മാഡത്തിന്റെ പ്രതേകം റിക്വസ്റ്റ് കൊണ്ടു കിട്ടിയതാണെന്ന് . അതിനുമ്മാത്രം ഹാർഡ്‌വർക്ക് ആത്മാർഥമായി അവൾ ചെയ്യുന്നു. അതിനാൽ തന്നെ അവൾ അത് അർഹിക്കുന്നു എന്നാണ് അവരെല്ലാം പറയുന്നത് !
അല്ലാടി….. ഗീതു ഈ മറിയാമ്മ സത്യത്തിൽ അവരുടെ ആരാ? അവര് ആ കുടുംബവുമായി ഇത്ര ബന്ധം വരാൻ കാര്യം എന്താണ്?
കൂടുതൽ വിശദമായി ഒന്നും എനിക്ക് അറിയില്ല. പിന്നെ അവരെക്കുറിച് പറയുമ്പോൾ……..
“ഇന്നത്തെ ഈ mc ഗ്രൂപ്പിന്റെ തുടക്കത്തിൽ മുതൽ അവരും അവരുടെ ഭർത്താവും കൂടെ ഉണ്ടായിരുന്നു. അന്ന് ആദിസറിന്റെ അച്ഛൻ ദേവശേഖറും, ചേട്ടൻ ചന്ദ്രശേഖറും കൂടിയായിരുന്ന ബിസിനസ് കാര്യങ്ങൾ നോക്കിപ്പോന്നിരുന്നത് അവരുടെ വിശ്വസ്തൻ ആയിരുന്നു മാഡത്തിന്റെ ഭർത്താവ്. അങ്ങനെയിരിക്കെ ഒരു പ്ലെയിൻ ക്രഷിങ്ങിൽ ആദിസറിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ സഞ്ചരിച്ച അദ്ദേഹവും അവരുടെ കൂടെ അങ്ങ് പോയി.
ആദിസറിന്റെ പതിനഞ്ചവയസ്സിൽ ആയിരുന്നു സംഭവം അന്നുമുതൽ മക്കളില്ലാത്ത അവർക്ക് ആദിസർ മകനായി. പിന്നെ സാറിന്റെ വല്യച്ഛന്റെ മരണത്തിനുമുമ്പ് അദ്ദേഹത്തിന്റെ നിര്ബദ്ധത്തിന് വാഴയങ്ങി അദ്ദേഹത്തിന്റെ കോളേജ് സഹപാഠിയും സുഹൃത്തുമായിരുന്ന mp സാറിനെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. ഇപ്പോൾ അദ്ദേഹം mc ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണറും ലീഗൽ അഡ്വൈസറും ആണ്. (ഗീതു പറഞ്ഞു )
ഓ… അതുശരി…. ( മിനി ഗീതുവിനെനോക്കി മൂളി…… )
എടി…. മിനി ഇടക്ക് മാഡം എന്നെ വിളിച്ചു വേറൊരു കാര്യം സൂചിപ്പിച്ചിരുന്നു. അപ്പോൾ എനിക്ക് അത് അത്ര വലിയകാര്യം അയി തോന്നിയില്ല പക്ഷേ ഇപ്പോൾ ! എന്റെ മനസ്സും പറയുന്നു അതു നിന്നോടും കൂടി പറയണമെന്ന് !
എന്താടി……? (മിനി ചോദ്യഭാവത്തിൽ അവളെ നോക്കി )
എടി….. മാഡം എന്നോടുപറഞ്ഞു…… അവിടെ ഉള്ള ദേവതയെപോലുള്ള ഒരു പാവം അമ്പലപ്രാവ് ആരുമറിയാതെ ഒരു സ്നേഹം ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് നടക്കുന്നുടോ? എന്ന് അവർക്കൊരു സംശയമുണ്ടെന്ന് ?
(അവൾ കള്ളച്ചിരിയോടെ മിനിയെ നോക്കി. “ഗീതുവിന്റെ ചിരിയിൽ നിന്ന് തന്നെ ഏകദേശം അത് ആരാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു”. എന്നാലും ഒരു സംശയം പോലെ ഗീതുവിനെനോക്കി തിരക്കി )
നമ്മുടെ ലച്ചുവല്ലതും ആണോ….?
അതേ……….. ( ഗീതു തലയാട്ടികൊണ്ട് പറഞ്ഞു )
ആരോട്…..? എങ്ങനെ……?
ആദിസറിനോട്…..! (അത് കേട്ടതും മിനിയൊന്നു ഞെട്ടി )
കാരണങ്ങൾ ഞാൻ നേരത്തെ പറഞ്ഞപോലെ പലതാകാം. പ്രതേകിച്ചു ആരുടെയും സങ്കടങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന ആ വലിയ മനസ്സ്. അത് ചിലപ്പോൾ ആ പാവത്തിന്റെയും മനസ്സിൽ കയറിക്കാണും എനിക്ക് അതിൽ നേരെത്തെ തന്നെ ഡൗട്ട് ഉണ്ടായിരുന്നു മിനി…. ഞാൻ അവളെയൊരിക്കലും കുറ്റപ്പെടുത്തില്ല. ‘പിന്നെ മാഡത്തിന്റെ സംസാരത്തിൽ അവർക്ക് ഇതിനോട് താൽപ്പര്യം ഉള്ള മട്ടാണ്. ‘