രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

സ്റ്റെയർ കേസിനു മുകളിൽ നിന്നുകൊണ്ട് തന്നെ മഞ്ജുസ് ചാറ്റ് ചെയ്യുമ്പോൾ ഞാൻ അവളുടെ പിന്നിൽ കൂടി വന്നു കെട്ടിപിടിച്ചു സ്വല്പം റൊമാന്റിക് ആയി . എന്നേക്കാൾ അവൾക്ക് ആ നേരത്തു ശ്രദ്ധ ഫോണിലായപ്പോൾ സ്വാഭാവികമായി എനിക്ക് ദേഷ്യവും വന്നു . ഞാൻ കിസ് അടിച്ചിട്ടും കെട്ടിപിടിച്ചിട്ടുമൊക്കെ മഞ്ജുസ് വികാരമില്ലാത്ത ശവം പോലെ നിക്കുന്നു !

“നീ ആരോടാടി കോപ്പേ ഈ ചാറ്റ് ചെയ്യുന്നേ ..”
എന്നും പറഞ്ഞു ഞാനേറെ കൈ മുന്നോട്ടു നീക്കി . അതോടെ അവളും കൈ വെട്ടിച്ചു . കഷ്ടകാലത്തിനു എന്റെ കൈതട്ടി ആ ഫോൺ മുകളിൽ നിന്നും താഴേക്ക് വീണു ! സ്റ്റെയർ കേസിനു മുകളിൽ നിന്നും താഴത്തെ നിലയിലേക്ക് മൊബൈൽ വീണാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ പറയണ്ടല്ലോ !

മഞ്ജുസ് വാ പൊളിച്ചുകൊണ്ട് എന്നെ തുറിച്ചൊന്നു നോക്കി . ഞാൻ എരിവ് വലിച്ചുകൊണ്ട് സോറി എന്ന് പറഞ്ഞെങ്കിലും അവള് അപ്പോഴത്തെ ദേഷ്യത്തില് എന്റെ മോന്തക്കൊന്നു തന്നു . അത്ര വേദന ഒന്നും ഇല്ലെങ്കിലും അതെനിക് ഫീൽ ആയി . പക്ഷെ അവളെ തിരിച്ചടിക്കാൻ എനിക്ക് മനസു വന്നതുമില്ല .

അടിച്ചു കഴിഞ്ഞപ്പോഴാണ് മഞ്ജുവിനും ബോധം വീണത് . ഒന്നും മിണ്ടാതെ മുൻപിൽ നിന്ന് കവിള് തഴുകിയ എന്നെ മഞ്ജുസ് ചെറിയൊരു പേടിയോടെ നോക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി പോയി .
“കവി..സോറി ..ഒന്ന് നിന്നെ..പ്ലീസ് …”
എന്നൊക്കെ പറഞ്ഞു അവള് എന്റെ കയ്യിൽ പിടിച്ചു വലിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാതെ വീട്ടീന്ന് ഇറങ്ങിപ്പോയി . പിന്നെ പഴയ ഫോണിലേക്ക് സിം എടുത്തിട്ട് എന്നെ വീണ്ടും വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല . ആ ദേഷ്യത്തില് ഉച്ചക്ക് ഭക്ഷണം കഴിക്കാനും ഞാൻ വീട്ടിൽ ചെന്നില്ല . പിന്നെ വൈകിട്ടത്തെ കളിയൊക്കെ കഴിഞ്ഞു മനഃപൂർവം നേരം വൈകിപ്പിച്ചു , സെക്കൻഡ് ഷോ സിനിമയും കഴിഞ്ഞാണ് വീട്ടിൽ ചെന്നത് .

ആ സമയത്തും അവളെന്നെ കാത്തു ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു എന്നത് വേറെ കാര്യം . പക്ഷെ ഞാനവളെ മൈൻഡ് ചെയ്യാൻ പോയില്ല . ബൈക്ക് മുറ്റത്തു വെച്ച് മഞ്ജുസിനെ ആലുവ മണപ്പുറത്തുവെച്ചു കണ്ട പരിചയം പോലുമില്ലാത്ത മട്ടിൽ ഞാൻ ഉമ്മറത്തേക്ക് കയറി . അപ്പോഴേക്കും കക്ഷി കസേരയിൽ നിന്നെഴുന്നേറ്റു എന്നെ തുറിച്ചൊന്നു നോക്കി .

“നീ എവിടായിരുന്നു ഇത്ര നേരം ?”
ചെരിപ്പഴിക്കുന്ന എന്നെ നോക്കി മഞ്ജുസ് ദേഷ്യപ്പെട്ടു .ഞാനതിനു മറുപടി ഒന്നും പറയാതെ വാതിലും തുറന്നു അകത്തേക്ക് കയറി .

“എന്തേലുമൊന്നു പറ കവി…ചോറെടുക്കട്ടെ ..”
അകത്തേക്ക് നീങ്ങിയ എന്റെ പുറകെ വന്നുകൊണ്ട് മഞ്ജുസ് ചിണുങ്ങി .

“വേണ്ട ..”
അതിനു ഗൗരവത്തിലൊരു മറുപടി പറഞ്ഞുകൊണ്ട് ഞാൻ കോണിപ്പടികൾ കയറി . അതോടെ മഞ്ജുസ് വേഗം ഉമ്മറവാതിൽ അടച്ചു കൊണ്ട് എന്റെ പുറകെ ഓടി .പക്ഷെ ഞാനവളെ മൈൻഡ് ചെയ്തില്ല . അതിൽ കക്ഷിക്ക്‌ ചെറിയ നിരാശയുണ്ട് .

റൂമിലേക്ക് ചെന്നതും ഞാൻ നേരെ ടവൽ എടുത്തുകൊണ്ട് അകത്തേക്ക് കയറി . പിള്ളേര് രണ്ടും സുഖമായിട്ട് ഉറങ്ങുന്നുണ്ട് . എന്റെ പെരുമാറ്റം മഞ്ജുസിനു നല്ല വിഷമം ഉണ്ടാക്കുന്നുണ്ടെന്നു അവളുടെ നിരാശ കണ്ടാൽ എനിക്ക് ഊഹിച്ചെടുക്കാമായിരുന്നു . പക്ഷെ ഞാൻ അത്രയെളുപ്പം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *