പിറ്റേന്ന് പതിവില്ലാതെ ആശയും രാവിലെ കുളിച്ചു……എന്തിനാടി ഒരു രാവിലെക്കുളി..എന്ന് നാൻസി ചോദിച്ചപ്പോൾ മമ്മിക്ക് മാത്രമേ രാവിലെ കുളിക്കാൻ പറ്റുകയുള്ളോ എന്നവൾ തറുതല പറഞ്ഞു.
പഞ്ചായത്തിൽ വീടിന്റെ എന്തോ കാര്യത്തിന് പോവുകയാണ് മമ്മി…
അച്ചനിന്ന് വീട്ടിലേക്ക് വരാമെന്ന പറഞ്ഞതു കൊണ്ട് ഭക്ഷണമെല്ലാം ഉണ്ടാക്കി സ്പെഷ്യൽ പന്നി വരട്ടി കറി വരെ വെച്ചിട്ടാണ് മമ്മി പോയത്. പതിവില്ലാത്ത ഉത്സാഹത്തിൽ നുറുക്കാനും അരയ്ക്കാനുമെല്ലാം ആശയും മമ്മിയെ സഹായിച്ചു………
പക്ഷെ… എട്ട് മണിയും ഒമ്പത് മണി കഴിഞ്ഞും അച്ചൻ വന്നില്ല… !
ആശ കാത്ത് കാത്തിരുന്ന് ഞെളിപിരി കൊണ്ടു .
“ടക് ടക് ടൊക്ക്”
പത്ത് മണിയായപ്പോ വാതിലിൽ മുട്ട്
കേട്ടപ്പോൾ ആശ ഓടിപ്പോയി കതക് തുറന്നു … സന്തോഷം പുറത്ത് കാണിക്കാതെ……
“മമ്മിയെന്തിയേടി..”
കയ്യിലൊരു സഞ്ചി നിറയെ ഏത്തപ്പഴവുമായി അലോഷി കയറി വന്നു..!
“മമ്മി അച്ചനുള്ളതൊക്കെ ഒണ്ടാക്കി വച്ചിട്ട് പഞ്ചായത്തിൽ പോയി പപ്പാ””
ആശ തന്റെ മുഖത്തെ വല്ലായ്മ മറച്ചുവെക്കാൻ പാടുപെട്ട്
മറുപടി പറഞ്ഞു.
“നിനക്കെന്താ മോളെ രണ്ട് മൂന്ന് ദിവസം
കൂടി പപ്പായെ കണ്ടിട്ട് ഒരു സന്തോഷമില്ലാത്തത്..” ആശയുടെ മുഖത്തെ വാട്ടം കണ്ട് അലോഷി ചോദിച്ചു.
““അത്… ഇന്ന് അച്ചൻ വീട്ടിലേക്ക് വരുന്നെന്ന് പറഞ്ഞ് രാവിലെ മമ്മി തിരക്കിട്ട് പണിയുമ്പം ഞാനും കൂടി……, അപ്പോ വെയർപ്പോടെ ഒന്ന് കുളിച്ചതാ…
ഇപ്പം ഒരു തലവേദന!”” പഠിച്ച ആശക്കള്ളിയുടെ നാവിൽ ഗുളികനും
പുണ്യാളനുമൊക്കെ ഉദിച്ചു.
““ആ… അച്ചന്റെ കാര്യം കൊറച്ച് കഷ്ടത്തിലാ മോളേ … അവിടെ രൂപതയിലെ തോട്ടത്തിലെ സാധനങ്ങളൊക്കെ വിറ്റതിന്റെ എന്തോ
കണക്കുകൾ ശരിയാവാതെ കിടക്കുവാ…