അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

Posted by

“”പിന്നല്ലാതെ “” രവി ഉറപ്പ് പറഞ്ഞപ്പോൾ ശ്രീദേവിനാശ്വാസമായി .

“‘എടാ രവീ … വീട്ടിൽ കം കോർഡർ ഇരിപ്പുണ്ട് . അതാ ക്ലാരിറ്റി . അത് പോയെടുത്തോണ്ട് വന്നാലോ ?”

“‘എന്നാലതാ നല്ലത് ..നീ സമയം കളയാതെ ചെല്ല് “”

“”” എടി ചേച്ചീ ..ഞാൻ വിളിക്കാം “” ഫോൺ ബെല്ലടിച്ചപ്പോൾ ശ്രീദേവ് പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു സ്‌കൂട്ടർ വീണ്ടും സ്റ്റാർട്ട് ചെയ്തു . ബൈക്ക് രവിയുടെ വീട്ടിൽ വെച്ചിട്ടവൻ കൈനറ്റിക്കിനാണ് വന്നത് . പറ്റുമെങ്കിൽ അച്ഛന്റെ മുന്നിൽ പെടാതെ ഉള്ളിൽ കേറി കാംകോർഡർ എടുക്കണം . അല്ലെങ്കിൽ സെക്കൻഡ് ഷോക്ക് എന്തിനാടാ കാമറയെന്ന ചോദ്യം വരും . സാധാരണ അത്താഴം കഴിഞ്ഞേ മുൻ വാതിൽ അടക്കൂ .

“‘എടി ചേച്ചീ ..ഞാൻ വിളിക്കാന്നു പറഞ്ഞില്ലെ ?”’ വീണ്ടും ശ്രീധന്യ വിളിച്ചപ്പോൾ അവന് ദേഷ്യം വന്നു .

“‘എടാ ശ്രീക്കുട്ടാ . നീയെവിടെയാ . വീട്ടിലെ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല . അച്ഛനും എടുക്കുന്നില്ല .എല്ലാർക്കുമെന്നാ പറ്റിയെ ?”’ ശ്രീധന്യയുടെ സ്വരത്തിൽ പരിഭ്രാന്തി .

“‘ ചേച്ചീ …ഞാനും രവിയും കൂടെ സെക്കൻഡ്ഷോക്ക് പോകാൻ വന്നതാ . അമ്മയകത്ത് വല്ല പണിയിലുമായിരിക്കും ..ആ ..ഇപ്പളാ ഓർത്തെ . അവിടൊരു പയ്യൻ വന്നിട്ടുണ്ട് .അച്ഛനറിയുന്നതാന്നാ പറഞ്ഞെ .അവന്റെ കൂട്ടുകാരന്റെ പെങ്ങടെ കല്യാണമോ മറ്റോ . അവന്റെ കൂട്ടുകാരും വീട്ടിലാ കിടപ്പെന്നു പറഞ്ഞെന്നോട് സെക്കൻഡ് ഷോ കഴിഞ്ഞു രവിയുടെ വീട്ടിൽ കിടന്നോളാനാ പറഞ്ഞെ. അമ്മ വല്ലോം ഉണ്ടാക്കുവായിരിക്കും അടുക്കളേൽ ‘”‘

“‘ ഹമ് ..അവിടെ ആൾക്കാരുണ്ടെന്നും പറഞ്ഞു നിന്നോട് രവീടടുത്തു കിടന്നോളാനോ ?… അതെന്നാത്തിനാടാ? . നാല് മുറീം ഹാളും ഒക്കെയുണ്ടല്ലോ . പണ്ട് നമ്മുടെ കുഞ്ഞിലേ അവിടെ പോയി കിടന്നിട്ടുണ്ട് . ഈയിടെയൊന്നും കിടന്നിട്ടില്ല .അത് കേട്ട് പോകാൻ നീയും ..എന്തുവാടാ രണ്ടും കൂടെ പ്ലാൻ . സെക്കൻഡ് ഷോയാണോ .അതോ വെള്ളമടിയാണോ .നീ രവിക്ക് ഫോൺ കൊടുത്തേ “”‘

അത് കേട്ട് ശ്രീദേവൊന്ന് പരുങ്ങി .

“”അത് …അതുപിന്നെ ചേച്ചീ ..അവൻ ടിക്കറ്റെടുക്കാൻ ക്യൂവിലാ “”

“‘ഹ്മ്മ്മ് ..ഞാൻ വിശ്വസിച്ചു . നീ ചെല്ലുമ്പോ പറഞ്ഞേക്ക് ഞാൻ വിളിച്ചെന്ന് “‘ ധന്യ ഫോൺ വെച്ചപ്പോളാണ് ശ്രീക്കുട്ടന് ശ്വാസം നേരെ വീണത് .

മതിലിന് പുറത്തു സ്‌കൂട്ടർ വെച്ചിട്ട് അകത്തേക്ക് നോക്കിയ ശ്രീക്കുട്ടൻ ജീപ്പ് കാണാത്തപ്പോൾ ഒന്ന് നിന്നു .

അച്ഛനിതെവിടെ പോയി ..ആഹ് ..ആ പിള്ളേരെയെങ്ങാനും വിളിക്കാൻ പോയതാരിക്കും .നന്നായി …

അവൻ പതിയെ സിറ്റൗട്ടിലേക്ക് കയറി . വാതിലിൽ തള്ളി നോക്കിയ അവൻ നിരാശനായി . കുറ്റിയിട്ടിരിക്കുന്നു .

അമ്മ കുളിക്കാൻ കേറിയാൽ മതിയാരുന്നു . ഉറങ്ങാൻ നേരമേ അടുക്കള വാതിലിന്റെ എല്ലാ കുറ്റിയും ഇടൂ . സ്ഥിരമിടുന്ന കൊളുത്ത് വെന്റിലേറ്റിറ്ററിലൂടെ ഒരു കമ്പിട്ടാൽ തട്ടിക്കളഞ്ഞു തുറക്കാം .

പതിയെ പുറകിലേക്ക് നടന്നു . അടുക്കളയുടെ പുറകിൽ ചെറിയൊരു തുറസ്സായ വരാന്തയുണ്ട് . അവിടെയുള്ള ഉരലിന്റെ മുകളിൽ കയറിയാലേ അടുക്കള കാണാൻ പറ്റൂ , കൊളുത്തുമെടുക്കാൻ പറ്റൂ …

Leave a Reply

Your email address will not be published. Required fields are marked *