ആഹ് കഴിച്ചു….
ഞാനും കഴിച്ചു….
നിങ്ങൾ എപ്പോളാ വരിക….?
ആഹ് ശെരി…
ആഹ്… ഞാൻ പഠിക്കരുന്നു…… ”
ദേവുവിന്റെ മുറിവാക്കുകളിൽ നിന്നും ഏടത്തി ചോതിച്ചതെന്തൊക്കെ ആവാം എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഒള്ളു ….
” ഡോക്ടറെ കണ്ടു. പോരാൻ തുടങ്ങുവാനെന്നു… ”
ഏടത്തിക്കു മറുപടി കൊടുത്ത് ഫോൺ വച്ചു അവൾ എന്റെ അരികിലേക്ക് വരുന്നതിനിടയി പറഞ്ഞു .
” ഓഹ് ഈ ഏടത്തിയെ കൊണ്ട് വലിയ കഷ്ടം ആണല്ലോ? ”
” എന്തെ …..? ”
എന്റെ അരികിലേക്ക് ചേർന്ന് ഇരുന്നു അവൾ ചോദിച്ചു.
” ഒന്ന് പ്രേമിച്ചു രസിച്ചു വന്നതായിരുന്നു എല്ലാം നശിപ്പിച്ചു…. നാശം…. ”
” ചേച്ചിയെ ഒന്നും പറയണ്ടാ ട്ടോ… ”
അവളല്പം ശബ്ദം കനപ്പിച്ചു പറഞ്ഞു.
” ഒന്നും പറയുന്നില്ല….. പക്ഷെ ചില സമയങ്ങളിലെ അവരുടെ സ്വഭാവം കാണുമ്പോൾ ഒരു ചവിട്ടു കൊടുക്കാൻ തോന്നും… ഒന്നിനും സമ്മതിക്കില്ല….നിന്നെ ഇങ്ങനെ എന്റെ അടുത്ത് നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന കാണുമ്പോൾ ദേഷ്യം വരും. . ”
” അങ്ങനെ ഒന്നും പറയല്ലേ നന്ദുവേട്ട….. അതൊരു പാവമാ…. എല്ലാവരേം സ്നേഹിക്കാൻ മാത്രെ അറിയൂ അതിനു…. അവര് കാരണമാണ് എനിക്കും നന്ദുവേട്ടനും ഇങ്ങനെ ഒക്കെ സംഭവിച്ചതെന്ന് പറഞ്ഞു