ഞാനവളുടെ കൈത്തണ്ടയിൽ പിടിച്ച് വലിച്ച് ചേർത്ത് നിർത്തി..
“അമ്മ ന്നലെ അച്ഛനോട് സൂചിപ്പിച്ചു നമ്മടെ കാര്യം….
ഒരിക്കലും സമ്മതിക്കൂലെന്ന പറഞ്ഞെ…. !
അവൾ താഴേക്ക് നോക്കി പതിയെ പറഞ്ഞു..
“അതൊക്കെ ശരിയാകും പെണ്ണെ.. ഇന്ന് പോവുമ്പോ നന്നായിട്ടൊന്ന് പ്രാർത്ഥിച്ച മതി..
എന്റെ ആശങ്ക ഉള്ളിൽ തന്നെ കുഴിച്ചു മൂടി ഞാനവളെ സമാധാനിപ്പിച്ചു..
“അമ്മ എല്ലാം പറഞ്ഞോ..?
“ഇല്ലാ.. കണ്ണന് ഒരു കല്യാണം കഴിഞ്ഞ കുട്ടിയെ ഇഷ്ടാണ് ന്നെ പറഞ്ഞുള്ളൂ….. അപ്പഴേക്കും അച്ഛൻ ചൂടായി. അമ്മക്ക് പാവം നല്ലോണം കേട്ടു… ”
എന്റെ ഷർട്ടിന്റെ ബട്ടണുകൾ ഇട്ടുതരുന്നതിനിടെ അവൾ പതിഞ്ഞ താളത്തിൽ പറഞ്ഞു.
“അതൊക്കെ നമ്മക്ക് ശരിയാക്കാം പെണ്ണെ.. നീ ബേജാറാവല്ലേ….
അതൊക്കെ ലച്ചു നോക്കിക്കോളും..”.
ഞാൻ അവളെയും കൂട്ടി റൂമിന് പുറത്തേക്കിറങ്ങി..
അപ്പഴേക്കും അച്ഛമ്മയും ലച്ചുവും റെഡി ആയി നിക്കുവാണ്.അച്ഛമ്മ എന്നെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.പിന്നെ അമ്മുവിന്റെ കയ്യും പിടിച്ചു മുന്നിൽ പടനയിച്ചു.
“നിങ്ങടെ അമ്മായിയമ്മ ആള് ശരിയല്ലട്ടോ.. മനുഷ്യനെ നോക്കി തൊലിയുരിക്കുന്നു….. “
ഞാൻ ലച്ചുവിന്റെ തോളിലൂടെ കയ്യിട്ട് ചെവിയിൽ പറഞ്ഞു.
അപ്പോൾ പാടത്തെ വരമ്പിലൂടെ അച്ഛമ്മയെ കൈ പിടിച്ചു മുന്നിൽ നടത്തിക്കുകയാണ് അമ്മു.
“നന്നായി പോയി.. സ്വന്തം മരുമോളുടെ കാമുകനെ പിന്നെ
മാലയിട്ട് സ്വീകരിക്കണമായിരിക്കും…. “
എന്നെ തേച്ചൊട്ടിച്ചുകൊണ്ട് ലച്ചുവിന്റെ മറുപടി എത്തി..
“നിങ്ങള് തമ്മില് അവിഹിതം ആണെന്നാ പുള്ളിക്കാരി ആദ്യം കരുതിയെ… !
കുറച്ച് ദൂരം കൂടെ പിന്നിട്ട് കഴിഞ്ഞപ്പോൾ ലച്ചു തിരിഞ്ഞു നിന്ന് പതിയെ പറഞ്ഞു.
ശരിക്കും?..
ഞാൻ അവിശ്വസനീയതയോടെ കണ്ണുരുട്ടി..
“സത്യം. ഉണ്ണിയോട് എല്ലാം വിളിച്ചറിയിക്കണം എന്നും പറഞ്ഞാണ് എന്റടുത്ത് വന്നത് .ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചപ്പോഴാണ് ഒന്നടങ്ങിയെ… “
“ചാവേറായിട്ട് ഞാൻ ണ്ടല്ലോ പിന്നെ എപ്പഴും.. ..!
വല്ലാത്തൊരു ഭാവത്തോടെ ലച്ചു എന്നെ നോക്കി പറഞ്ഞു. ഉള്ളിൽ തട്ടി പറഞ്ഞ ആ വാക്കുകൾ എനിക്ക് ശരിക്ക് കൊണ്ടു.ഒരു കാര്യം സത്യമാണ് ലോകത്ത് വേറെ ഒരമ്മയും സ്വന്തം മകന് ഇത്രേം സപ്പോർട്ടും സ്നേഹവും കൊടുത്ത് കാണില്ല.അങ്ങനെയുള്ള ലച്ചുവാണ് ഞാൻ കാരണം തീ