മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]

Posted by

“ആം, കേസ് തീരത്ത് നീയും വേഗം പോയി കഴിക്കാന്‍ നോക്ക്”

കോൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ട് ചോറുണ്ണൂന്നതിൽ വ്യാപൃതനായി.
************************
വൈകുന്നേരം ബാങ്കിൽനിന്നിറങ്ങി നേരെ പോയത് മുത്തിന്‍റെ കോളേജിലേക്കാണ്. അവിടെച്ചെന്നു അവളെയും കൂട്ടി നേരെ ചിന്നുവിന്‍റെ ഹോസ്പിറ്റലിലേക്ക് ചെന്നു. പാർക്കിങ്ങിൽ കാർ നിർത്തിയപ്പോൾ മുത്ത് ഫോൺ എടുത്ത് ചിന്നുവിനെ വിളിച്ചു. 10 മിനിറ്റുകൊണ്ട് ചിന്നു വന്നു കാറിൽകയറി, ഞങ്ങള്‍ വീട്ടിലേക്കു പോന്നു.

സാദാരണ ചാച്ചൻ തമാസിച്ചാണ് വരാറ് , അക്കൌണ്ട്സ് ഒക്കെ സെറ്റില്‍ ചെയ്ത്, ബാങ്ക് ക്ലോസ് ചെയ്തു പ്യൂൺ ഷിജുച്ചേട്ടന്റെ ബൈക്കിലാണ് വരുന്നത്. അങ്ങാടിയിൽ വന്നു ആളുകളോട് വർത്തമാനമൊക്കെ പറഞ്ഞിരിക്കും പിന്നെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവരും.

തേൻമലയുടെ വടക്ക് ഭാഗം മുഴുവൻ കാടാണ്. ഈ കാടിന്‍റെ തുടക്കത്തിൽ ഒരു കാവുണ്ട്. ആരാണ് അവിടുത്തെ മൂര്‍ത്തി എന്നെനിക്കറിയില്ല. സര്‍ക്കാരിന്‍റെ പുനരുദ്ധാരണ പദ്ധതി പ്രകാരം കാവിനടുത്ത് തന്നെ ഒരു അമ്പലമുണ്ടാക്കി. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും വ്യാഴാഴ്ചകളിൽ അവിടെ പൂജകള്‍ നടക്കാറുണ്ട്. ഇവിടെ വന്നതില്‍ പിന്നെ എന്‍റെ ശ്രീമതി അത് മുടക്കിയിട്ടേ ഇല്ല.

തിണ്ണയിലെ കസേരയിൽ ഇരുന്നു അരഭിത്തിയിലേക്ക് കാലുനീട്ടിവച്ചു ഫോണിൽ തോണ്ടുകയായിരുന്നു ഞാൻ.

“എടാ ജോക്കുട്ടാ, നിന്നെ സീതാമ്മ വിളിക്കുന്നുണ്ട്”

“ദേ മുത്തേ, നിന്‍റെ കുറുമ്പ് കൂടുന്നുണ്ട്ട്ടോ”

അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കി ഞാന്‍ റൂമിലേക്ക് ചെന്നു. വാതിൽ തുറന്ന ഞാന്‍ അവിടെത്തന്നെ നിന്നു അവളെ ഒന്ന് നോക്കി, അമ്പലത്തിൽ പോകനായിട്ട് ഒരുങ്ങി നിൽക്കുവാണ് കക്ഷി. പച്ചക്കരയുള്ള സെറ്റും മുണ്ടും ആണ് വേഷം, അരക്കുതാഴെവരെയെത്തുന്ന മുടിയില്‍ ചെവിയുടെ രണ്ടുഭാഗത്തുനിന്നും കുറച്ച് എടുത്ത് പുറകില്‍ പിന്നിയിട്ടിട്ടുണ്ട്. കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഒരു കറുത്ത കുറി തൊട്ട് സീമന്തരേഖയില്‍ സിന്ദൂരം ചാർത്തി അവൾ വതിൽക്കലേക്ക് നോക്കി.

“ഇതെന്താ ആദ്യം കാണുന്നപോലെ നോക്കുന്നേ?”

“നിന്നെക്കാണുമ്പോ എന്നും ആദ്യം കാണുന്നപോലാടീ ”

“അത് സുഖിച്ചുട്ടോ”

“നീ ഇങ്ങനെ നിക്കുന്ന കാണുമ്പോ നിന്നെ വിടാന്‍ തോന്നുന്നില്ല”

Leave a Reply

Your email address will not be published. Required fields are marked *