മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]

Posted by

വാതിലടച്ച് കൈ വിരിച്ചുപിടിച്ച് ചെറുചിരിയോടെ ഞാനവളുടെ അടുത്തേക്ക്ചെന്നു.

“അയ്യട, മാറങ്ങോട്ട്”

ആശിച്ചുചെന്നയെന്നെ തള്ളി ബെഡിലേക്കിട്ട്, എന്‍റെ വോലറ്റില് നിന്നും കുറച്ച് പൈസയെടുത്ത് വതിൽ തുറന്നു അവൾ പുറത്തേക്ക് പോയി. പുറകെ ഞാനും താഴേയ്ക്ക് ഇറങ്ങിച്ചെന്നു. ഒരു ഇളംനീല ചുരിദാറിട്ട് കൈയ്യിലൊരു കുടയുമായി മുത്തും ഒരുങ്ങി നിൽപ്പുണ്ട്.

“അമ്മച്ചീ.., ഞങ്ങൾ പോകുവാട്ടോ… ”

ഉറക്കെ വിളിച്ചുപറഞ്ഞു മുത്തിനെയും കൂട്ടി ചിന്നു ഇറങ്ങി. പോകുന്ന പോക്കിൽ മുറ്റത്തു നിന്ന തുളസിയുടെ കതിരൊടിച്ച് മുടിയില്‍ ചൂടി, തിരിഞ്ഞെന്നെനോക്കി വെളുക്കനെ ഒന്ന് ചിരിച്ചു പിന്നെ മുത്തിന്‍റെ കൈയ്യും പിടിച്ച് മുറ്റത്തിന്‍റെ വടക്കുഭാഗത്തെ ഒറ്റയടിപ്പാതയിലൂടെ അവൾ നടന്നകന്നു.

***********************

ചാച്ചന്‍റെ ഫോൺ വന്നപ്പോള്‍ വണ്ടിയുമെടുത്ത് അങ്ങാടിയിലേക്ക് ചെന്നു. തോളിൽ ഓഫീസ് ബാഗും കയ്യിലെ കൂടിൽ സാധനങ്ങളുമായി ചാച്ചനും കയ്യില്‍ അമ്പലത്തിൽനിന്നു കിട്ടിയ പ്രസാദവുമായി ചിന്നുവും ഒപ്പം മുത്തും കാത്തുനിൽപ്പുണ്ടായിരുന്നു. അവരെയും കൂട്ടി ഞാന്‍ തിരികെ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നുകയറി ഹാളിൽ കീ തൂക്കിയിട്ട്, മുകളിലേക്ക് കയറിപ്പോയ ചിന്നുവിന്‍റെ പുറകെ ഞാനും റൂമിലേക്ക് ചെന്നു. എന്നെ കാത്തുനിന്നതെന്നപോലെ കയ്യിലെ വാഴയിലയില്‍ നിന്നും ഇളം ചുവപ്പ് കളറിലുള്ള പായസം വിരലിൽ തോണ്ടിയെടുത്ത് എന്‍റെ നേരെ നീട്ടി. അവളുടെ വിരലുകൂട്ടി ആ പായസം ഞാന്‍ നുണഞ്ഞു. ഒരു കുസൃതിക്കുവേണ്ടി അവളുടെ വിരലിൽ ഒരു ചെറിയ കടിയും കൊടുത്തു.

“ആഹ്, എന്ത് ദുഷ്ടനാ മനുഷ്യാ, എനിക്ക് വേദനിച്ചൂട്ടോ”

കൈ വലിച്ചുകൊണ്ട് എന്‍റെ മുഖത്തേക്ക് നോക്കിയവൾ ചിണുങ്ങി. പിന്നെ കയ്യിലെ വാഴയില മേശമേൽ വെക്കാനായി അങ്ങോട്ടേക്ക് മാറി. വാഴയില അവിടെ വെച്ചതും ഞാന്‍ പിന്നാലെ ചെന്നു അവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ച് എന്നിലേക്കമർത്തി, കഴുത്തിൽ അമർത്തിച്ചുംബിച്ചു. കഴുത്തിൽത്തൊട്ട ചന്ദനത്തിന്‍റെയും അവളുടെ വിയർപ്പിന്‍റെയും ഗന്ധം ഞാൻ ആഞ്ഞുവലിച്ചു. അവളുടെ ശ്വാസഗതി ഉയരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുറച്ച് സമയം അങ്ങനെ നിന്നു തന്നെങ്കിലും എന്‍റെ കൈ വിടുവിച്ച് പെണ്ണ് എന്നിൽനിന്നകന്നുമാറി.

“നീയാടി ദുഷ്ട, നല്ല സുഖംപിടിച്ച് വരുവാരുന്നു”

Leave a Reply

Your email address will not be published. Required fields are marked *