“””ഈ ഡ്രസ്സ് മതി…. ഇത് എന്തായാലും കഴുകാൻ ഉള്ളതല്ലേ…. “””
വിജയ് പ്രിയയോട് പറഞ്ഞു.
“””പിന്നെ…. ഈ ഇത്തിരി ഇല്ലാത്ത ഡ്രസ്സ് ഇട്ട് ഞാൻ വരൂല.. “””
പ്രിയ കൊറിവെച്ചുകൊണ്ട് പറഞ്ഞു.
“””എന്റെ വാവച്ചി…. അവിടെയൊന്നും ഒരു പൂച്ചക്കുട്ടി പോലും വരില്ല…. പിന്നെ നീ എന്തിനാ ഇത്ര പേടിക്കുന്നെ…. “””
വിജയ് ഗൗരവത്തോടെ പറഞ്ഞു.
“””ന്നാലും…. നിക്ക് “””
പ്രിയ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
“””ഒരു എന്നാലുമില്ല… നീ വേണമെങ്കിൽ ആ ബാത്ത്ഗൗൺ ഇടുത്തോ…. കുളി കഴിഞ്ഞു അത് ഇട്ടാൽ മതി… “”””
പരിഹാരം എന്നപോലെ വിജയ് പറഞ്ഞു….
അങ്ങനെ കൈയിൽ ബാത്ത്ഗൗണും പിടിച്ചു വിജയ്ക്ക് പിന്നാലെ പ്രിയ ആ നദി തീരത്തേക്ക് നടന്നു…..
അവളുടെ കണ്ണുകളിൽ അല്പം പരിഭ്രമം ഉണ്ടകിലും വിജയ് കൂടെയുള്ളത് കൊണ്ട് ആ പേടി ഇല്ലാതെയായി.
അവൾ ചുറ്റുമുള്ള പ്രകൃതിയെ നോക്കി അതെല്ലാം ആസ്വദിച്ചു വിജയുടെ കൈയും പിടിച്ചു നദി തീരത്തേക്ക് ചുവടുകൾ വെച്ചു.
“””അച്ചേട്ടാ വലിക്കല്ലേ ഞാൻ വീഴോട്ടോ “”
പ്രിയയുടെ കൈയിൽ പിടിച്ചു വലിക്കുന്ന വിജയോട് ആയി പ്രിയ പറഞ്ഞു…
“”””നീ ഇങ്ങനെ അനങ്ങി നടക്കാതെ ഒന്ന് വേഗം വാ ശ്രീക്കുട്ടി “”
വേഗത്തിൽ അവളുടെ കൈയും പിടിച്ചുവലിച്ചു കൊണ്ട് വിജയ് പറഞ്ഞു.
“””അച്ചേട്ടാ… എന്ത് ഭംഗിയാണല്ലേ ഇവിടെ “””
പ്രിയ നടക്കുന്നതിനിടയിൽ ചുറ്റും നോക്കി ആ കാഴ്ചകൾ കണ്ട് അത്ഭുതപെട്ടുകൊണ്ട് പറഞ്ഞു.
“”ഉം “”
വിജയ് അതിന് ഉത്തരമെന്നോണം ഒന്ന് മൂളി.
“””ഈ തണുപ്പും, മലയും, പുഴയും എല്ലാം എന്ത് രസാല്ലേ “””
പ്രിയ വിജയോട് പറഞ്ഞു.
“””സഹിക്കാൻ പറ്റാത്തത് ഈ അച്ചേട്ടന്റെ കുരുത്തക്കേടാ “””
പ്രിയ ഒരു കുസൃതി ചിരിയോടെ വിജയോട് പറഞ്ഞു…
“””പോടീ….. പന്നി… നിന്നെ ഞാൻ കാണിച്ചു തരാട്ടോ “””
ഒന്ന് നിന്നു കൊണ്ട് വിജയ് പ്രിയയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“””അതിന് ഞാൻ എല്ലാം കണ്ടതാ “””
പ്രിയ വിജയെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
“””അയ്യെ….. വന്നു…. വന്നു… എന്തൊക്കെയാ ഈ പറയുന്നേ വാവച്ചി നീ “””
വിജയ് പ്രിയയെ നോക്കി പറഞ്ഞു.