കുഞ്ഞൂട്ടൻ 2
Kunjoottan Part 2 | Author : Indrajith | Previous Part
“ഡീ, എന്താ നിന്റെ തീരുമാനം……വാസുവേട്ടൻ രണ്ടു പ്രാവശ്യം ആയി വിളിക്കുന്നു…. അവർക്കു നല്ല താല്പര്യം ഉണ്ട്…”
“ഞാൻ പറഞ്ഞില്ലേ അമ്മേ, ഒന്നാമത് എനിക്കിപ്പോ നോക്കണ്ട… ആവുമ്പോ ഞാൻ പറയാം….രണ്ടാമത് അയാളെ എനിക്കിഷ്ടായില്ല….”
“എന്താടീ അവനു കുറവ്? ഒരിത്തിരി കറുപ്പാണെന്നല്ലേയുള്ളൂ…. നിന്റെ അച്ഛന് പിന്നെ സായ്‌പിന്റെ നിറം ആണലോ…..”
“നിറത്തിന്റേം സൗന്ദര്യത്തിന്റേം കാര്യം അവടെ നിക്കട്ടെ….അയാൾ എന്നേക്കാൾ എത്ര വയസ്സിനു മൂപ്പാ? പിന്നെ അയാളുടെ നോട്ടവും സംസാരവും എനിക്കത്ര പിടിച്ചില്ല…”
“ഡീ നിന്റച്ഛനും ഞാനും തമ്മിൽ 13 വയസ്സ് വ്യത്യാസം ഉണ്ട്, എന്നിട്ട് ഞങ്ങൾ ഇതുവരെ എത്തിയില്ലേ?”
“അമ്മേ, ഞാൻ എന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു…അമ്മ വാസുവേട്ടനോട് വിളിച്ചു പറഞ്ഞേക്കൂ…”
തർക്കിച്ചിട്ടു കാര്യമില്ലെന്നു ലളിതക്കറിയാം, ഈ വന്ന ആലോചന തനിക്കും വലിയ ഇഷ്ടം ഉണ്ടായിട്ടല്ല….ചെക്കൻ പോര.
തന്റെ മകളായൊണ്ട് തോന്നുന്നതല്ല, അവളെ പോലെ അഴകുള്ള വേറെ പെണ്ണ് ഈ പരിസരത്തൊന്നും ഇല്ലാ.
പക്ഷെ വയസ്സ് ഇരുപത്തിനാല് നടപ്പാണ് പെണ്ണിന്, ഇവളുടെ ഒപ്പം സ്കൂളിൽ പോയിരുന്ന രശ്മിക്ക് പിള്ളേര് രണ്ടായി..
കൊല്ലം മൂന്നു നാലായി ആലോചന തുടങ്ങിയിട്ട്… നടക്കേണ്ടത് നടക്കേണ്ട സമയത്തു നടന്നില്ലേൽ പിന്നെ വിഷമമാണ്…..
ഇവളുടെ വരുമാനം കൂടി ഉള്ളോണ്ടാണ് തരക്കേടില്ലാത്ത രീതിയിൽ കഴിഞ്ഞു പോകുന്നത്, താഴെയുള്ള ചെറുക്കൻ നേരെയാവും എന്ന പ്രതീക്ഷ പണ്ടേ നശിച്ചതാണ്.,
ചന്ദ്രേട്ടനും പ്രായമായി വരികയാണ്, പണ്ട് തെങ്ങേന്നു വീണതിന്റെ ഗുണം ഇപ്പോളാണ് അറിയുന്നത്…
ഈ സമയം രാധയും ആലോചിക്കുകയായിരുന്നു…..അമ്മയുടെ മനസ്സിൽ ആധി കാണും.. തന്റെ സമപ്രായക്കാരുടെയൊക്കെ കല്യാണം കഴിഞ്ഞു ചിലർക്കൊക്കെ കുട്ടികളുമായി….
സജിത്തിന്റെ ശല്യം ഒഴിവാക്കാൻ വേണ്ടിയെങ്കിലും ആർക്കെങ്കിലും കഴുത്തു നീട്ടി കൊടുക്കാമെന്നു വിചാരിച്ചാലും നല്ല ആലോചന വല്ലതും വരണ്ടേ? വരുന്നത് മുഴുവൻ അവൻ മുടക്കുകയാണ്…..
ബിനിതയോടു അവൻ പറഞ്ഞത്രേ നിന്റെ കൂട്ടുകാരിയുടെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുന്നുണ്ടെങ്കിൽ അതു അവൻ ആയിരിക്കുമെന്ന്….പിന്നെ കൂട്ടുകാരിയെ പിരിയാൻ വിഷമമാണെൽ ഒപ്പം അവളേം കൂട്ടാമെന്ന്…
“നായിന്റെ മോൻ”, അവൾ പല്ലു കടിച്ചു.