ഞാൻ വാരിയെടുത്തതും അവള് കിടന്നു പിടഞ്ഞു .
“പോകാം ?”
ഞാനവളെ മുറുക്കി പിടിച്ചു ചിരിയോടെ തിരക്കി . പിന്നെ അവളെയും എടുത്തുകൊണ്ട് മുന്നോട്ട് നടന്നു .
“ദേ കവി..വേണ്ട …വേണ്ട ..”
ഞാൻ അവളെയും എടുത്തു കടലിലേക്ക് ഇറങ്ങിയതോടെ മഞ്ജുസെന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു കിടന്നു പിടഞ്ഞു .
ഞങ്ങൾക്ക് സമീപത്തുള്ള ടൂറിസ്റ്റുകളായ സഞ്ചാരികളും കപ്പിൾസുമൊക്കെ ആ കാഴ്ച നോക്കി രസിക്കുന്നുണ്ട് . അവരെ നോക്കി ചിരിച്ചുകൊണ്ട് ഞാനും മുന്നോട്ട് നടന്നു . കടലിൽ ഇറങ്ങി എന്റെ മുട്ടോളം വെള്ളമായതോടെ ഞാൻ മഞ്ജുവിനെ നോക്കി .
“ഇടട്ടെ ?”
ഞാൻ അവളെ വെള്ളത്തിലിടുന്ന പോലെ ഭാവിച്ചുകൊണ്ട് ചോദിച്ചു .
“ഡാ ഡാ ..വേണ്ടാ ട്ടോ…”
മഞ്ജുസ് നനയുമെന്ന പേടിയിൽ എന്റെ കഴുത്തിൽ അള്ളിപിടിച്ചുകൊണ്ട് കൊഞ്ചി .പക്ഷെ ഞാൻ വിട്ടില്ല.
“സോറി ചക്കരെ …”
ഞാൻ ചിരിയോടെ പറഞ്ഞതും അവളെ വെള്ളത്തിലേക്ക് ഇട്ടതും ഒപ്പമായിരുന്നു . എന്റെ കയ്യിൽ നിന്ന് മഞ്ജുസ് വെള്ളത്തിലേക്ക് നടുവും കുത്തി വീണു . ചുറ്റും കൂടിനിന്ന ടീമ്സ് ഒകെ അതുകണ്ടു ചിരിക്കുന്നുണ്ട് .
വീണയുടനെ അവളുടെ ഫ്രോക് വെള്ളത്തിന് മീതെ ഉയര്ന്നു പൊങ്ങി . കഷ്ടിച്ച് തുടയോളം മാത്രം വെള്ളം ഉള്ളതുകൊണ്ട് മഞ്ജുസ് കാര്യമായി നനഞ്ഞില്ലെങ്കിലും മൊത്തത്തിലൊന്നു മുങ്ങിപൊങ്ങി ! ഫ്രോക് ഒകെ ശരിയാക്കി മഞ്ജുസ് നനഞ്ഞൊട്ടി എണീറ്റു . വായിൽ കയറിയ വെള്ളം അവള് തുപ്പിക്കളഞ്ഞു .നനഞ്ഞ മുടിയൊക്കെ ശരിയാക്കി മഞ്ജുസെന്നെ ദേഷ്യത്തിൽ തറപ്പിച്ചു നോക്കി .
മനസുകൊണ്ട് അവളെന്നെ കുറെ തെറിവിളിച്ചു കാണുമെന്നുറപ്പ് ! അത്രക്ക് ദേഷ്യമുണ്ട് മുഖത്ത് . അതുകൊണ്ട് തന്നെ ഞാൻ വേഗം പുറകോട്ടു വലിഞ്ഞു .മഞ്ജു ആണേൽ എന്നെനോക്കി പല്ലിറുമ്മുന്നുണ്ട് .
“തെണ്ടി ….നിനക്ക് ഞാൻ തരാടാ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ നേരെ വെള്ളം കാലുകൊണ്ട് തട്ടി തെറിപ്പിച്ചു . പക്ഷെ അപ്പോഴേക്കും ഞാൻ ഒഴിഞ്ഞു മാറികൊണ്ട് കരയിലേക്ക് ഓടി .
“ഡാ നിക്കെടാ അവിടെ ..”
വെള്ളത്തിലൂടെ ചാടി ചാടി ഓടുന്ന എന്നെനോക്കി മഞ്ജുസ് വിളിച്ചുകൂവി . പിന്നെ എന്റെ പുറകേയായി അവളും വെള്ളം തെറിപ്പിച്ചുകൊണ്ട് ഓടി . അവിടെ കൂടിനിന്നവരൊക്കെ ആ കാഴ്ച കണ്ടു ചിരിക്കുകയും അടക്കം പറയുകയുമൊക്കെ ചെയ്യുന്നുണ്ട് .
ഞാൻ കരയിലേക്ക് ഓടി നേരെ ഞങ്ങളുടെ റിസോർട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു . മഞ്ജുസും പിന്നാലെ നനഞ്ഞൊട്ടികൊണ്ട് എന്റെ പുറകെ വേഗത്തിലോടി . ആദ്യത്തെ ദിവസം ഞാൻ മണലുവാരിയിട്ടപ്പോൾ കണ്ട മഞ്ജുസ് ആയിരുന്നില്ല ആ സമയത് , ഇത്തവണ പെണ്ണിന് എന്നേക്കാൾ വേഗമുണ്ട് . എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് അവൾ എന്നെ ചേസ് ചെയ്യുന്നത് .
“കവി ..മര്യാദക്ക് നിന്നോ അവിടെ ..”
മഞ്ജുസ് ഓടുന്നതിനിടെ മുടിയൊക്കെ പുറകിലോട്ടു തട്ടികൊണ്ട് കൂവി .
“മ്മ്..ഇപ്പൊ നിക്കും ..ഒന്നുപോടി..”