ഇല്ല എന്നാലും..
എടാ പൊട്ടാ നീ ഇന്നലെ പെട്ടന്ന് മാറികിടന്നപ്പോ തന്നെ എനിക്ക് കാര്യം പിടികിട്ടി.. ഞാനതാ പിന്നെ നിന്നെ ശല്യപെടുത്താതിരുന്നത്..
മം..
അല്ല പറയാൻ വന്ന കാര്യം മറന്നു.. നീ വേഗം എണീറ്റെ…
നിക്ക് ചേച്ചി കുറച്ചു കൂടെ ഉറങ്ങട്ടെ രാത്രി ഉറക്കം കുറവല്ലേ…
ഇനി രാത്രിയൊക്കെ ഉറക്കം കിട്ടും.. നീ എണീക്ക്..
അതെന്തേ…?
നമ്മൾ ഇന്ന് അമ്മേടെ വീട്ടിക്ക് പോവാത്രേ ..
അമ്മേടെ വീട്ടിക്കൊ.. എന്തൊരു കഷ്ടാ ഇത്… പിന്നെ എപ്പോഴെങ്കിലും പോവാന്ന് പറഞ്ഞിട്ട് ഈ അമ്മ എന്താ ഇങ്ങനെ.. ചേച്ചി ഒന്ന് പറ ചേച്ചി പിന്നെ പോവാന്ന്..
ഞാൻ കുറേ പറഞ്ഞു നോക്കി.. രണ്ടു ദിവസം അവിടെ നിന്നിട്ട് നമ്മളിൽ ആരെയെങ്കിലും ഒരാളെ അവിടെ നിർത്തിട്ടു വരാനാ അമ്മേടെ പ്ലാൻ..
പിന്നെ ഞാനൊന്നും നിക്കില്ല… അമ്മ വേണെങ്കിൽ നിന്നോട്ടെ..
എന്ന പിന്നെ ഞാൻ നിന്നാലോ…
ചേച്ചി നിക്കാണെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ട് എന്താ കാര്യം..
എന്തായാലും നീ എണീച്ച് റെഡി ആവ്.. വരുന്നവിടെ വെച്ച് കാണാം… എന്നും പറഞ്ഞ് ചേച്ചി പുറത്തോട്ട് നടക്കവേ… ഞാൻ….
ചേച്ചി അമ്മ എവിടെ…
അമ്മ ബ്ലൗസ് തുണി തെയ്ക്കാൻ കൊടുത്തത് വാങ്ങാൻ പോയേക്കുവാ..
എവടെ..?
ആ റോഡ് സൈഡിലുള്ള മീന ചേച്ചീടെ ടൈലർ കടക്ക്..
ആഹ് ബെസ്റ്റ്… അപ്പൊ ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മതി..
അതെന്താടാ ഒരു മണിക്കൂർ…
അല്ല അവിടെ പോയാൽ പിന്നെ അമ്മക്ക് സംസാരിച്ചു കഴിഞ്ഞു ഇങ്ങോട്ട് വരാൻ നേരം കിട്ടോ…
ഇല്ല പെട്ടന്ന് വരാന്നു പറഞ്ഞിട്ടാ പോയത്..
ഓഹ് പിന്നെ ചേച്ചിക്ക് അറിയുന്നതല്ലേ.. അവിടെ പോയിരുന്നിട്ട് ഇന്നേവരെ അമ്മ പെട്ടന്ന് വന്നിട്ടുണ്ടോ..