ആഞ്ഞുപിടിച്ചാൽ നാളെ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം പിന്നെ ഇവനെ നാട്ടിലേക്ക് കയറ്റി വിട്ടിട്ട് നമുക്ക് ബൈക്കും പാർസൽ ചെയ്തിട്ട് ട്രൈനിൽ പോവാം….
മറ്റുള്ളവർക്കും അത് ഓക്കെ ആയതോണ്ട് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു….
സാധാനങ്ങളെല്ലാം നേരത്തെ പാക്ക് ചെയ്ത് വച്ചതുകൊണ്ട് അതിനൊന്നും സമയം പോയില്ല… എല്ലാം സെറ്റ് ചെയ്ത് റൂമും വെക്കേറ്റ് ചെയ്ത് അവരവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും 2:15 ൽ കഴിഞ്ഞിരുന്നു…
ബൈക്ക് താൻ ഓടിക്കാമെന്ന് അലൻ പറഞ്ഞെങ്കിലും ആദി സമ്മതിച്ചില്ല…..മഞ്ഞു താഴ്വരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവരുടെ ബുള്ളറ്റുകൾ അവിടെ നിന്നും പുറപ്പെട്ടു………..
ആദിയുടെ കൂടെ ബുള്ളറ്റിന്റെ പിറകിലിരിക്കുമ്പോൾ അലന്റെ മനസ്സിലേക്ക് ആദ്യമായി അവിനാശ് അവന്റെ അപ്പാപ്പന്റെ പഴയ ബുള്ളറ്റും കൊണ്ട് കോളേജിൽ വന്ന ദിവസം ഓർമ്മ വന്നു…..
______________________
കോളേജിൽ ജോയിൻ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു….. ആ ഒരു വർഷം കൊണ്ട് തന്നെ തങ്ങളുടെ ഗ്യാങ് കോളേജിൽ മുഴുവൻ അറിയപ്പെട്ടിരുന്നു…അതിനുള്ള പ്രധാന കാരണം ആദിയും സൽമാനും തന്നെയായിരുന്നു….
കോളേജിൽ ഇലക്ഷനോടാനുബന്ധിച്ച് സീനിയേഴ്സിന്റെ ചേരി തിരിഞ്ഞുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സമയം… അന്ന് ഒരു ഗ്രൂപ്പിന്റെ പാർട്ടി കൊടിയും ഇലക്ഷൻ പ്രചാരണ പോസ്റ്ററുകൾ ആരോ നശിപ്പിച്ചു… അത് ഓപ്പോസിറ്റ് ഗ്രൂപ്പ് ആണെന്നും പറഞ്ഞായിരുന്നു അടി…..ചെറിയ രീതിയിൽ തുടങ്ങി ആളുകൂടി അതങ്ങ് വലുതായി….
പിന്നെ തലങ്ങും വിലങ്ങും തല്ല് .കണ്ണും പൂട്ടിയുള്ള പൊരിഞ്ഞ കൂട്ടത്തല്ലായി….
ഇതിനിടയിൽ കുറച്ചു പെണ്കുട്ടികൾ അവരുടെ ഇടയിൽ പെട്ടു ..ചെക്കന്മാർ അതൊട്ട് അറിഞ്ഞതുമില്ല…കുറ്റം പറയരുതല്ലോ നല്ല കണക്കിന് കിട്ടി എല്ലാത്തിനും ..മൂന്നാലെണ്ണത്തിന്റെ കയ്യും തലയും ഒക്കെ പൊട്ടി ചോരയൊക്കെ വന്നു…
ടീച്ചേഴ്സ് അവരുടെ പരമാവതി ശ്രമിക്കുന്നുണ്ട് അടി നിർത്തിക്കാൻ അവരുടെ ഇടയിലേക്ക് കയറിചെല്ലാൻ അവർക്കും പേടി…
അപ്പോളാണ് നമ്മുടെ കഥാനായകന്മാർ കോളേജിലേക്ക് കയറി വരുന്നത്…
ക്യാമ്പസിലേക്ക് കടന്നതും കാണുന്നത് ഈ കൂട്ടതല്ലാണ്…രണ്ടു പേരുടെയും മുഖഭാവം കണ്ടാൽ അറിയാം ആദ്യമായിട്ടാണ് ഇങ്ങനത്തെയൊന്ന് നേരിട്ട് കാണുന്നതെന്ന്…. ഞാൻ (അലൻ)വേഗം അവരുടെ അടുത്തേക്ക് ചെന്നു ….
ആദി എന്താ സംഭവം എന്നെന്നോട് ചോദിച്ചു …..ഞാൻ അടിയുടെ കാര്യ കാരണം അങ്ങ് പറഞ്ഞുകൊടുത്തു… അത് പറയുമ്പോഴും സൽമാന്റെ ശ്രദ്ധ