും തുടങ്ങി..
” സാജിതാാാാ നിന്റെയിക്ക ദേ വരുന്നടീ മോളെ…”
ഞാൻമുറ്റത്തേക്കിറങ്ങി… കൈരണ്ടും ആകാശത്തേക്കുയർത്തി…
“കാറ്റുപറഞ്ഞതും പൊള്ള്.. .. കടലു പറഞ്ഞതും പൊള്ള്… കാലം പറഞ്ഞതും പൊള്ള്”…
” അല്ലേടാ വിനോദെ”…
എന്ന് പറഞ്ഞ് അവനെ കെട്ടിപിടിച്ചു കവിളത്തൊരു കടിയും കടിച്ചു…
” വിനോദെ വണ്ടിയെടുക്ക് വീട്ടിൽ പോകാം..” വല്ലിപ്പ വിനോദിനോട്..
അവൻ വണ്ടിയെടുത്തു… എന്നെയും വല്ലിപ്പാനേയും കേറ്റി വീട്ടിലേക്ക്..
വീട്ടിലെത്തി..
“നീ കുറച്ച് നേരം എന്നോടൊപ്പമിരിക്കെടാ.. “. ഞാൻ വിനോദിനോട്..
അവനൊന്ന് മൂളി..
എന്റെ വീടിന്റെ മുമ്പിലിരുന്ന് കുറെ നേരം സംസാരിച്ചു..
പെട്ടന്ന് ഞാൻ..
” ടാ വിനോദെ.. എനിക്കവളെ കാണണം… നീ കൊണ്ടുപോവ്വൊ എന്നെ”…
“ഇപ്പൊ ഒമ്പത് കഴിഞ്ഞു സമയം..ഇപ്പൊ തന്നെ വേണൊ..”?
” വേണം… നിനക്ക് പറ്റില്ലെങ്കിൽ മാറിക്ക്.. ഞാൻ പൊക്കൊളാം..”.
ഞാൻ ബുള്ളെറ്റിൽ കയറിയിരുന്നു.. കിക്കറടിക്കാൻ തുടങ്ങി..
“ഇങ്ങോട്ട് മാറ് മൈരാ..”
അവനെന്നെ മാറ്റി.. സ്റ്റാർട്ട് ചെയ്തു.. ഞാനും കേറി..
ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യുന്നത് കേട്ട് വല്ലിപ്പ..
“ടാ വിനോദെ.. പ്രശ്നമൊന്നും ഉണ്ടാക്കരുത്ട്ടാ..”..
” ആ… ആലോചിക്കാം..”.. ഞാൻ വിളിച്ചു പറഞ്ഞു..
ഞങ്ങൾ സാജിതാടെ വീട്ടിലെത്തി…
“ദേ.. പിന്നേം ഗേറ്റ്.. മൈരു..”.
ഗേറ്റിൽ പിടിച്ച് കുലുക്കികൊണ്ട് ഞാൻ..
തിരിഞ്ഞ് വിനോദിനോട് ഞാൻ
” അപ്പൊ പിന്നെ, ചാടാല്ലെ”..
ഞാൻ വിനോദിന്റെ നേരെ കണ്ണിറുക്കി കാട്ടിയിട്ട്….
“നീ ഇവിടെ നിക്ക് ഞാൻ പോയിട്ട് ഇപ്പൊ തന്നെ വരാം..”
ഞാൻ കഷ്ട്ടപെട്ട് മതിലെടുത്ത് ചാടി..