“””ആണോ… എന്റെ അച്ചേട്ടന് നോവോ….. “””
അവൾ വിജയെ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
“””ഏയ്…. ഞാൻ മനുഷ്യൻ അല്ലാലോ “””
വിജയ് പുച്ഛത്തോടെ പറഞ്ഞു.
ആണോ… എന്ന എന്റെ മോൻ ഇവിടേക്ക് നോക്കിയെ എന്ന് പറഞ്ഞു പ്രിയ തന്റെ വയറിലേക്ക് നോക്കി…. അന്നേരം ആണ് അവളുടെ വേഷം അവൾ കണ്ടത്…
“””അയ്യെ…… ഇത് എന്താ ഇങ്ങനെ “””
തന്റെ വേഷം ശ്രദ്ധിച്ച പ്രിയ വിജയോട് ചോദിച്ചു….
“”””നല്ല ഭംഗി ഉണ്ടല്ലേ “””
ഒരു കള്ളച്ചിരിയോടെ വിജയ് ചോദിച്ചു.
“”””ഞാൻ…. ഇങ്ങനത്തെയൊന്നും ഇടൂല…. ഏട്ടാ “””
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“””അതിന് ഇപ്പൊ എന്താ ശ്രീക്കുട്ടി…. നമ്മുടെ ബെഡ് റൂമിൽ അല്ലെ “””
വിജയ് ഗൗരവത്തോടെ ചോദിച്ചുകൊണ്ട് …. ബെഡിൽ നിന്നും എഴുനേറ്റു….
””നിക്ക്… ഇഷ്ടല്ല… അച്ചേട്ടാ…. “””
പ്രിയ വിജയെ നോക്കി ചിണുങ്ങി.
“”””അയ്യെ…. ഈ പെണ്ണ് എന്താ ഇങ്ങനെ…. എന്റെ ശ്രീക്കുട്ടി…. നീ ഇപ്പൊ ഉള്ളത് നിന്റെ കെട്ടിയവന്റെ മുന്നിൽ അതും സ്വന്തം ബെഡ്‌റൂമിൽ പിന്നെ എന്താ പ്രശ്നം “”””
വിജയ് പ്രിയയെ നോക്കി കാര്യമായി ചോദിച്ചു.
“”ന്നാലും….. നിക്ക്… എന്താ… പോലെ “””
അവൾ നിസ്സഹായഭാവത്തോടെ അവനെ നോക്കി പറഞ്ഞു.
“”””എന്നാ…. നീ പോയി പര്‍ദ്ദ ഇട്ട് നടക്ക്…. അല്ലപിന്നെ… ഓരോ പെണ്ണുങ്ങൾ ബെഡ്‌റൂമിൽ ഒന്നുമില്ലാതായ നടക്കുന്നെ… ഇവിടെ ഒരുത്തി സാരി കൊണ്ട് പുതച്ചു മൂടിയ നടക്കുന്നെ “”””
വിജയ് അല്പം ദേഷ്യത്തോടെ പ്രിയയെ നോക്കി പറഞ്ഞു.
അതിന് അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി…
“””നീ ആരടി… മെഗാ സീരിയലിലെ അമ്മായിഅമ്മയോ….. എപ്പോഴും പട്ടുസാരിയും ചുറ്റി നടക്കാൻ “””
കോപത്തോടെ തന്നെ വിജയ് ചോദിച്ചു.
“”””അയ്യോ…. ഒന്ന് നിർത്തോ… ഇപ്പൊ ഞാൻ എന്താ വേണ്ടത്…. തുണിയില്ലാതെ നടക്കണം… അല്ലെ സമ്മതിച്ചു “”””
മുഖത്തു അല്പം നാണം തെളിഞ്ഞെങ്കിലും അത് ഭവിക്കാതെ പ്രിയ വിജയെ നോക്കി ചെറുചിരിയോടെ പറഞ്ഞു…