ഇണക്കുരുവികൾ 12
Enakkuruvikal Part 12 | Author : Vedi Raja
Previous Chapter
വായനക്കാരെ ഇപ്പോ ഈ സൈറ്റിലെ എഴുത്തുക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വായനക്കാരിൽ നിന്നും കിട്ടാത്ത സപ്പോർട്ട്. എല്ലാ കഥകൾക്കും വ്യൂവേർസ് നോക്കിയാൽ പതിനായിരങ്ങൾക്ക് മേലെ അവർക്ക് കിട്ടുന്ന ലൈക്കും കമൻറും വളരെ ചുരുക്കം. ഞാൻ പുതുതായി എഴുതുന്നതാണ് ഞാൻ അതു കൊണ്ടു തന്നെ എൻ്റെ കാര്യമല്ല പറയുന്നതും . ഇതൊന്നും കിട്ടാതെ വായിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി സമയം മാറ്റി വെച്ച് എഴുതുന്നതാണ്. സമയത്തിൻ്റെ വില ഞാൻ പറഞ്ഞു തരേണ്ടതില്ല എന്നു കരുതുന്നു . കഥ ഇഷ്ടമായാൽ മാത്രം ഒരു ലൈക്ക് സ്നേഹത്തിൻ്റെ രണ്ട് വാക്ക് അവർക്ക് കൊടുത്തു നോക്കു . അപ്പോ കാണാം നിങ്ങൾ കരുതുന്നതിനും മുകളിൽ അവർ നിങ്ങൾക്കായി പുതിയ അക്ഷരങ്ങളുടെ മായാജാലം തീർക്കും അത് അവർക്ക് നിങ്ങളോടുള്ള സ്നേഹമാണ്. എൻ്റെ കഥയിൽ എനിക്കു കിട്ടിയ ഒരു കമൻ്റാണ് എനിക്ക് ഇപ്പോ ഓർമ്മ വരുന്നത് ” വായിക്കില്ല എന്നറിയാം എന്നാലും കൊള്ളാം” വായനക്കാരുടെ ഈ മനോഭാവമാണ് മാറ്റേണ്ടത്. എല്ലാ എഴുത്തുകാരും നിങ്ങളുടെ വാക്കുകൾ വായിക്കുന്നുണ്ട് ചിലതിനൊക്കെ മറുപടി നൽക്കുന്നുമുണ്ട്. നാം മാറി ചിന്തിച്ചാലെ നല്ലൊരു നാളെ ഉണ്ടാവുകയൊള്ളു. പല നല്ല കഥകളും പാതി വഴിക്കു നിന്നു പോയതിൻ്റെ പകുതി കാരണക്കാർ നിങ്ങൾ തന്നെ എന്നു ഞാൻ പറയും . അതും സ്നേഹം കൊണ്ടാണ് കേട്ടോ.
എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഉമ്മ വെക്കുവാൻ ഒരുങ്ങവെ ആ ഗാനം അതിൻ്റെ അവസാന വരികളിലെത്തി . അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ ആ കതകു തുറന്ന് ഒരാൾ അകത്തു കയറി, ആ സ്നേഹ ചുംബനം എൻ്റെ പ്രാണന് സമർപ്പിച്ച് ഞാൻ തിരിഞ്ഞതും ഞെട്ടി. എനിക്കു മുന്നിൽ നിൽക്കുന്നു അനു.
( എന്നാപ്പിന്നെ തുടങ്ങുവല്ലേ )
അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു, ആ കണ്ണുകൾ ഈറനണിഞ്ഞു, ഒരു വാക്കു പോലും പറയാതെ അവൾ ആ മുറി വിട്ട് പാഞ്ഞു പോയി. അനു എന്ന് ഞാൻ പതിയെ വിളിച്ചെങ്കിലും ആ കാലുകളുടെ വേഗം കുറയ്ക്കാൻ ആ വിളി പര്യാപ്തമായിരുന്നില്ല. കൺമുന്നിൽ നിന്നും അവൾ മായുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. എൻ്റെ മാറിൽ ചുടു പറ്റി കിടന്ന എൻ്റെ പ്രാണനെ എന്നിൽ നിന്നും അടർത്തി മാറ്റുന്ന നിമിഷം നെഞ്ചിൽ ചെറിയ വേദന പടർന്നിരുന്നു. കിടക്കയിൽ അവളെ നേരെ കിടത്തി കവിളിൽ ഒരു സ്നേഹചുംബനം നൽകി, അഗാതമായ നിദ്രയുടെ ഗർത്തങ്ങളിൽ അകപ്പെട്ടിട്ടും കവിളിലെ കുളിരേകും എൻ്റെ ചുംബനത്തിന് മറുപടിയെന്നപ്പോലെ ആ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു . അതിനെ തുടർന്നുള്ള അവളുടെ ചെറിയ മർമ്മരവും ” കുഞ്ഞൂസെ ”
ആ നിഷ്കളങ്ക മുഖം മനവിലേക്കൊന്നാവാഹിച്ചു . പിന്നെ ഹരിയെ കൊണ്ട് എന്നെ വിൽചെയറിൽ ഇരുത്തിച്ചു . എൻ്റെ മുറിയിലേക്ക് ഞങ്ങൾ യാത്രയായി. അനു അവൾ ഇപ്പോ എല്ലാ കാര്യവും വീട്ടിൽ അറിയിക്കും. പുലർക്കാല സ്വപ്നമെന്ന പോലെ നിത്യ അവൾ ഒരു വിലങ്ങായി നിൽക്കുമോ.ദിവസങ്ങൾക്കു മുന്നെ പ്രണയം ചവിട്ടു കൊട്ടയിലിട്ട് സൗഹൃദം നെഞ്ചിലേറ്റി ഞാൻ മഹാനായതൊന്നുമല്ല . അവളെ ഞാൻ വേദനിപ്പിച്ചു, എന്നോടൊപ്പം അവൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാവില്ല എന്ന കുറ്റബോധത്തിൽ ഞാൻ കാട്ടിയ പൊട്ടത്തരം മാത്രമാണ്. ഇന്ന് ആ കുറ്റബോധത്തിൻ്റെ അഴുക്കുചാൽ അവൾ തന്നെ ശുദ്ധമാക്കി.