“ഒന്ന് വാ കവി ..നീയിങ്ങനെ എന്നെ കളിപ്പിക്കല്ലേ …”
എന്റെ അടവൊക്കെ മനസിലായെന്ന മട്ടിൽ മഞ്ജുസ് എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങി .
“വരണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“മ്മ്…വേണം ..”
മഞ്ജുസ് പ്രതീക്ഷയോടെ തലയാട്ടി .
“ഓക്കേ ..എന്ന വാ …”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . പിന്നെ സ്‌നോർക്കലിംഗ് സംഘടിപ്പിക്കുന്ന ടീമിന്റെ അടുത്തേക്ക് നീങ്ങി . നീന്തൽ വസ്ത്രങ്ങളും കുഴലും കുന്തവുമൊക്കെ ആയി അങ്ങനെ ഞങ്ങളതിന് തയാറായി . പിന്നെ ലൈഫ് ജാക്കറ്റുമിട്ടു പയ്യെ വെള്ളത്തിലേക്കിറങ്ങി . കുഴൽ വായിൽവെച്ചുകൊണ്ട് മഞ്ജുസ് ആണ് ആദ്യം വെള്ളത്തിലേക്ക് കമിഴ്ന്നുകിടന്നു കാഴ്ചകളിലേക്ക് ഊളിയിട്ടത് . അടിത്തട്ടിൽ കൈകൊണ്ട് പരതികൊണ്ട് തന്നെ മഞ്ജുസ് ആ വെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങി .മടിച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൾ വെള്ളത്തിൽ നിന്നും ഉയർന്നു നേരെ നിന്നു.
“ഡാ നല്ല രസം ഉണ്ട് ..വാ ”
മഞ്ജുസ് കുഴൽ വായിൽ നിന്നെടുത്തു മാറ്റി എന്നോടായി പറഞ്ഞു .
“ആഹ്..വരുവാ”
അതിനു പയ്യെ മറുപടി നൽകികൊണ്ട് ഞാൻ തയ്യാറായി.പിന്നെ അവൾക്കൊപ്പം വെള്ളത്തിൽ കിടന്നു മുങ്ങിതപ്പി കടലിന്റെ അടിത്തട്ട് വളരെ അടുത്ത് കണ്ടു ആസ്വദിച്ചു . പവിഴ പുറ്റുകളും പല വർണ്ണത്തിലുള്ള മത്സ്യങ്ങളും ഞങ്ങളുടെ കണ്മുൻപിൽ മനോഹരമായ കാഴ്ചകളായി മാറി . പക്ഷെ അതിനെ പിടിക്കാനോ തൊടാനോ ഒന്നും അനുവദനീയമല്ല , ചുമ്മാ കാണം അത്രതന്നെ ! ഈപാരാസെയ്‌ലിംഗ് , സ്‌നോർക്കലിംഗ് പോലത്തെ ടൂറിസം പരിപാടികൾക്കൊക്കെ ഏകദേശം ഇന്ത്യൻ മണി പത്തുപതിനായിരം രൂപ ഒക്കെ ആണ് ചാർജ് !
ആ പരിപാടിയും അതികം വൈകാതെ അവസാനിപ്പിച്ച് , നീന്തൽ വേഷങ്ങളൊക്കെ ഊരിവെച്ചു ഞങ്ങൾ പഴയ വേഷങ്ങളെടുത്തണിഞ്ഞു .തലമുടി നനഞ്ഞതൊക്കെ തുടച്ചുകൊണ്ട് ഞങ്ങൾ തിരിച്ചു നടന്നു .അവിടെ ഏൽപ്പിച്ചിരുന്ന മഞ്ജുസിന്റെ പേഴ്‌സും അതോടെ കാലി ആയി .
“കിടു സംഭവം ആണല്ലേ ?”
നടക്കും വഴി എന്റെ കയ്യിൽ ചുറ്റിപിടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .പിന്നെ കാലിയായ കുഞ്ഞു പേഴ്‌സ് അവിടെ കണ്ട വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു . ആവശ്യത്തിനുള്ള പൈസ മാത്രമേ അവൾ പുറത്തിറങ്ങുമ്പോൾ എടുത്തിരുന്നുള്ളു .
“ആഹ്..”
ഞാനതിനു ഒഴുക്കൻ മട്ടിൽ മൂളി .
“എന്തൊരു സാധനമാടാ നീ ?എന്ത് പറഞ്ഞാലും ഇതേ ആറ്റിട്യൂട് ആണല്ലോ ”
എന്റെ പെരുമാറ്റം അത്ര രസിക്കാത്ത മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി .
“ആഹ്….എടി എടി..”
അവളുടെ നുളളിൽ വേദന എടുത്ത ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കതൊന്നും വിഷയമല്ല . ഇളിച്ചുകൊണ്ട് എന്റെ മുൻപിൽ കേറി നിൽപ്പുണ്ട് .
“മഞ്ജുസേ ഒടുക്കം ഞാൻ പിടിച്ചു കടലിൽ തള്ളുന്ന വരെ ഉണ്ടാകും ട്ടോ ..”
ഞാൻ പറഞ്ഞത് കേട്ടിട്ടും ചിരിച്ചു നിൽക്കുന്ന അവളെ നോക്കി ഞാൻ പല്ലിറുമ്മി .
“അയ്യടാ …എന്ന നിനക്ക് എന്റെ കയ്യിന്നു കിട്ടും ..”
മഞ്ജുസും വിട്ടില്ല .
അതോടെ എനിക്ക് ചെറിയൊരു ആവേശം കയറി . അങ്ങനെ ആയാൽ പറ്റില്ലല്ലോ . മഞ്ജുസിനിട്ടൊരു പണികൊടുക്കണം !
“കാണണോ ?”