സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Posted by

പ്രിയ കൂട്ടുകാരെ ,

മൂന്നു വർഷമായി ഞാനിവിടെ എഴുതുവാൻ തുടങ്ങിയിട്ട് .

ഒരു കഥയുടെ ലിങ്ക് കിട്ടിയപ്പോൾ അതിന്റെ ബാക്കി വായിക്കുവാൻ വേണ്ടി കയറിയതാണിവിടെ . ആദ്യമേ കുറെ കഥകൾ വായിച്ചു . പിന്നെ ഒരു കഥ എഴുതി നോക്കി . സാറയുടെ പ്രയാണം എന്ന ആദ്യ കഥ യിൽ തുടങ്ങി ഇപ്പോൾ സ്വപ്നലോകത്തെ ഹൂറി വരെ എത്തി നിൽക്കുന്നു .

ഞാൻ വന്നപ്പോൾ ഉണ്ടായിരുന്ന പല മുഖങ്ങളും ഇന്നില്ല . കുറേയാളുകൾ പോയി , കുറേയാളുകൾ വന്നു . ഇനിയും ആര് വന്നാലും പോയാലും കുട്ടൻ സൈറ്റ് ഇങ്ങനെ നിൽക്കണമെന്നാണ് ആഗ്രഹം .

ടെൻഷൻ കുറക്കാൻ നല്ലൊരു വഴിയായിരുന്നു ഇവിടുത്തെ എഴുത്തും വായനയും . ആദ്യം എഴുത്തിന്റെ സ്പീഡ് കുറഞ്ഞു . പിന്നെ വായനയും കുറഞ്ഞു .. ഇപ്പോൾ അധികം വായനയെ ഇല്ലായെന്ന് പറയാം .ഏഴുത്തും അങ്ങനെ തന്നെ .

നിഴലുകൾക്കുള്ളിലെ നിഴലുകൾ കഥയും കമന്റും പറയുമ്പോൾ സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാത്ത അവസ്ഥ .

വീണ്ടും ചില കുടുംബ വിശേഷങ്ങൾ , അവൾ രുഗ്മിണി , അന്നൊരുനാൾ എന്നീ മൂന്നു കഥകളും പണ്ട് ഉപേക്ഷിച്ച ശര റാന്തലും പൂർത്തിയാക്കുവാൻ ബാക്കി . ഇപ്പോൾ ഈ ഇട്ടത് നാലു പാർട്ടുകളിലായി നാല് കഥാപാത്രങ്ങളെ വെച്ച് പ്ലാൻ ചെയ്ത കഥയാണ് . ഒന്നും മുഴുമിക്കാൻ പറ്റാത്ത അവസ്ഥ . പ്രിയ കൂട്ടുകാരി സ്മിതയോടൊപ്പമുള്ള കോമ്പിനേഷൻ സ്റ്റോറിയും അപൂർണതയിൽ . ചർച്ചയിൽ ഏതാണ്ടൊരു ഭാഗവും സുന്ദരിക്ക് അറിയാവുന്നത് കൊണ്ട് ആ കഥ പൂർത്തിയാക്കുവാൻ സുന്ദരിയോട് അഭ്യർത്ഥിക്കുന്നു .

തത്കാലം സൈറ്റ് വിടുകയാണ് . എന്നെങ്കിലും എഴുതണമെന്ന് തോന്നിയാൽ ഈ ഐഡിയിൽ ഇതേ മുഖത്തിൽ ഞാൻ വരും . അത് വരെ മറ്റാർക്കും ഈ പേര് കൊടുക്കില്ലായെന്ന് വിശ്വസിക്കുന്നു .

എന്നെ സപ്പോർട്ട് ചെയ്ത എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി .

മന്ദൻരാജയുടെ അവസാനത്തെ ഈ കഥയും എഴുത്തുകൊണ്ട് വിസ്മയിപ്പിച്ച പ്രിയ കൂട്ടുകാരി സ്മിതക്ക് സമർപ്പിക്കുന്നു .

സ്നേഹത്തോടെ – രാജാ
സ്നേഹത്തോടെ -രാജ

Leave a Reply

Your email address will not be published. Required fields are marked *