ഇണക്കുരുവികൾ 11 [വെടി രാജ]

Posted by

ആ പിന്നെ അമ്മ തെരക്കും
അതേ
എന്താ വാവേ
എനിക്ക് ഒറക്കു വരുന്നു
എന്നാ നി കിടന്നോ ഞാൻ പോയി വരാ
അതല്ലാ , ഏട്ടൻ പോണ്ടാ
നി എന്താ പറയുന്നെ എൻ്റെ കുട്ടി വാശി പിടിക്കല്ലേ
അവൾ എൻ്റെ മാറിൽ തല ചായ്ച്ചു പറഞ്ഞു
എനിക്കൊരാഗ്രഹം
എന്താ എൻ്റെ പൊന്നിൻ്റെ ആഗ്രഹം പറ
ഈ മാറിൽ കിടന്നുറങ്ങണം
അത്രയേ ഉള്ളു
ഉം അതു മതി
അതു നമുക്ക് ശരിയാക്കാ
ഇപ്പം ഒറങ്ങണം അതാ പറഞ്ഞേ
അതു വേണോ
വേണം ( അവൾ തീർത്തു പറഞ്ഞു )
ശരി നി ഉറങ്ങി കഴിഞ്ഞാ ഞാൻ പോകും സമ്മതിച്ചോ
സമ്മതം എന്നവൾ തലയാട്ടി, അവൾ പെട്ടെന്ന് ഉറങ്ങും അതെനിക്കുറപ്പാണ് , ഉറക്കമളച്ച രാത്രികൾ അവൾക്കു മാത്രം സ്വന്തമാണ് . ആ ഉറക്കത്തെ എൻ്റെ മാറിൻ്റെ ചൂടിൽ പുണരാൻ അവൾ കൊതിക്കുന്നു.
ഞാൻ അവളുടെ കിടക്കയിൽ കിടന്നു, എൻ്റെ മാറിൽ തല വെച്ച് എന്നോട് ചേർന്ന് അവൾ കിടന്നു. അവളുടെ മുടികളിൽ എൻ്റെ വിരലുകൾ കോതിക്കൊണ്ടിരുന്നു. റേഡിയോ വീണ്ടും ഞങ്ങൾക്കായി പാടി.
“ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ (2)

അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം (ഹൃദയം)

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍
വര്ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം (ഹൃദയം)”
എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഉമ്മ വെക്കുവാൻ ഒരുങ്ങവെ ആ ഗാനം അതിൻ്റെ അവസാന വരികളിലെത്തി . അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ ആ കതകു തുറന്ന് ഒരാൾ അകത്തു കയറി, ആ സ്നേഹ ചുംബനം എൻ്റെ പ്രണനു സമർപ്പിച്ച് ഞാൻ തിരിഞ്ഞതും ഞെട്ടി. എനിക്കു മുന്നിൽ നിൽക്കുന്നു അനു.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *