ഒരാഴ്ച കഴിഞ്ഞു ദേവൻ വൈകുന്നേരം ഒറ്റപ്പാലത്തു നിന്നും കൃഷിക്കാവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങി വരുമ്പോഴാണ് രാധിക ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത് . ദേവൻ ജീപ്പ് തിരിച്ചവളുടെ അടുത്തുകൊണ്ട് പോയി നിർത്തി .
“‘ മോളെ .. വീട്ടിലേക്കാണെൽ കേറിക്കോ “”‘
ദേവനെ കണ്ടതും രാധിക വെറുപ്പോടെ മുഖം തിരിച്ചു .
“‘ഹാ ..കേറ് മോളെ ..അല്പം സംസാരിക്കാനുണ്ട് .”’ ദേവൻ ജീപ്പിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നപ്പോൾ രാധിക പിന്നോക്കം മാറി . ബസ്റ്റോപ്പിൽ മൂന്നാലുപേര് കൂടിയുണ്ട് .
“‘എന്റെ പെങ്ങടെ മോളാ ..അവളോരുത്തന്റെ കൂടെ ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോൾ ഞാനൊന്നടിച്ചു .അതിന്റെ ദേഷ്യത്തിലാ .. മോള് വന്നേ മാമൻ പറയട്ടെ “‘ദേവൻ രാധികയുടെ കയ്യിൽ പിടിക്കാനായി വന്നപ്പോൾ രാധിക അയാളെ തുറിച്ചു നോക്കിക്കൊണ്ട് നീങ്ങി നിന്നു . . ബസ് സ്റ്റോപ്പിലെ ആളുകളവരെ ശ്രദ്ധിക്കാൻ തുടങ്ങി .
“‘എന്നിട്ടയാളെന്തിയെ മോളെ ..നിന്നെ ഉപേക്ഷിച്ചോ .?”’ അവിടെ നിന്നിരുന്ന പ്രായമായ ഒരു സ്ത്രീ ചോദിച്ചപ്പോൾ രാധിക അവരെയും ദേവനെയും കണ്ണ് തുറിച്ചു നോക്കി
“‘ദേ ..മര്യാദക്ക് വന്നു വണ്ടിയിൽ കേറ് ..നീയിനി ഇവിടെ നിന്നാലിവരൊക്കെ അതുമിതും ചോദിക്കും . ഞാൻ നിന്നെയൊന്നും ചെയ്യില്ല ..എനിക്കൽപം സംസാരിക്കാനുണ്ട് . പറഞ്ഞിട്ട് നിന്നെ ഭദ്രമായി വീട്ടിൽ ആക്കിയേക്കാം “”‘ രാധികക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ദേവൻ പിറുപിറുത്തപ്പോൾ രാധിക മടിയോടെ ജീപ്പിൽ വന്നു കയറി .
“” ഇതങ്ങു കുടിക്ക് .. ഈ ചൂടങ്ങു പോകട്ടെ “” പൊട്ടിച്ച മംഗോ ജ്യൂസ് അവൾക്ക് നീട്ടിയിട്ട് ദേവൻ ജീപ്പെടുത്തു .
“‘രാധുമോളെ ..അതിൽ വിഷമൊന്നും ചേർത്തിട്ടില്ല ..വിശ്വാസമില്ലേൽ ഇങ്ങു താ ഞാൻ കുടിച്ചു കാണിക്കാം “”ദേവൻ കൈ നീട്ടിയപ്പോൾ രാധിക ജ്യൂസ് കുടിക്കാൻ തുടങ്ങി .
“‘ആരായിരുന്നു അവർ .. അന്ന് നിന്റെ മുറ്റത്തു നിന്നോടിയവർ .അവർ സാവിത്രി ചേച്ചിയെ കാണാൻ വന്നവരല്ല . ചേച്ചി അത്തരക്കാരിയല്ല ..അത് നിനക്കും എനിക്കുമറിയാം “”‘
“”’എന്നിട്ടാണോ അന്ന് ..എത്ര നാളായി ഇത് തുടങ്ങിയിട്ട് ?”’ ദേവന്റെ ചോദ്യത്തിൽ ഒന്ന് പരുങ്ങിയെങ്കിലും രാധിക എടുത്തടിച്ച പോലെ ചോദിച്ചു .
“”‘ ഞാൻ ചോദിച്ചതിനുള്ള മറുപടിയല്ലല്ലോ അത് ..എന്നാലും പറയാം ..അന്നാദ്യമായിട്ടാ . അതും ഞാൻ പറഞ്ഞിട്ട് . സാവിത്രിചേച്ചിയെ കുറ്റപ്പെടുത്തണ്ട . നിന്റച്ഛൻ മരിച്ചിട്ട് ഇത്ര നാളായിട്ടും അവര് പിടിച്ചു നിന്നില്ലേ .. നിനക്കെങ്ങനെ അവരോട് മിണ്ടാതിരിക്കാൻ കഴിയുന്നു ? നിനക്കെങ്ങനെ അവരെ കുറ്റപ്പെടുത്താൻ പറ്റും . തന്റെ നല്ലകാലം മുഴുവൻ അവർ നിനക്ക് വേണ്ടിയാ ജീവിച്ചേ . ഒരു പേരുദോഷവും കേൾപ്പിക്കാതെ ..നീയോ .. കല്യാണം കഴിഞ്ഞൊരു ഭർത്താവുണ്ട് . എന്നിട്ടും അവരെ വിളിച്ചുവരുത്തിയ നീ നിന്റമ്മയെ കുറ്റപ്പെടുത്തുന്നോ ?”’
“‘ദേവേട്ടാ പറ്റിപ്പോയി ….”‘ അത് കേട്ടതും രാധിക അതുവരെ ഒതുക്കിവെച്ച വിഷമമെല്ലാം കൂടെ പൊട്ടിക്കരഞ്ഞു തീർത്തു .ദേവൻ ജീപ്പ് സൈഡിലൊതുക്കി അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു .
“‘ അവനാ ..രവി .. നല്ല ഫ്രെണ്ട്ഷിപ്പായിരുന്നു . എല്ലാം തുറന്നു സംസാരിക്കുമായിരുന്നു . എല്ലാം പറയാനൊരു ഫ്രണ്ട് ..പക്ഷെ അവൻ ..അവൻ എന്റെ ചാറ്റ് വെച്ച് ഭീഷണിപ്പെടുത്തി “‘ രാധിക കരയുന്നതിനിടെ പറഞ്ഞുകൊണ്ടിരുന്നു ഓരോന്നും .