അരളി പൂവ് [ആദി 007]

Posted by

“ആരുടേയ മോളെ ”

“നാട്ടിൽ നിന്നു അമ്മയുടേയ അങ്കിളേ ”

മുകളിൽ നിന്നു പിന്നെയും ടിവിയുടെ ശബ്‌ദം കേട്ടു

“ഈ ചെറുക്കൻ. ഇന്ന് ഞാനാ കുന്ത്രാണ്ടം അടിച്ചു പൊട്ടിക്കും ”
അർച്ചന മുകളിലേക്കു നീങ്ങി

അവൾ പോകുമ്പോൾ അവളുടെ നൈറ്റിക്കുള്ളിൽ നിതംബം ഇരു ഭാഗത്തേക്കും കുലുങ്ങി കുലുങ്ങി ആടി. ഇത് കണ്ടൊരു നെടുവീർപ്പോടെ തനിക്കു വിധിച്ചിട്ടില്ല എന്ന മട്ടിൽ പോസ്റ്മാൻ സ്ഥലം കാലിയാക്കി.

“മഹാലക്‌ച്ചമി മാതിരി ഇറുക്ക്‌. ഇല്ലെയ..? ”
വീട്ടിലേക്കു കേറാൻ നേരം രാമചന്ദ്രനോടായി അർച്ചനയെ നോക്കി സുലോചന പറഞ്ഞു.

“മം….. ”
രാമചന്ദ്രൻ നീട്ടി ഒന്ന് മൂളി

ഒരുപാട് നാൾ ആയില്ലെങ്കിലും സുലോചനക്കും രാമചന്ദ്രനും സ്വന്തം മകളെ പോലെയാണ് അർച്ചന. സുലോചന ഒരു പട്ടിക്കാട് പാലക്കാടൻ പാട്ടത്തിയാണങ്കിൽ. രാമചന്ദ്രൻ റിട്ടയർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ്. ഒരു മകൻ ഉണ്ട് വിദേശത്ത് കുടുംബമായി സ്വസ്ഥം. ഇപ്പൊ വലിയ വിളിയും പറച്ചിലും ഒന്നും ഇല്ല. ആ ഒരു സങ്കടം അവർ തീർക്കുന്നത് അർച്ചനയിലൂടെയും മകൻ കിച്ചുവിലൂടെയും ആണ്.

അർച്ചനയുടെ ഭർത്താവ് ദിലീപ് മരിച്ചിട്ട് വർഷം 5 കഴിഞ്ഞു. കിച്ചുവിന് 2 വയസ്സുള്ളപ്പോളാണ് ഒരു അപകടത്തിലൂടെ അവരെ ഒറ്റക്കാക്കി ദിലീപ് പോയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അർച്ചന ഒരു അനാഥ ആയതിനാൽ ബന്ധുക്കളായി ആരും ഇല്ല. ദിലീപിന്റെ അമ്മയും അച്ഛനും ആണ് ആകെ ഉള്ള സഹായം അവർ തന്നാൽ കഴിയുന്നത് ചെയ്‌യും. നേരത്തെ വന്ന മണി ഓർഡർ അവർ അയച്ചതാണ്. അർച്ചനയ്ക്ക് ഇ ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ താൽക്കാലിക ജോലി ഉണ്ട്. കിച്ചു എന്ന കൃഷ്ണജിത് രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പലരും രണ്ടാം വിവാഹത്തിന് നിർബന്ധിച്ചെങ്കിലും അവൾ അതിനൊന്നും ഒരുക്കമല്ലായിരുന്നു. അവളുടെ ജീവൻ കിച്ചുവാണ് അവനു വേണ്ടിയുള്ള ജീവിതവും.

ഇരുട്ടിനെ കുത്തി കീറി മഞ്ജു പാളികളിലൂടെ സൂര്യ കിരണം ചിതറി വീണു. മിഡിൽ ക്ലാസ്സ്‌ ആളുകൾ താമസിക്കുന്ന സിറ്റിയുടെ അല്പം ഉള്ളിലായുള്ള ഒരു സ്ട്രീറ്റ്. ചെറിയ മതിൽ ഭിത്തികൾ വിപചിച്ച വീടുകൾ റോഡിനു ഇരുവശങ്ങളിലായി കാണപ്പെട്ടു.

കിച്ചുവിനെ സ്കൂളിലേക്ക് അയച്ചു അർച്ചന പോസ്റ്റ്‌ ഓഫീസിലേക്ക് ഇറങ്ങി. വീടിന്റെ താക്കോൽ മാമിയുടെ കൈയിൽ ഏല്പിച്ചു. ഒപ്പം പോകാൻ നിര്മലയും ഉണ്ടായിരുന്നു. നിർമല അർച്ചനയുടെ അടുത്ത കൂട്ടുകാരിയാണ് കൂടാതെ അയൽക്കാരിയും.

“എന്റെ അച്ചു ഒന്ന് വേഗം വാ. സമയം പോകുന്നു എനിക്ക് ബാങ്കിൽ പോയി ഹാജര് വെക്കാനുള്ളതാ ”

നിർമല ബാങ്ക് എംപ്ലോയ്‌ ആണ്. ഭർത്താവ് ജർമനിയിൽ കുക്ക് . ഒരു മോൻ ഉള്ളത് 10 ൽ പഠിക്കുന്നു.

“ഞാൻ വന്നു എന്റെ നിമ്മി അമ്മേ ”
ഗേറ്റ് അടച്ചു മാമിക്ക് ടാറ്റാ കൊടുത്തു അവൾ നിർമലയുടെ അടുത്തേക്ക് വന്നു.

“മം അടിപൊളി ആയിട്ടുണ്ടല്ലോ ”
നിർമല അർച്ചനയെ നോക്കി പറഞ്ഞു.

“ടാങ്കു ടാങ്കു ”
കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി ഒന്ന് കൊഞ്ചി കൊണ്ട് അർച്ചന മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *