“അയ്യട, ഇതിനൊക്കെ ഒരു നേരോം കാലോമൊക്കെ ഇല്ലേ?, ഏതു നേരവും ഇതുതന്നെയാണോ ചിന്ത?”
“എടീ ഫാര്യേ , നീയും ഞാനും ഇഷ്ടപ്പെടുന്ന ഏതു നേരവും ഒക്കെ ആടീ”
“ആ ആ മതി കൊഞ്ചിയത്, റൂമിന്നു ഇറങ്ങിയെ എനിക്ക് ഡ്രസ് മാറണം, മോനിവിടെ നിന്നാ ശരിയാവില്ല”
മുഖത്ത് ശകലം വിഷമം വരുത്തി അവളെനോക്കി ചൂണ്ടുകോട്ടി ഞാന്‍ തിരിഞ്ഞു, ഒരു സൈക്കോളജിക്കൽ മൂവ്.
“വിഷമമായോ എന്‍റെ പൊന്നൂസിന് ?”
സ്നേഹം വരുമ്പോള്‍ കൊഞ്ചിച്ച് വിളിക്കുന്ന അവളുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ഞാന്‍ തിരിഞ്ഞു നിന്നു. എന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ദം മന്ദം നടന്നുവന്നു അവളുടെ രണ്ടു കയ്യാൽ എന്‍റെ മുഖം പിടിച്ച് അവളുടെ മുഖത്തോടടുപ്പിച്ചു. സാഹചര്യത്തിന്‍റെ മുഴുവൻ ഫീലും ആസ്വദിച്ചു കണ്ണടച്ച് ഞാന്‍ നിന്നു.
“ആ… ”
നിലവിളിച്ചുകൊണ്ട് കീഴ്ത്താടി പൊത്തിപ്പിടിച്ച് ഞാന്‍ ഒരു ദീർഘശ്വാസം എടുത്തു.
“നേരത്തെ എന്നെ കടിച്ചില്ലേ? അതിന്‍റെയാണെന്ന് കൂട്ടിക്കോട്ടൊ”
വിളിച്ചുപറഞ്ഞുകൊണ്ട് മാറാനുള്ള തുണിയുമെടുത്തവൾ ഓടി കൂളിമുറിയിൽ കയറി.
*****************
സമയം പോയിക്കൊണ്ടേയിരുന്നു. അടുക്കളയിലെ പണിയെല്ലാം ഒതുക്കി അവൾ റൂമിലേക്ക് വന്നു, വാതിലടച്ചു കുറ്റിയിട്ടു ബെഡിൽ കയറിക്കിടന്നു. ഞാന്‍ ഗൌനിച്ചതേയില്ല, അമ്മാതിരി കടിയാണ് കിട്ടിയത്. പുള്ളിക്കാരി മൊബൈൽ എടുത്ത് മെസേജ് ഒക്കെ നോക്കി എന്‍റെ മുകളിലൂടെ എത്തിവലിഞ്ഞ് തിരികെ മേശപ്പുറത്തേക്ക് വച്ചു.
“എന്താ മാഷെ മുഖത്തൊരു പവർ കട്ട് ?”
എന്‍റെ നെഞ്ചിലേക്ക് തലവെച്ചു എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. സാദാരണ എന്‍റെ നെഞ്ചിൽ തലയെടുത്ത് വെക്കുമ്പോൾ അവളുടെ തലമുടിയിൽ തഴുകിക്കൊടുക്കാറുണ്ട്, പക്ഷേ ഇന്ന് ഞാന്‍ അനങ്ങിയില്ല.
അനക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ അവൾ തലയുയർത്തി എന്‍റെ കീഴ്ത്താടിയിൽ ഉമ്മവെച്ചു.
“സോറിട്ടോ, ഒരുപാട് വേദനിച്ചോ? , ഞാന്‍ ഒരു തമാശക്ക്..”
അവളുടെ ചുംബനത്തില്‍ എന്‍റെ എല്ലാ പിണക്കവും മാറിയിരുന്നു. എന്നെത്തന്നേ നോക്കിയിരുന്ന അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ആ തല പിടിച്ച് എന്‍റെ ഞെഞ്ചിലേക്ക് വെച്ചു, പിന്നെ പതിവുപോലെ തലോടുവാൻ തുടങ്ങി.
“നിനക്ക് കുറുമ്പിത്തിരി കൂടുന്നുണ്ട്”
“അത് ഇച്ചായന് കൊഞ്ചൽ കൂടിട്ടല്ലേ?”