അങ്ങനെ ആ പരിപാടിക്ക് ഞാൻ വഴങ്ങി . പാരച്യൂട്ടിൽ കയറി ഇരുന്നു കൊടുത്താൽ മാത്രം മതി .പറപ്പിക്കുന്ന കാര്യമൊക്കെ ബോട്ട് നോക്കിക്കോളും ! ബോട്ടിൽ ഘടിപ്പിച്ച പാരച്യൂട്ട് സംവിധാനമാണ് പാരാ സെയ്‌ലിംഗ്. ബോട്ട് നീങ്ങുന്നതോടെ പാരച്യൂട്ട് മുകളിലേക്ക് ഉയരും . അതോടെ മാലിയിലെ ദ്വീപുകളുടെ ആകാശദൃശ്യവും കണ്ടു നമുക്കെങ്ങനെ എയറിൽ പാറിപറക്കാം.
സേഫ്റ്റി മെഷർ ഒകെ ഉറപ്പാക്കി പാരാസെയ്‌ലിംഗ് ടീം ഞങ്ങളെ പാരച്യൂട്ടിൽ ഇരുത്തി . എനിക്ക് ആ സംഗതിയിൽ ചെറിയ പേടിയുള്ളതുകൊണ്ട് സ്വല്പം പരിഭ്രമത്തോടെയാണ് അതിൽ പിടിച്ചിരിക്കുന്നത് . മഞ്ജുസ് അതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ട് .
“പേടിയുണ്ടോ നിനക്ക് ?”
എന്റെ പരിഭ്രമം കണ്ടു മഞ്ജുസ് ചിരിയോടെ തിരക്കി .
“ഉണ്ടെന്കി ?”
ഞാൻ അവളുടെ ചിരി നോക്കി കണ്ണുരുട്ടി .
“ഉണ്ടെന്കി കണ്ണടച്ചു ഇരുന്നോ ..”
മഞ്ജുസ് എന്ന് കളിയാക്കിചിരിച്ചു .
അതിനു എന്തെങ്കിലുമൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ബോട്ട് നീങ്ങാൻ റെഡി ആയിരുന്നു . ഞാൻ മഞ്ജുസ് പറഞ്ഞതുപോലെ കണ്ണടച്ചുതന്നെ ഇരുന്നു എന്ന് പറയുന്നതാകും ശരി . അടിവയറ്റിൽ നിന്നും എന്തോ മുകളിലേക്ക് ഉരുണ്ടുകയറുന്ന പോലെ ഒരു ഫീലോടെ പാരച്യൂട്ട് ഞങ്ങളെയും വലിച്ചുകൊണ്ട് മുകളിലേക്ക് ഉയർന്നു .
“വൗ …”
സംഗതി ഉയർന്നതും അതിൽ തൂങ്ങിപിടിച്ചുകൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ആദ്യത്തെ പേടി മാറിയതോടെ ഞാനും കണ്ണുമിഴിച്ചു നോക്കി . മഞ്ജുസ് അതുകണ്ടിട്ടൊ എന്തോ എന്നെ ആക്കിയപോലൊരു ചിരി ചിരിച്ചു .
കാറ്റിന്റെ വേഗംകൊണ്ട് അവളുടെ മുടിയിഴകളൊക്കെ അലക്ഷ്യമായി പാറിപറക്കുന്നുണ്ട് .ബോട്ട് തീരത്തോടടുപ്പിച്ചു തന്നെ അതാവശ്യം വേഗത്തിൽ ഞങ്ങളെയും വലിച്ചുകൊണ്ട് നീങ്ങി , അതോടൊപ്പം ഞങ്ങൾ സ്വല്പം ഉയരത്തിലേക്കും ഉയർന്നു . ബാൻഡോസ് ദ്വീപിന്റെ മുകളിൽ നിന്നുള്ള വ്യൂ കാണാൻ സാധിക്കുന്ന പോലെ ആ ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി .
“അടിപൊളിയാ അല്ലേടാ ..”
മഞ്ജുസ് എന്നെനോക്കികൊണ്ട് സ്വല്പം ഉറക്കെ ചോദിച്ചു .
“ആഹ് ..കുഴപ്പമില്ല ”
ഞാനും പറഞ്ഞുകൊണ്ട് മുറുക്കെ പിടിച്ചിരുന്നു .
“ഇങ്ങനൊരു പേടിത്തൂറി …”
എന്റെ മട്ടും ഭാവവും കണ്ടു മഞ്ജുസ് ചിരിച്ചു .
“പോടീ പുല്ലേ ..”
അവളുടെ കളിയാക്കിയുള്ള സംസാരം കേട്ട് ഞാൻ ചിരിച്ചു . പിന്നെ സ്വല്പം ധൈര്യമൊക്കെ അഭിനയിച്ചു കണ്ണുമിഴിച്ചിരുന്നു . പിന്നെ പിന്നെ ഞങ്ങളുടെ ശ്രദ്ധ കാഴ്ചകളിലേക്കായി . ബോട്ട് നീങ്ങും തോറും അതൊരു മനോഹരമായ അനുഭവമായി . കുറച്ച നേരം അപ്രകാരം പറന്നു ഞങ്ങൾ താഴേക്ക് തന്നെ ഇറങ്ങി . ഉള്ളത് പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത് . എനിക്ക് പണ്ടുതൊട്ടേ ഈ യന്ത്ര ഊഞ്ഞാൽ , ഉയരത്തിലുള്ള കളികളൊക്കെ പേടിയാണ് .
“ട്രൗസർ നനഞ്ഞോന്നു നോക്കിക്കോ ഡാ..ചിലപ്പോ മുള്ളികാണും ”
താഴെ ഇറങ്ങിയ ഉടനെ മുടിയൊക്കെ കോതി ശരിയാക്കികൊണ്ട് മഞ്ജുസ് കൌണ്ടർ അടിച്ചു .
“നിന്നെ ഞാൻ മുള്ളിക്കുന്നുണ്ട് ..”