Masterpiece [VAMPIRE]

Posted by

ആ ചുവർ നിറഞ്ഞൊരു ചിത്രം,………………
ഇരുവശത്തേക്കും കൈകൾ നീട്ടി മുഖത്തു
നിഷ്കളങ്കമായ ഒരു പുഞ്ചിരി നിറച്ചു മഞ്ഞയും
നീലയും പച്ചയും അങ്ങനെ അവയുടെ പല
നിറവ്യത്യാസങ്ങൾ വാരി വിതറി ഒരു വലിയ
കുപ്പായമണിഞ്ഞ പെൺകുട്ടി……..

ചിത്രം അപൂർണ്ണമാണ്, ഇടയ്ക്കിടെ ചിത്രകാരൻ
മനപ്പൂർവം നിറം നൽകാതെ ഉപേക്ഷിച്ച
കുറെയധികം സ്ഥലങ്ങൾ കാണാം…….

മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ പൂർണത കാത്ത് കിടക്കുന്നവർ……

ചിത്രത്തിന്റെ ഇരുവശവും ബാക്കി വന്ന സ്ഥലത്തു മരങ്ങളും വള്ളിച്ചെടുകളും
അങ്ങനെ ഒരുപാട് വരയും കുറിയും…..

വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ടാവും ആ ഭീമാകാരമായ മുറിയിലെ ഒരു ചുവർ വരച്ചുതീർക്കാൻ തന്നെ……
ഇപ്പോളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല
എന്നതിൽ അത്ഭുതമില്ല……

മെറിലിന്റെ ചിത്രത്തിന് താഴെയായി ഒരു വലിയ
കട്ടിലുണ്ട്… ഈട്ടിയിൽ തീർത്ത അത്ഭുതം…….
നാല്അരയന്നങ്ങൾ ചുമക്കുന്ന താമരയിലയുടെ
ആകൃതിയിൽ ആണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്…….

മേലെ തിളങ്ങുന്ന പട്ടുമെത്ത വിരിച്ചിട്ടുണ്ട്……
അതിനു നേരെ മുകളിൽ ഒരു വലിയ
തൂക്കുവിളക്കും, പത്തിനു മുകളിൽ നിലകളിലായി
അടുക്കിയിരിക്കുന്ന ഇൻകാൻഡസെന്റ്
ബൾബുകൾ പൂർണചന്ദ്രനെപ്പോലെ തിളങ്ങുന്നു….

നക്ഷത്രങ്ങൾ പോലെ അതിനരികിൽ
പിന്നെയുമുണ്ട് കുറെ കുഞ്ഞു കുഞ്ഞു
ബൾബുകൾ…….

കാഴ്ച്ച മുഴുവിപ്പിക്കും മുന്നേ അവൾ അവനെയും
വലിച്ചുകൊണ്ട് പോയി കട്ടിലിൽ ഇരുത്തി….
എന്നിട്ട് അവൾ ഒരു നാഗകന്യകയുടെ ചിത്രത്തിന്
നേരെ നടന്നു. അത്ഭുതം, അതിനു പിന്നിൽ ഒരു
ഷെൽഫിൽ റെഡ് വൈനിന്റെ കുപ്പികൾ, പല
നിറത്തിൽ, പല രൂപത്തിൽ…

അതിൽ നിന്ന് കാബർനെയ് സവിന്യാവ് ന്റെ ഒരു കുപ്പിയും രണ്ടു വൈൻ ഗ്ലാസ്സുകളുമായി അവൾ അവന്റെ അരികിലേക്ക് നടന്നു…..

രണ്ടു ഗ്ലാസ്സുകളിലായി പകർന്ന് അതിലൊരെണ്ണം
അവൾ അവനു നേരെ നീട്ടി…..

അവളുടെ കൈയിൽ ഒന്നു ചുംബിച്ച ശേഷം അവൻ ആ കൈക്കുള്ളിൽ ഒതുക്കിയിരുന്ന ഗ്ലാസിലെ വൈൻ വാങ്ങി കുറെശേയായി കുടിക്കാൻ തുടങ്ങി…….

Leave a Reply

Your email address will not be published. Required fields are marked *