അവന്മാരുടെ നിർബന്ധം കൊണ്ട് പാതി മനസോടെയാണീ യാത്ര തുടങ്ങിയതെങ്കിലും പോകെ പോകെ ആ ചിന്ത മാറി വരികയായിരുന്നു. പക്ഷേ ഇന്നീ അവസാന ദിവസം വീണ്ടും അത് മനസിലേക്ക് തിരിച്ചു വരുന്നു…
പത്ത് മാസത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യത്തെ ട്രിപ്പ് ആണിത് ……..
“അവൻ കൂടെയില്ലാത്ത ആദ്യത്തെ ട്രിപ്പ്..”
അവനിപ്പോൾ എവിടെയായിരിക്കും…!! .എന്ത് ചെയ്യുവായിരിക്കും…!!!
ആദ്യമായിട്ടാണ് അവനെ ഇത്രയും നാൾ കാണാതെ ഇരിക്കുന്നത്….
കൃത്യമായി പറഞ്ഞാൽ 10 മാസവും 24 ദിവസവും ആയി അവൻ ഞങ്ങളെ വിട്ടു പോയിട്ട്.. തേടാത്ത സ്ഥലങ്ങളില്ല ….
ഇന്നീ യാത്രയിലും ഓരോ ആളുകളിലും അവന്റെ മുഖമാണ് തിരഞ്ഞോണ്ടിരിന്നത്… കണ്ടു പിടിക്കാമെന്ന ചെറിയൊരു പ്രതീക്ഷ…. പക്ഷേ………
മനസ്സിൽ അങ്ങനെ ഒരു ചിന്തയുള്ളതുകൊണ്ട് മാത്രമാണ് ഈ യാത്രയിൽ ഇവരോടൊപ്പം ഇറങ്ങിത്തിരിച്ചതും..ഒപ്പമുള്ളവർക്ക് തന്റെ മനസ്സിൽ ഇങ്ങനെയൊരു ഉദ്ദേശമുള്ളത് അറിയില്ല …
അറിഞ്ഞാലും കുഴപ്പമൊന്നുമില്ല ….അവരുടെ സന്തോഷം കളയണ്ട എന്ന് വിചാരിച്ചു പറയാതിരുന്നു എന്ന് മാത്രം …പക്ഷേ ഇനി……!!!!
നാളെ ഇവിടെ നിന്നും തിരിച്ചു പോവുകയാണ്…
ഹാ…… നീ നേരത്തെ എഴുന്നേറ്റോ …..!!! അലന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്….
അലൻ, അക്ബർ , അവിനാശ്…… ഇവർ മൂന്ന് പേരുമായിരുന്നു ആദിത്യന്റെ സഹയാത്രികർ …..
നാലുപേരും കോളേജ്മേറ്റ്സ്, അടുത്ത കൂട്ടുകാർ…
അവരൊക്കെ എഴുന്നേറ്റോ ….?? ആദി അലനോട് ചോദിച്ചു..
ഹാ ഒരാൾ ബാത്റൂമിലേക്കും ഒരാൾ ഇന്നലത്തെ ക്യാമ്പ്ഫെയറിന്റെ ബാക്കി സാധനം ഒപ്പിക്കാൻ പോയിട്ടുണ്ട് ….
അല്ല ഞാൻ വരുമ്പോൾ നീ വല്ലാത്ത ആലോചനയിലായിരുന്നല്ലോ… എന്താ അന്റെ ഓളെ തേക്കാനുള്ള വഴി ആലോചിക്കുവാണോ…!
ഒന്ന് പോടാ….. ഞാൻ എന്തിനാ ഓളെ തേക്കുന്നത് ഓളെന്റെ മുത്തല്ലേ….
ഹ്മ്….ഹ്മ് ..
അലൻ ഒന്നിരുത്തി മൂളിയിട്ട് ആദിയോട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ വരാൻ പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയതും ആദി അവന്റെ ചുമലിൽ പിടിച്ച് അവിടെ തന്നെ നിർത്തി……
അലൻ ആദിയെ എന്തേ എന്നുള്ള അർത്ഥത്തിൽ ഒന്ന് നോക്കി..
ടാ …….ഞാൻ………… ഞാൻ നമ്മുടെ സൽമാനെക്കുറിച്ചാലോചിക്കുവായിരുന്നു…. നമ്മൾ അവനെ കണ്ടിട്ടിപ്പൊ ഏകദേശം 10 മാസം കഴിഞ്ഞില്ലേ അവനിപ്പോ എവിടെയാ എന്ത് ചെയ്യുവാന്നൊന്നും നമുക്കറിയില്ല……