നിത്യ: അതമ്മേടെ മറ്റേ മോളോട് പറഞ്ഞാ മതി.
അമ്മ മൂക്കത്തു വിരലു വെച്ചു പോയി
അനു: അമ്മേ ഞാൻ കത്തിച്ചോളാ
പോകുമ്പോ അനുവിൻ്റെ ശബ്ദം ഞങ്ങൾ കേട്ടിരുന്നു.
ഞങ്ങൾ നേരെ പോയി ടിവി കണ്ടിരുന്നു. അനു വിളക്കു കത്തിച്ച് കൊലായിയിൽ വെച്ചപ്പോ ഞങ്ങൾ രണ്ടും പാഞ്ഞു വിളക്കൊന്നു തൊഴുതു തിരികെ പാഞ്ഞു വന്നു സോഫയിലിരുന്നു. അനു നാമജപം ഒക്കെ കഴിഞ്ഞു സോഫയിൽ എനിക്കരികിലിരുന്നു. അപ്പോഴേക്കും നിത്യ തലയുയർത്തി അവളെ നോക്കി. അവളിലെ കുശുമ്പു തല പൊക്കുന്നത് മനസിലായതു കൊണ്ട് ഞാൻ പെട്ടെന്നു തലക്കിട്ട് ഒരു കൊട്ടു കൊടുത്തു
നിത്യ: അയ്യോ അമ്മേ
അമ്മ: എന്താ അവിടെ
ഞാൻ : ഒന്നുമില്ല അമ്മേ
അനു അതു കണ്ട് ചിരിക്കുന്നുണ്ട്
നിത്യ: എടാ നാറി നീ എന്നെ കുത്തിയല്ലേ
ഞാൻ: എന്തിനാന്ന് നിനക്കറിയാലോ വാക്ക് തെറ്റിക്കരുത്
പിന്നെ അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം നിശബ്ദതയോടെ അനുസരണയോടെ അവൾ എൻ്റെ മാറിൽ ചാഞ്ഞിരുന്നു. പക വീട്ടാൻ അവളുടെ സൈക്കോളജിക്കൽ മൂവ്മെൻ്റ് മനസിലാക്കാൻ ഞാൻ വൈകിയിരുന്നു. ഇരയുടെ മുന്നിലേക്ക് കുതിക്കാൻ സമയം കാത്തിരുന്ന ചീറ്റ പുലി പിന്നോട്ട് നീങ്ങുന്നത് പോലെ അവൾ എൻ്റെ മാറിൽ ചാഞ്ഞത്. കൃത്യ സമയം നോക്കി അവൾ എൻ്റെ മീശ പിടിച്ചു വലിച്ചതും അപ്രതീക്ഷിത വേദനയിൽ ഞാൻ ഉച്ചത്തിൽ അമ്മേ എന്നു വിളിച്ചു.
അമ്മ: എന്താടാ അവിടെ
നിത്യ: ഒന്നുമില്ല അമ്മേ
ഞാനടിച്ച അതേ നാണയത്തിൽ അവൾ മറുപടി തന്നപ്പോ എന്നിലും ചെറിയൊരു ചിരി വിടരാതിരുന്നില്ല എന്നാലും ഞാനത് മറച്ചു വെച്ചു.
നിത്യയെ ഞാൻ വേദനയാക്കിയ അവൾ എൻ്റെ മീശയിലാണ് പകരം വീട്ടാറ്. പക്ഷെ ഇന്നത് കുറച്ചു കൂടിപ്പോയി. പ്രാണൻ പോകുന്ന വേദന അനുഭവിച്ചപ്പോ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട നിത്യയുടെ മുഖവും കാർമേഘം മൂടിയിരുന്നു.
നിത്യ: സോറി ഏട്ടാ
അവൾ പറഞ്ഞത് ഞാൻ ചെവി കൊടുക്കാൻ നിന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അതും ഞാൻ ശ്രദ്ധിച്ചില്ല . ഞാൻ ശരിക്കും ദേഷ്യത്തിലാണെന്ന് പെണ്ണിനു മനസിലായി . എനി എന്താണ് വഴി എന്നത് അവൾക്കറിയാം ആവനാഴിയിലെ അവസാന അമ്പുകൾക്ക് അവൾ മൂർച്ച കൂട്ടി. പിന്നെ തുടങ്ങി എൻ്റെ കവിളിലും നെറ്റിയിലും ചുംബന മഴ. അവൾ എനിക്ക് ഉമ്മ തരുന്നത് വിരളമാണ്. കാര്യം കാണാനോ എന്നെ സമ്മതിപ്പിക്കാനോ അവളുടെ അവസാന ആയുധം അതു തന്നെയാണ്. അവൾ എനിക്കു ഉമ്മകൾ തരുന്നത് എനിക്ക് ഏറ്റവും ഇഷ്ടമാണെന്നും എനിക്കു സന്തോഷം അത് പകരുമെന്നും അവക്കറിയാം അതുകൊണ്ട് തന്നെ ആ ഉമ്മകൾക്ക് ഭയങ്കര ഡിമാൻ്റ് ആണ്. ഉമ്മകൾ കൂമ്പാരമായപ്പോ ഞാൻ പോലും അറിയാതെ ചിരിച്ചു പോയി.
നിത്യ : ഇപ്പോയാ സമാധാനമായത്
ഞാൻ: ആണോ
നിത്യ: നി മിണ്ടാണ്ടിരുന്നാ ഒരു രസവുമില്ല
ഞാൻ: ഓ പിന്നെ
നിത്യ: സത്യം , വേദനിച്ചപ്പോ നിനക്കെന്നെ തല്ലിക്കൂടേനൊ
ഞാൻ: തല്ലിനേ എനിക്കി ഉമ്മ കിട്ടുമോ മോളേ
നിത്യ: അയ്യടാ അപ്പോ അതിനുള്ള അടവേനി ഇത്
ഞാൻ : അങ്ങനെ ഒന്നുമില്ല
ഇണക്കുരുവികൾ 8 [വെടി രാജ]
Posted by