ഒരു ടീഷർട്ടും ജാക്കറ്റും ഷൂവും ഇടുത്തണിഞ്ഞു അവൻ മുൻവത്താൽ തുറന്നു പുറത്തേക്ക് ഇറങ്ങി……
സൂര്യ ഉദിച്ചു വരുന്നതേ ഉള്ളൂ….. ചുറ്റും മഞ്ഞാണ്….
അവൻ മെല്ലെ മുന്നോട്ട് നടന്നു….. ശരീരം പിടിച്ചു കുലുക്കുന്ന തണുപ്പാണ് ചുറ്റും…..
ലക്ഷ്യമില്ലാതെ ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിച്ചു മെല്ലെ അവൻ മുന്നോട്ട് നടന്നു….. അന്നേരം ആണ് അവൻ ഒരു വലിയ പാറ കണ്ടത് അവൻ വേഗത്തിൽ അവിടേക്ക് നടന്നു…..
വിജയ് രണ്ട് മൂന്ന് തവണ ഇവിടെ വന്നിട്ടുണ്ട്…. പക്ഷെ അധികനേരം അവൻ ഇവിടെ തങ്ങിയിട്ടില്ല. അത്യാവശ്യ കാര്യങ്ങൾ നടത്തി മടങ്ങാറാണ് പതിവ്…. അതുകൊണ്ട് തന്നെ ചുറ്റുമുള്ള സ്ഥലങ്ങൾ വിജയ്ക്ക് അതികം പരിചയമില്ല….
പാറയുടെ മുകളിൽ കയറി അവൻ മെല്ലെ അതിൽ ഇരുന്നു…..
മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ് താഴ്വരം….. ചുറ്റും പച്ചപ്പ്….. തേയിലയും മറ്റും….. ഏറ്റവും താഴെയായി ഒരു നദി ഒഴുകുന്നുണ്ട്…… അധികം ആഴമില്ലാത്ത ആ നദിയിൽ നിറയെ ഉരുളൻ കല്ലുകളാണ്….. ആ നദിയോട് ചേർന്ന് മരവും മുളയും കൊണ്ട് നിർമിച്ച ഒരു കൊച്ച് വീട്…….
വിജയ് ആ പാറയിൽ നിന്നും ഇറങ്ങി നദിയുടെ അരികിലേക്ക് നടന്നു….
കുത്തനെ ഉള്ള ഇറക്കമാണ്…..
ഒടുവിൽ അവൻ നദിതീരത്തു എത്തി…..
അക്കര ഉള്ളത് ഒന്നും വക്തമായി കാണാൻ സാധികുന്നില്ല….. അവൻ ആ കൊച്ചു വീട്ടിലേക്ക് കയറി…..
നദിയിലേക്ക് സിമിന്റിന്റെ തൂണുകൾ താഴ്ത്തി അതിന് മുകളിൽ മരം കൊണ്ടും മുള കൊണ്ടും നിർമിച്ച ഒരു കൊച്ചു വീട്…..
അൽപനേരം കൂടി അവിടെ അവിടെ ചിലവഴിച്ച ശേഷം അവൻ തിരികെ വീട്ടിലേക്ക് മടങ്ങി.
അവൻ തിരികെ എത്തിയപ്പോഴും പ്രിയ പുതച്ചു മൂടി നിഷ്കളങ്കമായി ഉറങ്ങുകയാണ്….
വിജയ് അവളെ നോക്കി ചിരിച്ചു കൊണ്ട് ജാക്കറ്റും ഷൂവും ഊരിമാറ്റി… നേരെ അടുക്കളയിലേക്ക് നടന്നു….
ഗ്യാസ് കത്തിച്ചു അവൻ രണ്ട് പേർക്കുള്ള ചായക്ക് വെള്ളം വെച്ചു….. തിളച്ചു വന്ന വെള്ളത്തിലേക്ക് അവൻ തേയിലപോഡോയും പഞ്ചസാരയും ഇട്ടു… ശേഷം അവൻ അത് രണ്ട് കപ്പിലേക് പകർന്നു…. ഗ്യാസ് ഓഫ് ചെയ്‌തു അവൻ അതും കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു.
വിജയ് ഒരു ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് ഷോർട്‌സും ആണ് വേഷം….
രണ്ട് പേർക്കുള്ള ചായയും കട്ടിലിനോട് ചേർന്നുള്ള ടീപ്പോയിൽ വെച്ച ശേഷം അവൻ പ്രിയക്ക് അരികിൽ ആയി ഇരുന്നു….
“”””ശ്രീകുട്ടി…. “””
വിജയ് പയ്യെ അവളെ വിളിച്ചു.
“””ഉം “””
മൂളികൊണ്ട് അവൾ മെല്ലെ തിരിഞ്ഞു കിടന്നു….
“””ശ്രീക്കുട്ടി എഴുന്നേൽക്ക് “””