ലച്ചുവിന്റെ കത്തി കേട്ട് മടുത്തിട്ടോ എന്തോ ചിന്നു ഉമ്മറത്തിരിക്കുന്നതിനിടെ എന്നെ നോക്കി ചോദിച്ചു..
“കാരംസ് കളിച്ചാലോ ഇവിടെ ബോഡ് ഉണ്ട്…. ”
ഞാൻ മറുപടി നൽകി
” എടുത്തോണ്ട് വാടാ ഒരു കൈ നോക്കാം.. !
ലച്ചു വെല്ലുവിളിയോടെ പറഞ്ഞു.
“നീ ഇല്ലേ കളിക്കാൻ..?
ഒന്നും മിണ്ടാതിരിക്കുന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചതും ചിന്നു കളിയാക്കി കൊണ്ട് ചുമച്ചു.
“ആ കളിച്ചു നോക്കാം ”
അവൾ മടിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ റൂമിൽ പോയി കട്ടിലിന്റെ അടിയിൽ വെച്ചിരിക്കുന്ന ബോർഡും കോയിൻസും എടുത്ത് തിരിച്ചു വന്നു.സ്റ്റാൻഡ് എടുത്ത് സഹായിക്കാൻ ചിന്നുവും കൂടെ വന്നിരുന്നു.
“നമുക്കൊരു ടീമാവാട്ടോ.. “
റൂമിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവൾ പതിയെ പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചു.
“ഞങ്ങളോട് കളിക്കാൻ ധൈര്യം ണ്ടോ..?
എല്ലാം ഉമ്മറത്തു കൊണ്ട് പോയി സെറ്റ് ചെയ്തപ്പോ ഞാൻ ചിന്നുവിനെ ചേർത്ത് പിടിച്ച് ലച്ചുവിനെയും അമ്മുവിനെയും വെല്ലുവിളിച്ചു.
“നിന്റെ അച്ഛനെ പേടിച്ചിട്ടില്ല പിന്നെയാണോ നിന്നെ !
എന്റെ വെല്ലുവിളി ഇഷ്ടപ്പെടാത്ത ലച്ചു എന്നെ തേച്ചൊട്ടിച്ചു.
“നീ വാ പെണ്ണേ.. ഇവനൊക്കെ ഈ ഡയലോഗെ ഒള്ളൂ.നമ്മള് ഈസിയായിട്ട് ജയിക്കും ”
മടിച്ചു നിന്ന അമ്മുവിനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് പറഞ്ഞു ലച്ചു യുദ്ധത്തിന് തയ്യാറായി.
ഞാനൊരാവേശത്തിനു വെല്ലുവിളിച്ചൂന്നേ ഒള്ളൂ തടിച്ചി നല്ല ഉഗ്രൻ പ്ലെയറാണ്.ഒരു ടൈമിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഇത് തന്നെ ആയിരുന്നു പണി. അന്നൊക്കെ രണ്ട് പേരും കട്ടക്കായിരുന്നു.അമ്മുവിന് കളി അറിയില്ലാന്ന് അവളുടെ മുഖത്ത് നിന്ന് വ്യക്തമാണ്.
അങ്ങനെ കളി തുടങ്ങി. അമ്മുവും ചിന്നുവും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. ഒരു കോയിൻ ഇടാൻ രണ്ട് കളി ആണ് അവരുടെ കണക്ക്. പ്രധാന എതിരാളികൾ ഞാനും ലച്ചുവും തന്നെ.തടിച്ചിയുടെ ചില കട്ടുകൾ കണ്ട് എന്റെ കിളി പറന്നു പോവുന്നുണ്ടായിരുന്നു.ചിന്നുവാകട്ടെ ഓരോ കളി മിസ്സാക്കി ബോർഡിനെ കുറ്റം