നിത്യ: ഉം ആയിക്കോട്ടെ
ഞങ്ങള ആശ്ചര്യപൂർവ്വം നോക്കുന്ന അനുവിനെയാണ് ഞാൻ കണ്ടത്
ഞാൻ: നീയെന്താടി പന്തം പോയ പെരുച്ചായിനെ പോലെ നോക്കുന്നത്.
അനു: എയ് അങ്ങനൊന്നുമില്ല
അതു കേട്ടതും നിത്യ ചിരിച്ചു തുടങ്ങി. ഞാൻ സമയം നോക്കിയതും 7.10 അയ്യോ സമയം കൊറേ ആയല്ലോ
ഞാൻ: അമ്മാ ഫുഡ്
അമ്മ വേഗം അടുക്കളയിൽ നിന്നും പുറത്തു വന്നു എന്നെ നോക്കി
അമ്മ: ഇന്നെന്തേ പറ്റി
ഞാൻ: നോട്സ് ഉണ്ടാക്കാനുണ്ട് ഇപ്പോ തിന്നാ 10 മണി വരെ ഇരിക്കാ എന്നാലെ തീരു
അമ്മ എനിക്കു ഫുഡ് തന്നു . പെട്ടെന്നു കഴിച്ചു തീർത്ത് ഞാൻ റൂമിലേക്ക് ഓടി. വാതിലടച്ച് കുറ്റിയിട്ട് ഞാൻ ഫോണെടുത്തു . 7.25 ഞാൻ വേഗം വാട്സ് ആപ്പ് തുറന്നു മാളുവിൻ്റെ മെസേജിനായി കാത്തിരുന്നു.
5 മിനിറ്റ് ദാ എന്നു പറഞ്ഞു പോകേണ്ട നിമിഷങ്ങൾ പക്ഷെ അവയ്ക്ക് ഇന്ന് കടന്നു പോകാൻ മടിയുള്ളത് പോലെ. ഏറെ നേരം ആയിട്ടും ഒരു മിനിറ്റാണ് കടന്നു പോകുന്നത്. ഇത്രയും നേരം ഇല്ലാത്ത ഒരനുഭൂതി അവൾക്കായ് യുഗങ്ങൾ കാത്തിരിക്കുന്ന പ്രതീതി. ഒച്ചുകൾ പോലും ഇതിലും വേഗത്തിൽ സഞ്ചരിച്ചേനെ എന്നെനിക്ക് തോന്നി. സമയമാണോ പതിയെ ചലിക്കുന്നത് അല്ലെങ്കിൽ എൻ്റെ മനസ് വേഗത്തിൽ പാറി പറക്കുന്നതാണോ ഈ അസ്വസ്ഥതയ്ക്കു കാരണം. മൂന്നു മിനിട്ടുകൾ പിന്നിട്ടു എനിയും രണ്ടു നിമിഷങ്ങൾ അവ തള്ളി നിക്കുവാൻ അസഹ്യമാണ്. ഒരു പക്ഷെ തന്നിലെ അടങ്ങാത്ത ആഗ്രഹമാണ് തൻ്റെ ഈ അവസ്ഥയ്ക്ക് കാരണം. ഒരുവിതം സമയ സൂചികൾ 7.30 മുത്തമിട്ടപ്പോൾ മണിമുഴക്കം ഉയർന്നതെൻ്റെ ഇടം നെഞ്ചിലാണ്.
ഫോണിലേക്ക് കണ്ണും നട്ട് ഞാൻ കാത്തിരുന്നു അവളുടെ മെസേജിനായി നിരാശയാണ് ഫലം. സമയമിപ്പോൾ പായുകയാണ് 7.35 അവൾ ഒന്നും തന്നെ അയച്ചില്ല. കുറച്ചു മുന്നെ പതിയെ ഇഴഞ്ഞ സമയ സൂചിക ആരോടോ പരിഭവം എന്ന പോലെ പാഞ്ഞു നടന്നു. ആ ദീർഘ ചുംബനം എന്നിൽ ഓർമ്മയായി വന്നു. അതാകുമോ അവൾ തനിക്ക് മെസേജ് അയക്കാത്തത് . സമയം 7.45 എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു . നിരാശയുടെ മാർതടങ്ങൾ ഞാൻ തേടി ഒരാശ്വാസത്തിനെന്നോണം. മനസാകെ മരവിച്ചു . മുഖത്തെ ജീവാംശം നഷ്ടമായി . നിർവികാരനായി എന്നാൽ ദുഖത്തിൽ സാഗരങ്ങൾ അലയടിച്ചു മനസിൽ പടരുകയാണ് കണ്ണീർ മഴയുടെ പ്രത്യക്ഷമായ ഭയാനരുപം മനസിൽ ഉൾതിരിഞ്ഞു വന്നു. കിടക്കയിലേക്ക് ശരീരവും മനസും തളർന്ന് വീഴുമ്പോൾ ജീവാമൃതവുമായി ആ ശബ്ദം ഞാൻ കേട്ടു.
നോട്ടിഫിക്കേഷൻ ടോൺ വന്നതും മൂന്നാം പക്കം ഉയർത്തെഴുന്നേറ്റ യേശു നാഥനെക്കാൾ ശക്തനായി ഞാൻ തിരിച്ചു വന്നു. ഫോൺ എടുത്തു നോക്കിയതും മാളുവിൻ്റെ മെസേജ്
ഹായ്
എന്നിൽ സംജാതമായ സന്തോഷത്തിൻ്റെ അളവുകോൽ എനിക്കു പോലും അപ്രാപ്തമാണ്. അമൃതം കൊണ്ടു തന്ന് അമരത്വം നൽകാം എന്നു പറഞ്ഞാൽ പോലും ഇത്രയതികം സന്തോഷം ഇല്ല സാധ്യമല്ല. മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം.
ഇതാണോ 7.30
മാഷേ എനിക്കിവിടെ പണിയൊക്കെ ഉണ്ട്
ഞാനൊന്നു പേടിച്ചു
എന്തിന്
അല്ല താനെന്നോട് പിണങ്ങിയെന്ന്
ഞാനോ ഏട്ടനോടോ എനിക്കതിനാവോ
അല്ല ജിൻഷയുമായി അത് ഞാൻ പോലും പ്രതീക്ഷിച്ചില്ല അതവൾ അങ്ങനെ ചെയ്യുമെന്ന്
അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ മാഷേ
എന്നാലും എനിക്കെന്തോ പോലെ
ദേ മനുഷ്യാ അതൊക്കെ വിട്ടേക്ക്.
എനിക്കെന്തൊക്കയോ പറയാനുണ്ട് ചോദിക്കാനുണ്ട്