അവരുടെ പിന്നിൽ ഒരു ചക്കയും പിടിച്ച് ആ വീട്ടിലെ വേലക്കാരൻ ആയ പരമുചേട്ടൻ പറഞ്ഞു.
“ആഹ്ഹ് എടുത്ത് വെച്ചോ…പരമു ചേട്ടാ ഒരു മിനിറ്റ്….”
“എന്താ കുഞ്ഞേ….”
“അതെ ആ നിൽക്കുന്ന രണ്ട് പെണ്ണുങ്ങൾ ഏതാ…. കിട്ടോ… ”
“അയ്യോ അത് ഷീല അല്ലെ.. നമ്മുടെ മണിയാശാന്റെ പെണ്ണ്..”
“മണി ആശാനോ.. അതാരാ..”
“മണിയാശാനെ അറിയില്ലെന്നോ അത് കൊള്ളാം”
“വാലായിൽ ഗണേശൻ എന്ന കൊമ്പൻ ഏതൊക്കെ പൂരത്തിന് ഇടൻഞ്ഞിട്ടുണ്ടോ ആ ആനയെ തളക്കാൻ നമ്മുടെ മണിയാശാനെ കഴിയൂ..അത്രക്കും ഉശിര മണിക്ക്”
“ആശാന്റെ പെണ്ണിനെ ആരേലും തൊട്ടു എന്ന് അറിഞ്ഞാൽ ആ തൊട്ടവന്റെ കൈ അങ്ങ് വെട്ടും ആശാൻ..”
“എത്ര വലിയ കൊമ്പൻ ആണേലും പൂരത്തിന് നെറ്റിപട്ടം ഒക്കെ അണിഞ്ഞ് ചങ്ങല കിലുക്കി നടക്കുന്ന ആനയുടെ മുന്നിലായി തോട്ടിയും കൈ പിടിച്ച് ആനയുടെ കൊമ്പിൽ പിടിച്ച് ഒരു നടത്തം ഉണ്ട്.ആന തുമ്പികൈ കൊമ്പിൽ വെച്ച് ആശാനേ അനുസരിച്ച് പിന്നാലെയും.അത്രക്കും കേമന.”
“ഓഹോ അത്രക്ക് കൊഴപ്പ കാരനാണോ… മറ്റേതോ…”
“അഹ് അത് അജിത അത് ഒരു പാവ ഭർത്താവ് മരിച്ചതാ.. അവളും പിന്നെ അവളുടെ അമ്മയും പിന്നെ ഒരു കുഞ്ഞും മാത്രെ ഉള്ളൂ വീട്ടിൽ. ”
അവർ സംസാരിച്ച് വീടിന്റെ മുന്നിലേക്ക് എത്തി.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജോളിചേട്ടത്തി രണ്ട് പാത്രത്തിൽ സംഭാരവുമായി അജിതയുടെയും ഷീലയുടെയും അടുത്തേക്ക് വന്നു.
“മക്കളെ നിങ്ങള് കഴിക്കുന്നില്ലേ… ”
“ഇല്ല ചേട്ടത്തി ഒരു പത്ത് അടി കാല് വെക്കാൻ അല്ലെ ഉള്ളൂ വീട്ടിൽ പോയി കഴിച്ചു വരാം..”
തോർത്ത് കൊണ്ട് മുഖം ഒന്ന് തുടച്ച് അജിത പറഞ്ഞ് രണ്ടാളും വീട്ടിലേക്ക് നടന്നു.
“എന്നാ ഊണ് കഴിച് ഇറങ്ങു ഷീലേ.”
അതും പറഞ്ഞ് അജിത നേരെ വീട്ടിലേക്ക് നടന്നു.
ഷീല വഴിയിൽ നിന്ന് മുറ്റത്തേക്ക് നടന്ന് അകത്തേക്ക് കയറി.
അകത്തേക്ക് കയറിയതും കണ്ട കാഴ്ച പുൽപായയിൽ കള്ള് കുടിച്ച് മത്ത് ആയി കിടക്കുന്ന മണിയെ ആണ്.
“ഇതാപ്പോ ഉണ്ടായേ… രാവിലെ പോയത് കള്ള് കുടിക്കാൻ ആയിരുന്നോ.ടാ വിവേകേ… ”
ഷീല ചോറ് എടുത്ത് കഴിച്ച് കഴിഞ്ഞ് പായയിൽ ഒന്ന് കിടന്നു.
കുറച്ചു കഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി മുടി ഒന്ന് കെട്ടുംമ്പോഴേക്കും അജിത വഴിയിലേക്ക് നടന്നു വന്നു.