രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

ദേഷ്യത്തോടെയാണെങ്കിലും ഞാൻ എടുത്തതോടെ മഞ്ജുസിന്റെ ചിരി മുഴങ്ങി . ആള് കുറച്ചു കയ്യിന്നു പോയ പോലെയാണ് സംസാരവും ഭാവവുമൊക്കെ ! ഒരുവിധം ഞാനവളെ കോട്ടേജിനുള്ളിൽ എത്തിച്ചു ബെഡിലേക്കിട്ടു . അപ്പോഴേക്കും എന്റെ തോളൊക്കെ വേദനിച്ചിരുന്നു ! അവളെ ബെഡിലേക്കിട്ടുകൊണ്ട് ഒപ്പം ഞാനും വീണെന്ന് സാരം !”ആഹ്…ന്റമ്മേ ..”
ഞാൻ നടുവളച്ചുകൊണ്ട് ബെഡിൽ കിടന്നു ഞെരങ്ങി . മഞ്ജുസ് അതെല്ലാം നോക്കി എന്റെ അടുത്ത് മലർന്നു കിടപ്പുണ്ട് .

“ബേബി….”
മഞ്ജുസ് എന്റെ കിടത്തം നോക്കി എന്റെ നേരെ ചെരിഞ്ഞു കിടന്നുകൊണ്ട് ചിണുങ്ങി .

“ഒന്ന് മിണ്ടാതിരിക്ക് മഞ്ജുസേ…”
അവളുടെ വിളിയിലെ അസ്വസ്ഥത ഓർത്തു ഞാൻ മുരണ്ടു .

“എന്താ കവി…വാ.. ലെറ്റ്സ് മേക്ക് ഔട്ട് ”
ലഹരിയുടെ പുറത്തു സ്വല്പം ആവേശം കൂടികൊണ്ട് അവളെന്റെ ദേഹത്തേക്ക് പടർന്നു കയറി . എനിക്കൊന്നു എതിർക്കാൻ കഴിയും മുൻപേ അവളെന്റെ ശരീരത്തിൽ അട്ടിയിട്ട പോലെ കയറി കിടന്നുകൊണ്ട് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി

“അഹ് ഹ ഹ…എടീ എണീക്ക് എനിക്ക് വയ്യ …”
അവളെയും എടുത്തു നടന്ന ക്ഷീണത്തിൽ കിടക്കുന്ന എന്റെ മീതേക്ക് മഞ്ജുസ് വീണ്ടും കയറി കിടന്നതോടെ ഞാൻ ചിണുങ്ങി .

“നോ കവി…ഐ വാണ്ട് യു ”
മഞ്ജുസ് വീണ്ടും കുറുകികൊണ്ട് എന്റെ കഴുത്തിൽ ചുംബിച്ചു .

അതിനിടക്ക് അവളുടെ കാലു എന്റെ ഷോർട്ട്സിന്റെ പോക്കെറ്റിൽ തട്ടിയതും മഞ്ജുസൊന്നു താഴേക്ക് നോക്കി .

“അതെന്താ ?”
എന്റെ പോക്കെറ്റ് വീർത്തിരിക്കുന്നത് കണ്ടു മഞ്ജുസ് സംശയത്തോടെ ചോദിച്ചു . കണ്ണുകളൊക്കെ സ്വല്പം കലങ്ങി തുടങ്ങിയ അവസ്ഥയിൽ ഒരുമാതിരി ഉന്മാദിനി ആയിട്ടുണ്ട് കക്ഷി !

“എന്റെ മുട്ട ..”
അവളുടെ സംശയം കേട്ട് ഞാൻ പല്ലിറുമ്മി .പിന്നെ കയ്യെത്തിച്ചു പോക്കെറ്റിൽ കിടന്ന ചെറിയ ബിയർ കുപ്പി എടുത്തു അവളെ കാണിച്ചു .

“കണ്ടാ ? സമാധാനം ആയല്ലോ ”
ഞാൻ ഇടം കയ്യിൽ കുപ്പി എടുത്തു പിടിച്ചുകൊണ്ട് മഞ്ജുസിനോടായി ചോദിച്ചു . അവളെന്റെ ദേഹത്ത് കിടക്കുന്നതുകൊണ്ട് ശരിക്കു ശ്വാസം വിടാൻ പോലും എനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ട് .

“എനിക്കാണോ അത് ?”
കുപ്പി കണ്ടതും മഞ്ജുസ് ആവേശത്തോടെ ചോദിച്ചു .

“നിനക്കോ ? നല്ല ചേലായി ..ഇപ്പഴേ ഞാൻ കിടന്നു അനുഭവിക്കുന്നുണ്ട് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *