മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Posted by

മുകളില്‍ നിന്നും റോഡിന്‍റെ വശത്തുള്ള പാറയിലേക്ക് കുത്തി വീണു പിന്നെ റോഡിന് കുറുകെ ഒഴുകി താഴേയ്ക്ക് വീഴുന്ന ഒരു മഴ സ്പെഷ്യൽ വെള്ളച്ചാട്ടം.

പതഞ്ഞ് വീഴുന്ന വെള്ളം കണ്ടപ്പോൾ ചിന്നുവിന്‍റെ കണ്ണുകൾ വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാട്, മല, വെള്ളച്ചാട്ടം തുടങ്ങിയ സാധനങ്ങള്‍ ഒക്കെ ഒരുപാടിഷ്ടാണു പുള്ളിക്കാരിക്ക്. ഞാന്‍ വണ്ടി റോഡില്‍ നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.

” ഞാന്‍ പറയാന്‍ വരുവാരുന്നു”

” അത് എനിക്ക് മനസ്സിലായി, അതല്ലേ നിർത്തിയെ , വാ ഇറങ്ങ്”

ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് ചെന്നു. കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ ഫോൺ എടുത്ത് എന്‍റെ കയ്യില്‍ തന്നു. പല പോസുകളിലുള്ള ഫോട്ടോ എടുത്ത് പിന്നെ ഞങ്ങള്‍ രണ്ടും കൂടീ ഒന്നുരണ്ട് സെൽഫിയും എടുത്തു.

വഴിയുടെ മറുവശം കൊക്കയാണ്. തെളിച്ചമില്ലെങ്കിലും താഴ്ഭാഗത്ത് ഒരുപാട് മലനിരകൾ കാണാം. താഴേയ്ക്ക് നോക്കിനിന്ന അവളെ പുറകിലൂടെ ചെന്നു വട്ടം പിടിച്ചു. ഒരു പുഞ്ചിരിയോടെ തല എന്‍റെ തോളിലേക്ക് ചാരി ഇടതു കൈ എന്‍റെ കയ്യുടെ മുകളിൽ വച്ച് വലതു കൈ കൊണ്ട് എന്‍റെ കവിളിൽ തഴുകി, ആ നിമിഷങ്ങൾ ആസ്വദിച്ച് ഞങ്ങള്‍ നിന്നു.

*******************
കുറച്ച് സമയം അവിടെ ചിലവഴിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടർന്നു. ആ വഴിചെന്നവസാനിച്ചത് ഒരു ചെറിയ പഴക്കമുള്ള ഓടിട്ട വീടിന്‍റെ മുന്നിലാണ്. മുറ്റം മുഴുവൻ കാട് പിടിച്ച് കിടക്കുന്നു. മുറ്റത്തിന്‍റെ ഒരു മൂലക്ക് പടർന്നു നിൽക്കുന്ന ചെമ്പരത്തി, മുറ്റത്തിന് തൊട്ട് താഴെ നിൽക്കുന്ന ചെറിയ പാലമരത്തിൽ പടർന്നു കയറിയ ഒരു കാട്ടു വള്ളിച്ചെടി, റോസ് നിറത്തിലുള്ള ചെത്തിപ്പൂവിന് സമാനമായ പൂക്കള്‍ അങ്ങിങ്ങായി നിൽപ്പുണ്ടായിരുന്നു, മഴയും കാറ്റും കൊണ്ടാവാം അതിന്‍റെ ചോട്ടില്‍ മുഴുവൻ ആ പൂക്കള് വീണു കിടന്നിരുന്നു.
വണ്ടിയൽനിന്നിറങ്ങി പുറകിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം എടുത്ത് വീടിന്‍റെ തിണ്ണയിലേക്ക് കയറി. റെഡ് ഓക്സൈഡ് ഇട്ട നിലം മുഴുവൻ ചെളിപിടിച്ച് കിടക്കുന്നു. വണ്ടിയുടെ താക്കോലിന്‍റെ കൂടെത്തന്നെയുള്ള മറ്റൊരു താക്കോലെടുത്ത് വാതിലിന്‍റെ താഴ് തുറന്നു. രണ്ടുപാളി പഴയ മോഡൽ വാതിലാണ്, അകത്തേക്ക് തള്ളിത്തുറന്നു, മഴയുടെയാവാം വാതിലിന് ഒരു ചെറിയ പിടുത്തം ഉണ്ടായിരുന്നു. അകത്തു മുഴുവൻ എട്ടുകാലി വലയും പൊടിയും ആയിരുന്നു. വാതിൽ തുറന്നു ചെല്ലുന്നത് ഒരു ഹാളിലേക്കാണ്, അവിടെ ഒരു തീൻമേശയും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു അത് കൂടാതെ രണ്ട് മൂന്നു പഴയ മരക്കസേരകളും മരത്തിന്‍റെ ഒരു ചാരുകസേരയും ഉണ്ടായിരുന്നു. ഹാളിന്‍റെ രണ്ടു വശങ്ങളിലായി രണ്ടു ചെറിയ മുറികള്‍ , പിന്നെ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ് അടുക്കളയുടെ ഒരു വശത്തേക്ക് ചെറിയ ഒരു സ്റ്റോർ റൂം പിന്നെ പുറത്ത് വിറകുപുരയും കുളുമുറിയും. പാപ്പാന്‍റെയും കുഞ്ഞമ്മയുടെയും റൂം ബാത്ത് അറ്റാച്ചെട് ആണ്, അത് രണ്ടാമത് കൂട്ടിചേർത്ത് എടുത്തായിരുന്നു.
തല്‍ക്കാലം സാധനങ്ങള്‍ ഒക്കെ മേശപ്പുറത്ത് വെച്ചു തിണ്ണയിലേക്ക് വന്നു. മുറ്റത്തു നിന്നു ചുറ്റുപാടും വീക്ഷിക്കുകയാണ് പ്രിയതമ. അവളുടെ പുറകിലായി മുറ്റത്തെ ഇളംപച്ച പുല്ലിലേക്ക് ബംബർ മാത്രം കയറി നിൽക്കുന്ന, ചെളിയില്‍ കുളിച്ച്കിടക്കുന്ന ജീപ്പ്. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി, മുറ്റത്ത് നിന്നും കുറച്ച് ചെളിവാരി അവളുടെ രണ്ടു കവിളിലും തേച്ചു.
“അയ്യേ, ഇതെന്താ ഈ കാണിക്കുന്നേ?”
“ഒരു സൂത്രം ഉണ്ട്, കാണിച്ചു തരാം”

Leave a Reply

Your email address will not be published. Required fields are marked *