“….. ഉം … അത് നട്ടെല്ലിൽ ഉഴിയണം … എന്നാലാണ് മാറുകയുള്ളൂ ….”.
“….. അങ്ങനെയാണെങ്കിൽ പ്രേമാ എനിക്ക് പെട്ടെന്ന് നടക്കാൻ സാധിക്കേണ്ടത് വളരെ അത്യാവിശ്യമാണ് …”.
“…. പെട്ടെന്ന് തന്നെ ഓടി ചാടി നടക്കാല്ലോ …. ഇല്ലേൽ ഞാൻ കൊച്ചമ്മയെ നടത്തും …”.
“….. എനിക്ക് പ്രേമനെ വിശ്വാസമാണ് ….”.
“….. എനിക്ക് അറിയുന്നത് ചെയ്യുന്നു എന്ന് മാത്രം … ശരിയാകും, എല്ലാം ശരിയാകും ….”.
“…… അറിയാടോ, ഇപ്പൊ അതിനെ കുറിച്ചൊന്നും പറയാനൊന്നും .നിൽക്കണ്ടാ … നീ ഈ ആകാശത്തിലേക്ക് നോക്യേ …. എന്തോരം നക്ഷത്രങ്ങളാണ് …..”.
പ്രേമൻ നിറയെ നക്ഷത്രങ്ങളുടെ ആകാശത്തേക്ക് നോക്കി.
” …. നല്ല ഭംഗിയല്ലേ … ഞാൻ ഈ ആകാശം കണ്ടിട്ട് തന്നെ എത്ര കാലമായി കാണും … എന്നാണ് അവസാനമായി ആകാശത്തിലേക്ക് ഇങ്ങനെ നോക്കിയിട്ടുള്ളതെന്ന് പോലും ….. ജയിലിൽ കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ ….”. അവൻ്റെ തല താഴ്ന്നു.
“….. സമയം അങ്ങനെ നിന്നെ വൃദ്ധനൊന്നും ആക്കീട്ടില്ലല്ലോ …. കാണാൻ കഴിയാത്ത കാലത്തെ ആകാശവിസ്മയങ്ങൾ ഇനിയും കാണാല്ലോ …. “.
ഭാരതി തമ്പുരാട്ടി അവനെ നോക്കി. അവൻ മനോഹരമായി അവളെ നോക്കി പുഞ്ചിരിച്ചു. അലക്ഷ്യമായി വളരുന്ന അവൻ്റെ താടി രോമങ്ങളെ സസൂക്ഷമം അവൾ മിഴിച്ച് നോക്കി.
“…… എന്താണ് കൊച്ചമ്മ ഇങ്ങനെ നോക്കുന്നെ ???, ആദ്യമായി കാണുന്നത് പോലെ …”.
“……. എന്നാണ് നിന്നെ ആദ്യമായി കണ്ടെന്നതറിയില്ല, എവിടെയോ നമ്മളിൽ എന്തോ ഒരു ഒരുമായുള്ളത് പോലൊരു തോന്നൽ …. അങ്ങനെ … അങ്ങനൊരു തോന്നൽ മനസ്സിൽ …..”.
ചായം പൂശിയ ഇരു കൈവിരലുകളും പരസ്പരം ഉരച്ച് ചൂടാക്കിയ ശേഷം ചന്തമുള്ള കവിൾ തടത്തിൽ വച്ച് ചൂട് പകർന്നശേഷം അവനോടായി അവൾ പറഞ്ഞു.
“…. അതെന്താ കൊച്ചമ്മേ ….”. ആകാംക്ഷ നിറഞ്ഞ മുഖഭാവം അവനിൽ നിറഞ്ഞു.
“…. നീയെന്നെ കൊച്ചമ്മ എന്നൊരു വിളി നിർത്തൂ !!!!”.
ചെറിയൊരു ദേഷ്യം പിടിച്ച അവളുടെ കവിളുകൾ ചുവന്നു. കൊച്ച് കുട്ടികളുടെ പോലെ വിരിയുന്ന ആ മുഖഭാവം നോക്കിയിരുന്ന പ്രേമൻ ആകെ കുഴഞ്ഞു.
” …. കൊച്ചമ്മേയെ അങ്ങനെയല്ലാതെ ….. പിന്നെ …”. പാതി വാക്കുകൾ പ്രേമൻ വിഴുങ്ങി.