“ഈ ലോക്കൽ സെക്രട്ടറി ന്ന് പറയണത്
ലോക്കലാായ സെക്രട്ടറി ന്നാണൊ..”
“നീയെന്റെന്ന് വാങ്ങിക്കും..”
ഞാനൊന്ന് കയ്യോങ്ങി.. അവളോടി പുറത്തേക്ക് പോയി.
ഡ്രെസ്സൊക്കെ മാറി ഞാൻ പുറത്തേക്കിറങ്ങി.
ഞാൻ ഫോണെടുത്ത് വിനോദിനെ വിളിച്ചു..
“വിനോദെ..”
“ആടാ.. പറ..”
“ടാ.. ലോകോളേജിലെ മ്മടെ പയ്യന്മാർക്ക് എന്തൊരു പ്രശ്നമുണ്ട്… നീയൊന്ന് ഇടപെട്.. വേണ്ടി വന്ന രണ്ടെണ്ണം.. കൂടണ്ട..”
“ആ ശരീടാ.. ഞാൻ വിളിക്കാം.”
“ഓകെടാ..”
അതുകേട്ട്
ഉമ്മറത്തിരുന്നിരുന്ന വല്ലിപ്പ എന്നോട്..
“ആർക്കാടാാ രണ്ടെണ്ണം..”?
” ഹെയ്.. അത് ആ ലോക്കോളേജിലെ ഒരു പ്രശ്നം തീർക്കാാൻ വിനോദിനെ വിട്ടതാാ”..
“അവനോടാണൊ രണ്ടെന്ന് നീ പറഞ്ഞത്?? കൊല്ലാതിരുന്നാ ഭാഗ്യം..” വല്ലിപ്പ പറഞ്ഞു..
“ആ പിന്നെ, ആ പാറമട വിഷയത്തിൽ എന്താ വല്ലിപ്പാടെ പ്ലാൻ”? ഞാൻ ചോദിച്ചു
” സമരം ചെയ്തു അടപ്പിക്കണം.. അത്ര തന്നെ”..
“ഞാനെ… നമ്മടെ ഏരിയാ സെക്രട്ടറി ഒരു വക്കീലാണു. അദ്ധേഹത്തെ വിളിച്ചിട്ട് ലീഗൽ സൈഡ് ഉറപ്പിച്ചിട്ടുണ്ട്.. ഇന്ന് തന്നെ നമുക്ക് ആ വാർഡിലേക്കൊന്ന് പോണം.. അവിടെത്തെ ആൾക്കാരോട് സംസാരിക്കണം. ഞാനും എന്റെ പാർട്ടീം മുന്നിൽ തന്നെയുണ്ടാകും.. പോരെ..”
“ഉം” വല്ലിപ്പയൊന്ന് മൂളി..
ഞാനിറങ്ങാൻ തുടങ്ങുമ്പൊ,
“ടാ പത്രത്തിൽ ന്യൂസുണ്ട്.. കണ്ടൊ”??