പെട്ടന്ന് തന്നെ റെഡിയായി ഞാനും പുറപെട്ടു അങ്ങോട്ട്..
ആ പാറമടയുടെ പുറത്ത് പ്രധാന കവാടത്തിൽ ഒരു സമരപന്തൽ കുറച്ച് കസേരകളും ഒക്കെ.. നാട്ടുകാരും പാർട്ടിക്കാരുമായി കുറെയധികം ആൾക്കാരും സ്ഥലം എസ് ഐ ഉൾപടെ നാലു പോലീസ്കാരും പിന്നെ ഷമീനയടക്കം ചില പത്രങ്ങളും. തടഞ്ഞിട്ടിരിക്കുന്ന ലോറികളും അവിടുത്തെ പണിക്കാരും ഒക്കെയായി കുറെ പേർ അങ്ങനെ.
ഞാൻ ചെന്ന് പരിപാടി ഉൽഘാടിച്ചുകൊടുത്തു.. കാര്യങ്ങളൊക്കെ അതിന്റെ മുറപോലെ മുന്നോട്ട് പോയികൊണ്ടിരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ സമരത്തിനു മറ്റ് രാഷ്റ്റ്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടായി.
പലതവണ ചർച്ചയും നടന്നു.. അതിലൊന്നും നിക്കാതെ കേസ് കോടതിയിലേക്ക് നീണ്ടു. കോടതിയിൽ നിന്ന് ആ പാറമട പൂട്ടികെട്ടാനുള്ള ഓഡറുമായാണു ഞാൻ മടങ്ങിയത്. സമരം വൻ വിജയമായതിൽ ജനങ്ങൾക്ക് എന്നോടുള്ള മതിപ്പ് കൂടി അതുപോലെ ഇഞ്ചക്കാടൻ പത്രോസിനും അവന്റെ മക്കൾക്കും ഞാൻ ശത്രുവായി മാറുകയും ചെയ്തു.
ദിവസങ്ങൾ അങ്ങെനെയൊക്കെ കടന്നു പൊയി കൊണ്ടിരുന്നു..
പിന്നീടൊരുദിവസം…
ഞാൻ പാർട്ടീ ഓഫീസ് നു താഴെയുള്ള ജ്യൂസ് കടയിൽ ഇരിക്കുമ്പോൾ.. സാജിതയും അവളുടെ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയും അവിടെക്ക് വന്നു.
ഞാനിരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ടേബിളിൽ വന്നിരിന്നു.. പെട്ടന്ന് ഞാനവളെ കണ്ടപ്പോഴാണു അന്ന് അവൾ തന്നിരുന്ന ഒരു ലെറ്റെർ നെ കുറിച്ച് ഞാനാലോചിക്കുന്നത്. അവളിടക്ക് എന്നെ തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അതിന്നല്ല കുറച്ചതികം നാളുകളായി.. അത് പക്ഷെ, കുറെ നാളായിട്ട് സാജിതയെ എനിക്ക് വേണ്ടി ആലോചിക്കുന്നുണ്ട് എന്ന്തുകൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ , എനിക്കവളുടെ ആ മുഖത്തേക്ക് നോക്കാൻ കഴിയുമായിരുന്നില്ല. മനസ്സിൽ തീരാവേദനയായി മാറി കഴിഞ്ഞിരുന്ന മുഖമായിരുന്നു അത്.
മേലേടത്ത് അബൂബക്കർ ഹാജി ക്ക് ഒമ്പത് മക്കളാണു.. ഏഴാണും രണ്ട് പെണ്ണും അവസാന രണ്ടും ഇരട്ടപെൺകുട്ടികളാണു. അതിലൊരാളാണു സാജിത മറ്റൊന്ന്….ഷാഹിന. സാജിത ഹൈസ്കൂൾ ടീച്ചറാണു.. രണ്ട് പേരും ഷമീനാടെ പ്രായം
“എന്തെ അൻവർക്കാ പാർട്ടി പരിപാടിയൊന്നുമില്ലെ”? സാാജിതയുടെ കൂടെയുണ്ടായിരുന്ന കുട്ടി ചോദിച്ചു..
ഞാനെന്തൊ ചിന്തയിലായിരുന്ന.. ഞാൻ പെട്ടന്ന്..
” ങേ.. എന്താ..”
“അല്ലാ.. പരിപാടിയൊന്നുമില്ലെന്ന് ചോദിക്കുവാർന്നു..”.
” ആ.. ഉണ്ട്.. പരിപാടിയുണ്ട്.. ”
സാജിതയുടെ ആ കാന്തിക ശക്തിയുള്ള കണ്ണുകൾ എന്നെ ഓർമ്മയുടെ ഓളങ്ങളിലേക്ക് നയിക്കുന്നതറിഞ്ഞ് ഞാൻ..
“ഞാൻ .. ഞാൻ പോട്ടെ.. ”
ഞാൻ എണീറ്റു..
തിരിഞ്ഞ് നടന്നു.. ആപ്പോഴും ആ കണ്ണുകൾ എന്നോടെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു..
പലപ്പോഴും വേദനിപ്പിക്കുന്ന ആ ഓർമ്മകളിൽ നിന്ന് ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞ് മാറുകയാണു.