ഇണക്കുരുവികൾ 8 [വെടി രാജ]

Posted by

പ്രണയത്തിനു മുന്നിൽ അടിയറവു പറയാതെ താൻ വിജയം കൈവരിച്ചു. ആ വിജയത്തിൻ്റെ പ്രതീകമായി താൻ നേടിയതോ പവിത്ര പ്രണയം. താൻ പോലും അറിയാത്ത ജീവൻ്റെ നേർ പകുതി. രണ്ടാമത്തെ വിജയം ശരിക്കുമൊരു പ്രതികാരം തീർത്ത പ്രതീതി. സത്യത്തിൽ താൻ ആ നിമിഷം മനസിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷെ ഇപ്പോ ഓർക്കുമ്പോൾ തനിക്കങ്ങനെ തോന്നുന്നു. ഇഷ്ടമല്ല എന്നു പറഞ്ഞവളെ കൊണ്ട് ഇഷ്ടമാണെന്നു പറയിപ്പിച്ചു. അതു പറഞ്ഞ നിമിഷം തന്നെ അവൾ അന്നു തനിക്കു തന്ന വാക്കിൻ്റെ പ്രഹരം പതിൻമടങ്ങ് ശക്തിയോടെ തിരിച്ചു കൊടുത്തു.
സത്യത്തിൽ ജിൻഷ ഇഷ്ടമാണെന്നു പറഞ്ഞപ്പോ മനസൊന്നു ശാന്തമായി കേൾക്കാൻ കൊതിച്ച വാക്ക് കേട്ടതിൻ്റെ ഒരു തൃപ്തി അത് ഇപ്പോഴും മനസിലുണ്ട്. സമയവും സാഹചര്യവും അനുകൂലമായിരുന്നെങ്കിൽ അവൾ തൻ്റെ മാറോട് ചേർന്നിരുന്നേനെ. അവളുടെ വിവാഹ നിശ്ചയം മുടക്കി താൻ സ്വന്തമാക്കുമായിരുന്നു. ആ വലിയ കൊടുങ്കാറ്റിനെ സ്വയം ഉൾക്കൊണ്ട് ഒന്നുമല്ലാതാക്കിയത് അവളാണ് മാളു.
സത്യത്തിൽ മാളു തന്നെ എനിക്കിതുവരെ മനസിലായിട്ടില്ല . മറ്റൊരാളെ സ്നേഹിച്ച എന്നെ പ്രാണനായി നീയും സ്നേഹിച്ചു. വിരഹ സാഗര ഗർത്തങ്ങൾ ഞാൻ തേടി അലയുമ്പോൾ ഒരു കൈത്താങ്ങായി നീ വന്നു. നഷ്ടബോധമകറ്റാൻ പ്രതീക്ഷയുടെ തീ നാളം അണയാതെ എരിക്കാൻ വേണ്ടി നീ നടത്തിയ ശ്രമങ്ങൾ . ജിൻഷ അവൾ വരുമെന്ന പ്രതീക്ഷ എന്നിൽ ഉണർത്താൽ നീ ശ്രമിച്ചപ്പോയെല്ലാം നീ പോലുമറിയാതെ നീ എൻ്റെ മനസിനെ കീഴ്പ്പെടുത്തി. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ നിന്നിലുണർന്ന കത്തി മുനയുള്ള വാക്കുകൾ നാളെക്കായി എന്നെ സജ്ജമാക്കുകയായിരുന്നില്ലെ. ജിൻഷ ഇഷ്ടമാണെന്നു പറയുന്ന വരെയുള്ള പ്രണയം എനിക്കു വേണ്ട ആ വാക്കുകൾ തന്ന വേദന അതിൽ നിന്നും ഉണർന്ന ഞാനല്ലെ ഇന്ന് ജിൻഷയുടെ വാക്കുകൾക്ക് മുന്നിൽ പതറാതെ പടവെട്ടിയത്. ഒടുക്കം അവൾക്ക് സ്നേഹചുംബനം നൽകാനുള്ള അനുമതിയും നീ തന്നെ നൽകി മനസിൽ നിനക്കുള്ള സ്ഥാനം അതിൻ്റെ ഉന്നതിയിൽ എത്തിച്ചില്ലേ. ഒടുക്കം നിന്നിലെ കുശുമ്പു നിറഞ്ഞ വാക്കുകൾ എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കാട്ടിത്തന്നു. ഒടുക്കം എന്നെ അനുസരിപ്പിക്കാൻ നിനക്കാവും എന്നു നീ തെളിയിച്ചില്ലെ പെണ്ണേ.
നിൻ്റെ പ്രണയം പോലെ പവിത്രമാണ് നിൻ്റെ മനസ്. മറ്റുള്ളവരുടെ അവസ്ഥ വികാരം സാഹചര്യം എല്ലാം പറയാതെ തന്നെ മനസിലാക്കുന്നു. ഒരിക്കലും ഒരു പെണ്ണും അനുവദിക്കാത്ത കാര്യങ്ങൾ അനുവദിക്കുന്നു. തെല്ലു പരിഭവം ഇല്ല താനും. പെണ്ണെന്ന സമസ്യയിൽ പിറന്നൊരു മാണിക്യ കല്ലാണ് നി. ആ അമൂല്യ കല്ലിന്ന് എനിക്കു സ്വന്തം ഭൂമിയിലെ ഏറ്റവും ഭാഗ്യം കൂടിയ കാമുകൻ ഞാനാണ് അതെനിക്കു പകർന്നു തന്നത് നീയാണ് നിൻ്റെ പ്രണയമാണ്.
ജിൻഷ അവളെ ഒരിക്കലും ഞാൻ മറക്കില്ല . കാരണം എൻ്റെ ആദ്യ പ്രണയും ആദ്യ ചുംബനവും അവൾ തന്നെ. ആ പവിഴതാരങ്ങളിൽ നിന്നും മധു നുകർന്ന നിമിഷം മനസിൻ്റെ കോണുകളിൽ മായാത്ത ചിത്രമായി എന്നും ഞാൻ താലോലിക്കും. ആ സമയത്തെ അവളിലെ ആവേശം ചുണ്ടുകൾ വേർപ്പെട്ടപ്പോൾ മതിവരാതെ അവൾ നോക്കിയ നോട്ടം ആ കണ്ണുകളിലെ ദാഹം എല്ലാം എന്നോടുള്ള ഇഷ്ടത്തിൻ്റെ ആഴം അറിയിക്കാൻ പര്യാപ്തമായിരുന്നു. പക്ഷെ മാളു അവൾ മനസിൽ നിറഞ്ഞതിനാലാവണം ആ ആഴം എനിക്കു മതിയാവാതെ പോയത്.
ചിന്തകൾക്ക് വിരാമമിടുവാൻ ഞാൻ തന്നെ സ്വയം ആഗ്രഹിച്ചു സമയം 6.15 ആയിരിക്കുന്നു. ഫ്രഷ് ആവാൻ തോന്നിയില്ല . ചിലപ്പോ ആദ്യ ചുംബനത്തിൻ്റെ ഹാങ്ങ് ഓവർ ആവാം അല്ലെങ്കിൽ ആ മധുര നിമിഷത്തിൻ്റെ ബാക്കി അംശങ്ങൾ ശരീരത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള വിരക്തിയും ആകാം ഞാൻ താഴേക്കിറങ്ങി ചെന്നപ്പോൾ അമ്മ അടുക്കളയിൽ പണിയാലാണ്.
ഞാൻ നേരെ അടുക്കളയിൽ ചെന്നു . അമ്മ അവിടെ മിക്സിയിൽ എന്തോ

Leave a Reply

Your email address will not be published. Required fields are marked *