ഒന്ന് സാറിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് ആദിസറിന്റെയും mc ഗ്രൂപ്പിന്റെയും അവസാനവാക്കായ അച്ചാമ്മതന്നെ എന്നുള്ളത്.
രണ്ട് ആദിസറിന്റെ മുറപ്പെണ്ണ് നമ്മളെ പോലെ സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ് അവരുടെ കഴിവും അസ്ഥിയും. അതുകൊണ്ട് തന്നെ ഈ വാർത്ത എങ്ങനെങ്കിലും ലീക്കായാൽ തന്നെ നമ്മുടെ ലച്ചൂന്റെ ജീവനെത്തന്നെ ചിലപ്പോൾ അത് ബധിച്ചേക്കും.
മൂന്ന് ആദിസർ…….. തന്നെയാണ്. അദ്ദേഹം എല്ലാവരെയും കാണുന്നപോലെ മാത്രമാണ് അവളെയും കാണുന്നത് എങ്കിൽ. അപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാക്കും അതുകൊണ്ട് തന്നെ ആദ്യത്തെ പണി അവളുടെ മനസ്സറിയണം ! അതിന് ഞാൻ നോക്കിയിട്ട് ഒരു മാർഗ്ഗമേയുള്ളൂ…. !
എന്തുമാർഗം…..? കർത്താവിനെ.. ഓർത്ത് ടെൻഷൻ അടിപ്പിക്കാതെ ഒന്ന് വേഗം പറഞ്ഞു തുലക്കാടി പെണ്ണേ……..?
(മിനിക്ക് തലയിൽ ഭ്രാന്തുപിടിച്ച മട്ടാണ് )
നീ……. തന്നെ….. !
ങേ….. ഞാനോ (മിനിയിൽ അത്ഭുതം )
അതേ…. നീ തന്നെ…… ! നിന്നെ അവൾ കാണുന്നത് ചേച്ചിയുടെ സ്ഥാനത്താണ് അതൊകൊണ്ട് തന്നെ അവൾ നിന്നോട് ഒന്നും മറക്കാനുള്ള സാധ്യതയില്ലാ എന്തുപറയുന്നു? ഒക്കെ അല്ലേ !
ഹും…. ശരി നോക്കാം…….! ( ഒരു ആത്മവിശ്വാസം ഇല്ലാത്തമട്ടിൽ മിനി പറഞ്ഞു )
ഞാൻ ഇപ്പോൾ തന്നെ ഒന്ന് വിളിച്ചു നോക്കിയാലോ…?
(സംശയഭാവത്തിൽ മിനി ഗീതുവിനേ നോക്കി )
അത് തല്കാലം വേണ്ട….. അവൾ പതിവുപോലെ എന്നെവിളിക്കും അപ്പോൾ സംസാരിച്ചാൽ മതി.. !
(അൽപ്പം കാര്യത്തോടെ ഗീതു പറഞ്ഞു )
(അങ്ങനെ പാചകശേഷം അവർ ഇരുവരും ഭക്ഷണം കഴിച്ചുതീർന്നതും ലച്ചുവിന്റെ കാൾ ഗീതുവിന് വന്നു. ഗീതുവും ലച്ചുവും തമ്മിൽ സംസാരിച്ചു വീട്ടിലെ കാര്യവും ഓഫീസിൽ കാര്യങ്ങളും പ്രമോഷൻന്റെ കാര്യവും എല്ലാം പറഞ്ഞു. പിന്നെ ഫോൺ മിനിക്ക് കൈമാറി മിനി ആദ്യമേ ആ വിഷയം എടുത്ത് ഇടാതെ വളരെ ശ്രദ്ധയോടെ സംസാരിച്ചു. ഇടക്ക് മിനി വിഷയത്തിലേക്ക് വന്നു ! )
അയ്യോ….. എന്റെ പൊന്നുച്ചേച്ചി അതെല്ലാം അവരുടെയൊക്ക തോന്നൽ മാത്രമാണ്. എന്റെ മനസ്സിൽ അങ്ങനെയൊരു തോന്നൽ ഉണ്ടായാൽ രാധാമ്മുവിനോടും ചേച്ചിയോടും പറയാതിരിക്കും എന്ന് തോന്നുന്നൊണ്ടോ.. !
(ലച്ചു വളരെ കൂളായി “ഇപ്പോൾ മിനിയുടെ മനസ്സിൽ അൽപ്പം സമാധാനം വന്നുചേർന്നിട്ടുണ്ട് ” )
ഹും…… എന്നാലും അവരെല്ലാം കുടിപറയുന്നത് കേട്ടപ്പോൾ ചേച്ചിയുടെ