കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Posted by

പ്രതേകിച്ച് ഒന്നും ചോദിച്ചില്ല ! ‘ പിന്നെ ഇവിടെ ആണെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും ‘

(പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു )

ഹും……  ! പിന്നെ ഈ പറഞ്ഞ സാധങ്ങൾ വാങ്ങാൻ പൈസ തികഞ്ഞിരുന്നോ  നിന്റെ കൈയിൽ ?

എന്റെ കൈയിൽ ഒന്നുമില്ലാരുന്നു. ! പിന്നെ ലച്ചുവിന്റെ കൈയിൽ നിന്ന് കടംവാങ്ങി !  മിന്നൂസിന് വേണ്ടിയാണെന്ന ചേച്ചിയോട് പറഞ്ഞിരിക്കുന്നത് വേഗത്തിൽ തിരിച്ചുകൊടുത്തേക്കണം വെറുതേ എന്നെ ചീത്തകേൾപ്പിക്കരുത് കേട്ടോ…..?

( അച്ചുവിൽ ഒരു കള്ളച്ചിരി വിരിഞ്ഞു )

അയ്യടാ……  അത് അങ്ങ് പള്ളിയിൽ പോയി മോൻ  പറഞ്ഞാമതി

( മിനിയും വിട്ടുകൊടുക്കാതെ മുഖത്ത് പരിഭാവം നിറച്ചു )

അതുകൊണ്ടാണ് അങ്ങോട്ട് തന്നെ പറഞ്ഞത്. എന്നും പോകുന്നതല്ലേ നേരിട്ട് തന്നെ പറഞ്ഞേക്ക്‌ ! വേണമെങ്കിൽ അതിന്റെ കുട്ടത്തിൽ എന്റെ കാര്യം കൂടി ചെറുതായി ഒന്ന് സൂചിപ്പിച്ചോ. !

( അച്ചു ഒരു  വാളിച്ചചിരിയോടെ മിനിയെ ചൊറിയാൻ തുടങ്ങി )

പിന്നെ…..  പിന്നെ….  വാങ്ങിച്ചവർ തന്നെത്താൻ കൊടുത്താൽമതി എന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും ആരും പ്രേതിഷികണ്ട !

(മിനി ആരോടെന്നില്ലാതെ മുഖം വീർപ്പിച്ച് ദൂരേക്ക് നോക്കി നിന്നു )

അതുകൊള്ളാം…. ! മിന്നൂസ് പറഞ്ഞിട്ടല്ലേ ഞാൻ ഈ സാധനങ്ങൾ മുഴുവൻ വാങ്ങിച്ചത് എന്നിട്ട് എല്ലാം കൂടി എന്റെ തലയിൽ വച്ചോ……?

(അച്ചു അവളെ ചോദ്യഭാവത്തിൽ ദയനിയമായി നോക്കി )

അത് നിന്റെ കടമയാണ് വേറെയാർക്കും വേണ്ടിയല്ലാലോ എനിക്ക് വേണ്ടിയല്ലേ  എന്റെ പൊന്നുമോൻ തന്നെ കൊടുക്കും !

( അവൾ അവനെ തറപ്പിച്ച് ഒന്നുനോക്കി  ഇപ്പോൾ ആ മുഖം കൂടുതൽ ചുവന്ന് തുടിത്തിട്ടുണ്ട് )

ശരി….  ശരി…..  ഞാൻ തന്നെ  കൊടുക്കാം അതിന് ഇങ്ങനെ കിടന്ന് മുഖംവീർപ്പിക്കണ്ട കാര്യം ഒന്നുമില്ല    !

(അച്ചുവും ആരോടെന്നില്ലാതെ പറഞ്ഞു )

അങ്ങനാണേൽ… എന്റെ മോനുകൊള്ളാം……

(അച്ചുവിനെ തന്റെ  കൈയിലെ വളകൾ ടൈറ്റ്‌ചെയ്തുകൊണ്ട് ഒരു ചിരിയോടെ മിനി നോക്കി കണ്ണൂരുട്ടി  )

പിന്നെ ഈ ഡ്രസ്സ്‌ ഞാൻ നിനക്കുവേണ്ടി കുറച്ചുനാൾ മുൻപ് വാങ്ങിയതാണ്.  നീ ഇത്‌ ഇട്ടുകൊണ്ട്‌ ആ റൂമിൽ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

(അവൾ ഒരു  കള്ളച്ചിരിയോടെ  അവന്റെ കണ്ണുകളിൽ നോക്കി ഗീതുവിന്റെ റൂം ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു  )

ഹലോ……  എന്താണ്…..  മാഡത്തിന്റെ ഉദ്ദേശ്യം ?

( അച്ചു കുസൃതി നിറഞ്ഞ ചിരിയോടെ അവളെ നോക്കി )

പറയുന്നതുകേൾക്കട.. തെമ്മാടി… ചെക്കാ   !

(മിനി അച്ചുവിനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് അകത്തേക്ക് പോയി. )

Leave a Reply

Your email address will not be published. Required fields are marked *