ചെളിതേച്ചത് ഇഷ്ടപ്പെടാതെ മുഖം ചുളിച്ചുനിന്ന അവളെ രണ്ടു കയ്യിലും കോരിയെടുത്ത് ജീപ്പിന്‍റെ ബോണറ്റിൽ കൊണ്ടിരുത്തി. എന്നിട്ട് മൊബൈൽ എടുത്ത് പുറകിലേക്ക് മാറി നിന്നു. അപ്പോഴാണ് അവൾക്ക് കാര്യം മനസിലായത്, പല ആംഗിളിൽ നാവ് പുറത്തിട്ടും മുഖം കോക്കിറിച്ചും, Peace ചിഹ്നം കാണിച്ചും ഒക്കെ പല ഫോട്ടോസ് എടുത്തു.
“വണ്ടി തിരിച്ച് ഇടുവാരുന്നേൽ വീടും ബാക്ക്ഗ്രൌണ്ടില് വന്നേനെ”
ഫോണിലെ ഫോട്ടോകൾ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. എന്നിട്ട് അവളെ നോക്കി. രണ്ടു കയ്യും എന്‍റെ നേരെ നീട്ടിപ്പിടിച്ച് ഇരിക്കുവാണ് കക്ഷി.
“വാ, എന്നെ ഇറക്ക്”
“ആ ബംബറില് ചവിട്ടി ഇറങ്ങ് പെണ്ണേ”
“എന്നെ ഇവിടെ എടുത്ത് വെക്കാന്‍ ഞാന്‍ പറഞ്ഞോ ഇല്ലല്ലോ?”
“എന്നിട്ട് ഫോട്ടോ എടുത്തപ്പോ ഇതൊന്നും കണ്ടില്ലല്ലോ?”
വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ താഴ്ന്ന കൈ വീണ്ടും എന്‍റെ നേരെ നീട്ടി please എന്ന മുഖഭാവത്തിൽ എന്നെ നോക്കി.
“നിന്‍റെ ഒരു കാര്യം”
ഫോൺ തിണ്ണയുടെ അരഭിത്തിയിൽ വെച്ച് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. എന്‍റെ കഴുത്തിലൂടെ കയ്യിട്ട് എന്‍റെ അരക്കു ചുറ്റും കാലുകൊണ്ട് വട്ടം പിടിച്ചു, എന്നിക്കഭിമുഖമായി അവളെന്‍റെ മേത്തേക്ക് കേറി, എന്നിട്ട് അവളുടെ കവിൾ വച്ച് എന്‍റെ കവിള് മുഴുവൻ ആ ചെളി തേച്ച് പിടിപ്പിക്കാന്‍ തുടങ്ങി.
“ദേ പെണ്ണേ, കളിക്കല്ലേ”
എവിടെ, ആര് കേൾക്കാൻ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചെളി എന്‍റെ കവിളിലും പടര്‍ത്തി അവൾ താഴേക്കിറങ്ങി, വിജയി ഭാവത്തില്‍ എന്നെ നോക്കി.
“ഇപ്പഴാ നീ എടുത്തിറക്കാൻ വാശി പിടിച്ചത് എന്തിനാന്ന് മനസ്സിലായെ”
അത് പറഞ്ഞിട്ട് ഞാനും എന്‍റെ ഒപ്പം അവളും ചിരിച്ചു. പിന്നെ പോയി കുപ്പിയിലെ വെള്ളമെടുത്ത് രണ്ടാളും മുഖം കഴുകി.
“ഇങ്ങനെ കുഞ്ഞ് കളിച്ച് നടക്കാനാണോ ഇങ്ങോട്ട് വന്നത്?”
“ഇതൊക്കെ അല്ലേടീ ഒരു രസം, സാധാരണ മാസത്തില്‍ രണ്ട് മൂന്നു പ്രാവശ്യം ഇങ്ങോട്ട് വരാറുള്ളതാ, വീട് വൃത്തിയാക്കി പറമ്പിൽ വല്ല പണിയുമുണ്ടേൽ അതും എടുപ്പിച്ച് പോകാറാ പതിവ്. ചിലപ്പോഴൊക്കെ ഇവിടെ തങ്ങാറും ഉണ്ട്.”
“നല്ല സ്ഥലം, എനിക്ക് ഇഷ്ടായി, ചുറ്റും പച്ചപ്പ് മാത്രേ ഉള്ളൂ, കാടിന്‍റെ നടുവില്‍ വീട് വെച്ച ഒരു ഫീൽ “
“എന്നാ വന്ന കാര്യം നോക്കിയാലോ?”
“നോക്കാം”
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കൊണ്ടുവന്ന പുല്ലുവെട്ടുന്ന യന്ത്രം വിറകുപുരയോടുചേർന്ന റൂമിൽനിന്നും എടുത്തുകൊണ്ടുവന്നു. കുറേക്കാലം ഉപയോഗിക്കാതെ ഇരുന്നതിനാൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും സ്റ്റാർട്ട് ആയി. മുറ്റവും പരിസരവും ഞാന്‍ പുല്ലുവെട്ടി വൃത്തിയാക്കിയപ്പോള്‍ ചിന്നു വീടിന്‍റെ അകം വണ്ണാൻവലയൊക്കെ തട്ടി അടിച്ചുവാരി വൃത്തിയാക്കി.
വീടും ചുറ്റുപാടും വൃത്തിയാക്കിക്കഴിഞ്ഞു ഉച്ചയൂണ് കഴിക്കാനിരൂന്നു. ചമ്മന്തി, മത്തി പൊരിച്ചത്, പയറുതോരൻ എന്നിവ വെച്ച പൊതിച്ചോർ പിന്നെ വേറെ ഒരു പാത്രത്തില്‍ മോരുകറിയും ഉണ്ടായിരുന്നു. ചോറൊക്കെ ഉണ്ടുകഴിഞ്ഞു കുറച്ചു സമയം വിശ്രമിച്ചു.
“പുളി പറിക്കാന്‍ പോകണ്ടെ? നല്ല മഴ വരുന്നുണ്ട് മൊത്തം ഇരുണ്ടു”
തിണ്ണയിൽ തോർത്ത് വിരിച്ച് കിടന്നിരുന്ന എന്‍റെയടുത്ത് വന്നവൾ ചോദിച്ചു.
“വാ പോയേക്കാം, ആദ്യം ഉണ്ടോന്നു നോക്കാം”
നിലത്തു നിന്നു എഴുന്നേൽക്കാൻ തുടങ്ങിയ എന്‍റെ നേരെ ചിന്നു കൈ നീട്ടി. അവളുടെ കൈപിടിച്ചെണീറ്റ് നിലത്തു കിടന്നിരുന്ന തോർത്തെടുത്തുകുടഞ്ഞു തലയില്‍ കെട്ടി മുറ്റത്തേക്കിറങ്ങി, വീടിന്‍റെ പുറകുവശത്തേക്ക് നടന്നു, ഒരു വാക്കത്തിയും സഞ്ചിയുമായി അവളും എന്നെ അനുഗമിച്ചു. വീടിന്‍റെ പുറകുവശത്ത് നിന്നും തോട്ടിയെടുത്ത് മുകളിലേക്കുള്ള നടപ്പുവഴിയിലൂടെ ഞങ്ങള്‍ കയറി. കുറച്ച് നടന്നപ്പോൾ വലതു വശത്തായി ഒരു വലിയ പുളിമരം നിൽപ്പുണ്ടായിരുന്നു.