കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Posted by

(അത്രയും പറഞ്ഞു അവൾ അവിടെ നിന്നും വേഗം പുറപ്പെട്ടു….. )( ഗീതു വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് തന്റെ കുട്ടിയെ മടിയിൽ ഇരുത്തികൊണ്ട് അനിയത്തിമാരോട്  കളിചിരിയോട് കൂടി സംസാരിക്കുന്ന മിനിയേയാണ്. അതോടുകൂടി ഗീതുവിൽ അൽപ്പം സമാധാനം തെളിഞ്ഞു  )

എന്തു പരിപാടിയാടി  മാറ്റവളുമ്മാരെ ഈ കാണിച്ചത് പേടിച്ചു മനുഷ്യന്റെ നല്ല ജീവൻപോയി…….. !

(ദേഷ്യത്തോടുകൂടി പറഞ്ഞുകൊണ്ട് ഗീതു….. ചവിട്ടിത്തുള്ളി അകത്തേക്ക് കയറി )

അതിന് ഒന്നും സംഭവിച്ചില്ലെന്ന് ആരു പറഞ്ഞു    ?

എന്താടി…..  നിന്റെ….. തള്ളാച്ചതോ ?

(പുച്ഛഭാവത്തോടുകൂടി ഗീതു അനിയത്തിയേ.. നോക്കി )

അങ്ങനെ ആയിരുന്നെങ്കിൽ മനുഷ്യന്റെ തലയ്ക്കു സമാധാനം കിട്ടിയാനെ… ! ഇത്‌ വേറൊരു ആളാണ്

(ചിരിയോട് കൂടി അവളുടെ അനിയത്തി പറഞ്ഞു )

ആര്….. ?  ( ഗീതു….  ചോദ്യഭാവത്തിൽ അവളെ നോക്കി )

അത് പിന്നെ പാലക്കാട്‌ എവിടിയോ ഉള്ള നിന്റെ അമ്മയുടെ മൂത്തചേട്ടൻ മരിച്ചു എന്ന് അവർ വിളിച്ചു പറഞ്ഞു.    അക്കാര്യം ആണ്  അവൾ പറയുന്നത്. !

(മിനിയിൽ നിന്നുമായിരുന്ന മറുപടി ഉണ്ടായത് )

അത് എന്തായാലും നന്നായി അയാളൊക്കെ ഈ  ഭൂമിക്ക് തന്നെ ഒരു ഭാരമാണ്  (ഗീതു വെറുപ്പോടെ പറഞ്ഞു )

എന്താടി……  നാശമേ…….  നീ  പറഞ്ഞത്.  എന്റെ ചേട്ടൻ ഈ ഭൂമിക്ക് ഭരമാണുന്നോ..?  നിന്റെ നാക്ക് പുഴുത്തുപോകുമേടി……. നാശം പിടിച്ചവളെ…..

(കേട്ടുകൊണ്ട് വന്ന ഗീതുവിന്റെ അമ്മ ഉറഞ്ഞു തുള്ളി )

ഹാ……. എന്റെ നാക്കുമാത്രമല്ല ഈ ശരീരം തന്നെ പുഴുത്താലും പറയാൻ  ഉള്ളത്  ഈ  ഗീതു………… പറഞ്ഞിരിക്കും തള്ളേ……… ഇത്രയും നാളും ഒരുത്തനെയും കണ്ടില്ലല്ലോ ഒന്ന് സഹായിക്കാൻ പോലും ! ഇപ്പോൾ തുലഞ്ഞുപോയപ്പോൾ അറിയിക്കാൻ വന്നിരിക്കുന്നു ചെറ്റകൾ…………..

(അവളും കാലികയറി തുള്ളി  അതിന്റെ ഇടയിൽ അന്തരീഷം തണുപ്പിക്കാൻ വേണ്ടി മിനി കയറിയേടപ്പെട്ടു.    അവൾ ഗീതുവിനേ തള്ളിക്കൊണ്ട് അവളുടെ മുറിയിൽ കൊണ്ടിരുത്തി )

ഇവിടെ ഇരുന്നോണം ഒറ്റയക്ഷരം
മിണ്ടിപ്പോകരുത് ഞാൻ പറഞ്ഞേക്കാം….. !

(മിനി ഗീതുവിനേ നോക്കി കണ്ണൂരുട്ടി )

എന്റെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞതാ എന്റെ പൊന്നുമിനി.  ഇത്രയും നാളും എന്റെ സ്വന്തം കുഞ്ഞിനെപോലും നോക്കാതെ ഈ കുടുബംബത്തിന് വേണ്ടി കഷ്ടപ്പെട്ട എന്നോട് ഇപ്പോൾ ആ തള്ള…..  പറഞ്ഞത് കേട്ടില്ലേ.  ഞാൻ നാശം പിടിച്ചവളാണെന്നു

Leave a Reply

Your email address will not be published. Required fields are marked *