“‘പാല് തിളച്ചു തൂവി ..തൂവണം ശെരിക്കും അല്ലെ ?”” യാസീൻ പറഞ്ഞപ്പോഴാണ് സുലേഖ അവന്റെ നെഞ്ചിൽ നിന്നടർന്നു മാറി അവിടേക്ക് നോക്കിയത് .അവൾ പെട്ടന്ന് തീ ഓഫ് ചെയ്തു .
യാസീൻ ഒരു കപ്പിലേക്ക് പാലും പഴവും പകർന്നു .
“”എടീ ഭാര്യേ ..നമ്മളൊന്നല്ലേ ..നമുക്കൊരു കപ്പ് പോരെ “”
“‘യ്യോ …മൊഞ്ചത്തിക്കുട്ടി കണ്ണുരുട്ടുവോന്നും വേണ്ട .അതിനൊന്നുമെനിക്ക് ഭാഗ്യമില്ല . എന്റെ പൊന്നെ ..ഞാനും നീയും ഒരു കപ്പിൽ നിന്ന് …അത് മതി ..അതെങ്കിലുമൊന്ന് സമ്മതിക്ക് പെണ്ണെ ..”‘ സുലേഖ കണ്ണ് തുറിച്ചവനെ നോക്കിയപ്പോൾ യാസീൻ പറഞ്ഞു . എന്നിട്ടൊരു ചെയറിൽ ഇരുന്നിട്ടവളേ വലിച്ചു തന്റെ മടിയിലേക്കിരുത്തി .അവൾ പിടഞ്ഞെഴുന്നേൽക്കാൻ നോക്കിയെങ്കിലും യാസീൻ വിട്ടില്ല, അവന്റെ കൈ അവളുറെ വയറിനെ ചുറ്റി . സ്പൂണിൽ പാലും പഴവും കോരി ചുണ്ടിൽ മുട്ടിച്ചപ്പോൾ സുലേഖ വായ് തുറന്നു .അവളതിറക്കിയതും യാസീൻ ഒരു സ്പൂൺ കഴിച്ചിട്ട് വീണ്ടും അവൾക്ക് നീട്ടി .
“‘വിട് യാസീൻ …””
കഴിച്ചു തീർന്നവൻ ഗ്ലാസ് വെച്ചപ്പോൾ സുലേഖ പറഞ്ഞുവെങ്കിലും അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചില്ല . യാസീന്റെ കൈ അഴിഞ്ഞതും അവൾ എഴുന്നേറ്റു .
“‘വാ ..വീടൊക്കെ കാണണ്ടേ ?”’ യാസിൻ അവളുടെ കൈ പിടിച്ചു
“‘ഇത് നമ്മുടെ വർക്ക് ഏരിയ , ഇവിടെയൊരു ബാത്രൂം ഉണ്ട് … വാ … ഇത് നമ്മുടെ ഗസ്റ്റ് റൂം .. “‘ യാസീൻ അവളുടെ കൈ പിടിച്ചു ഓരോയിടത്തേക്കും കൊണ്ടുപോയി . അവൻ നമ്മുടെ എന്ന് പറഞ്ഞപ്പോൾ അവൾക്കാകെ വല്ലാതായി .
“‘ഇത് നമ്മുടെ ചിൽഡ്രൻസ് റൂം …””
“‘യാസീൻ …”‘അവൾ പകച്ചവനെ നോക്കി .അവനത് ശ്രദ്ധിക്കാതെ അവളുടെ കൈ പിടിച്ചു അടുത്ത മുറിയിലേക്ക് കയറി .
“‘ഇത് നമ്മുടെ ബെഡ്‌റൂം …ആ ജനാല തുറന്നാൽ പുറകിലെ കൃഷിത്തോട്ടം കാണാം ..വാ “‘ യാസീൻ ജനൽ തുറന്നു സുലേഖ അതിലൂടെ പുറത്തേക്ക് നോക്കി . ടൗണിലെ പ്രസിദ്ധമായ ജൈവ കാർഷിക വില്പനകേന്ദ്രത്തിന്റെ കൃഷിത്തോട്ടം ആയിരുന്നു അവിടെ . ജനാലയിലൂടെ തണുത്ത കാറ്റ് അകത്തേക്ക് കടന്നു . സുലേഖ തിരിഞ്ഞതും അവന്റെ നെഞ്ചിൽ മുട്ടി .
“”മൊഞ്ചത്തി കുട്ടി …ഒരു …ഒരുമ്മ തരാമോടാ ? “” അവളുടെ കണ്ണുകൾ തന്റെ കണ്ണുകളുമായിടഞ്ഞപ്പോൾ യാസീൻ ചോദിച്ചു . സുലേഖ കിടുകിടാ വിറക്കുന്നതവൻ കണ്ടു
“‘പ്ലീസ് …ഒരുമ്മ .. ഡാ ..പ്ലീസ് “‘മുഖം വാരിയെടുത്തപ്പോൾ സുലേഖ കണ്ണുകളടച്ചു . യാസീന്റെ ചുണ്ടുകൾ അവളുറെ വിറയാർന്ന തുടുത്ത ചുണ്ടുകളിൽ സ്പർശിച്ചു . തന്റെ മൂക്കിന്തുമ്പത്തുരസിയപ്പോൾ സുലേഖക്കിക്കിളിയായി . യാസീൻ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്തിട്ടവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു .
“”‘ഹ്മ്മ്മ് …”‘ പെരുവിരലിൽ കുത്തിപൊങ്ങിയ സുലേഖ ആകെ വിറകൊള്ളുകയായിരുന്നു .ആദ്യരാത്രിയിൽ പോലുമവൾ അതുപോലെ അനുഭവിച്ചിട്ടില്ല /.