” ഇല്ല്യാ.. എന്നാലും അവർക്കത് തെളിയിക്കാനൊന്നും പറ്റില്ല.. അതിനുവേണ്ട കാര്യങ്ങളൊക്കെ മുന്നേ ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്.. എന്തായാലും ഇങ്ങെനെയൊക്കെ ആയസ്ഥിതിക്ക് ഇനിയത് പൂട്ടിച്ചിട്ടെ ബാക്കി കാര്യള്ളു..”
ഞാൻ ബൈക്കെടുത്ത് ആ പാറമട പരിസരത്തേക്ക് ചെന്നു.. അവിടുത്തെ ആൾക്കാരെയൊക്കെ കണ്ട് കാര്യങ്ങളൊക്കെ വിശദമായി സംസാരിച്ചു. പാർട്ടിയും ഞാനും കൂടെയുണ്ടാകുമെന്നും ഉറപ്പുകൊടുത്തു.. സമരം ചെയ്യാൻ തന്നെ തീരുമാനിച്ചു.. അടിയന്തിരമായി കമ്മിറ്റിക്ക് അറിയിപ്പും കൊടുത്തു. പരിസരത്തെ മൂന്ന് ബ്രാഞ്ച് നിർബദ്ധമായും പങ്കുകൊള്ളണമെന്ന് നിർദ്ദേശവും കൊടുത്തു..
ഞാനവിടുന്ന് മടങ്ങി..
പാർട്ടി ഓഫീസിലെത്തി..
അവിടെ കൂടിയിട്ടുള്ള കുറച്ചധികം സഖാക്കളോടായി.. ഞാൻ..സമരത്തെ കുറിച്ചും പാർട്ടി ഇടപെടേണ്ടതിന്റെ കാര്യകാരണങ്ങളുമെല്ലാം വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ..
“സഖാവെ,”..!
” ആ.. ”
“താഴെ മേലടത്തെ അബൂബക്കർ ഹാജിയുടെ മകൾ സാജിത വന്ന് കാണണമെന്ന് പറയുന്നു..”
“ഇവിടെ യോഗമാണെന്ന് സഖാവ് കണ്ടില്ലെ”
“ആ..”
“എന്നാ അത് പോയ് പറ.. ഇപ്പൊ പറ്റില്ലെന്ന്”
“ഓഹ്..ശരി സഖാവെ”
കുറെ കഴിഞ്ഞ് യോഗം അവസാനിച്ചു.. ഞാൻ ഓഫീസിൽ നിന്ന് താഴെയിറങ്ങുമ്പോൾ.. അപ്പുറത്തെ കടയിലെ ചേട്ടൻ എന്നെ വിളിച്ച് ഒരു ലെറ്റെർ തന്നു..
“ഇത് സാജിത മോൾ തന്നതാ നിനക്ക് തരാൻ”..
ഇതെന്താ ലെറ്റെർ പരിപാടി.. ഞാൻ ചിന്തിച്ചുകൊണ്ട് തുറക്കാൻ തുടങ്ങുമ്പൊ ഫോൺ ബെല്ലടിച്ചു..
ഞാൻ കത്ത് മടക്കി പോക്കറ്റിലിട്ടു.. ഫോണെടുത്തു..
” ആ.. പറ..”
“അൻവറെ.. വല്ലിപ്പാക്ക് ഒരു നെഞ്ച് വേദന ഹോസ്പിറ്റലിലാണു..”
“ഏത് ഹോസ്പിറ്റലിൽ”?