അവൾ അതിന് ഉത്തരമായി ചിരി സമ്മാനിച്ചു…..
“””കുഞ്ഞേ…. അത്താഴം ഞാൻ കൊണ്ട് വന്നു വെച്ചിട്ടുണ്ട്…. പിന്നെ രാവിലത്തെ ഭക്ഷണം മിനി എന്റെ ഭാര്യ കൊണ്ടുവരും…. എന്നാ ഞാൻ ഇറങ്ങട്ടെ…. യാത്ര ഷീണം കാണും നിങ്ങള് കഴിച്ചിട്ട് വേഗം കിടക്കാൻ നോക്കി “”””
വിജയെ നോക്കി മധു പറഞ്ഞു….
“””ശരി മധുവേട്ട….. “””
മധു വേഗം പുറത്തേക്ക് നടന്നു… വിജയ് പിന്നാലെ ചെന്നു കാർ ലോക്ക് ചെയ്‌തുകൊണ്ട് അകത്തു കയറി വാതൽ അടച്ചു കുറ്റിയിട്ടു.
അവൻ ബാഗും ചുമന്നു മുറിയിൽ ചെല്ലുമ്പോൾ പ്രിയ കട്ടിലിൽ പുതച്ചു മൂടി കിടപ്പുണ്ട്…
അവൻ റൂമിന് അകത്തു കയറി വാതൽ അടച്ചു…. ബാഗുകൾ ഒതുക്കി വെച്ചശേഷം റൂം ഹീറ്റർ ഓൺ ചെയ്‌തു…..
“””ശ്രീക്കുട്ടി… അതൊക്കെ മാറിയിട്ടിട്ട് കിടന്നേ “””
ജാക്കറ്റ് ഊരി മേശയുടെ മുകളിൽ വെച്ചു പ്രിയയെ നോക്കി വിജയ് പറഞ്ഞു.
അവൾ ഒന്നുകൂടി ചുരുണ്ടു കൂടി ചിണുങ്ങി കൊണ്ട് പറഞ്ഞു…
“”””നിക്ക് വയ്യേ ഏട്ടാ….. “””
“””ദേ പെണ്ണെ ആ സാരി ഒക്കെ നാശമാവോട്ടോ… “”
വിജയ് തന്റെ ഷർട്ട് അഴിച്ചുകൊണ്ട് പറഞ്ഞു…
അവൾ മറുപടി ഒന്നും പറയാതെ തലയിണയിൽ മുഖം പൂഴ്ത്തി…
വിജയ് വേഗം ഷർട്ടും ജീൻസും ഷഡിയും അഴിച്ചു മാറ്റി… ഒരു ബ്ലാക്ക് ഷോർട്സ് എടുത്തിട്ടു….
“”””ശ്രീകുട്ടി….. എഴുന്നേറ്റെ….. അതൊക്കെ മാറിയിട്ടിട്ട് കിടക്ക് “””””
പ്രിയയുടെ അരികിൽ ചെന്നു അവളെ കുലുക്കി വിളിച്ചുകൊണ്ടു വിജയ് പറഞ്ഞു.
“””ഉം….. വേണ്ട…. അച്ചേട്ടാ…. നിക്ക് വയ്യന്നെ “”””
പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു…. ഒന്നുകൂടി പുതപ്പിനടിയിലേക്ക് നുഴഞ്ഞു…
പെട്ടന്ന് വിജയ് പ്രിയയെ.. വേഗം പിടിച്ചിച്ചെഴുനേല്പിച്ചു.
“””വേണ്ട…. അച്ചേട്ടാ…. “””
അവൾ വീണ്ടും കിടക്കാൻ ഒരുങ്ങി…. പക്ഷെ വിജയ് അതിന് അനുവദിക്കാതെ അവൾ എഴുനെല്പിച്ചിരുത്തി സാരി ഊരി മാറ്റി…. പ്രിയ അവന്റെ വയറിൽ ചാരി…. ഇരുമിഴികളും അടച്ചിരുന്നു….