ഇണക്കുരുവികൾ 8
Enakkuruvikal Part 8 | Author : Vedi Raja
Previous Chapter
മാളുവിൻ്റെ ആ മറുപടി ശരിക്കും എനിക്കൊരു ക്ഷതമാണ്. കാരിരുമ്പിൻ്റെ കരുത്തുള്ള വാക്കുകൾ. ഹൃദയത്തെ കീറി മുറിച്ച് രണ്ടായി പിളർന്ന പോലെ. അസഹ്യമായ വേദന. എത്ര തന്നെ വേദന അവൾ പകർന്നു തന്നാലും അവളെ വെറുക്കുവാൻ തനിക്കു തോന്നുന്നില്ല. അവൾ തന്നിൽ വസിക്കുന്നുണ്ട്. അവൾ നൽകുന്ന വേദന പോലും താൻ ആസ്വദിക്കുന്നു. അവൾ ആരെന്നറിയില്ല ഒന്നറിയാം ഇന്നു താൻ തന്നെക്കാൾ എറെ അവളെ പ്രണയിക്കുന്നു. ഈ പ്രണയം അത് ശാശ്വതം.
കനലെരിയുന്ന മനസുമായി നിദ്രയെ പുൽകുന്ന പുതിയ അനുദൂതി ഞാൻ നുകർന്നു. ഉറക്കത്തിൽ അവൾ മാത്രമായിരുന്നു. നേരത്തെ ഉണർന്നപ്പോ ‘ ഇന്നും മാറിൽ ചൂടു പറ്റി നിത്യയുണ്ട് അവളെ ഉണർത്താതെ ഞാൻ ഫ്രഷ് ആയി പ്രാക്ടീസിനു പോയി. തിരിച്ചു വന്നു ഞാനും നിത്യയും അനുവും ഒന്നിച്ചിരുന്നു. ചായ കുടിച്ചു. രാവിലെ ശരിക്കും ഞാൻ എൻജോയ് ചെയ്തു അനുവുമായി ഞാൻ അടുക്കുന്നതൊന്നും നിത്യ കാര്യമാക്കിയില്ല
അനു അവളുടെ കോളേജ് ബസിൽ യാത്രയായി ഞാനും നിത്യയും എന്നത്തെ പോലെയും ബൈക്കിൽ .കോളേജിൽ എത്തിയെങ്കിലും മനസ് ആശയ കുഴപ്പത്തിലാണ്. മാളു അവളാണ് എൻ്റെ പ്രശ്നം അവളുടെ മറുപടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മറുപടി മനസിലെ സ്വപ്നങ്ങൾ ഒന്നായി തകർത്ത ആ മറുപടി. സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല. ചിന്തകൾ മൊത്തം മാളു മാത്രം.
ഉച്ചയ്ക്ക് കാൻ്റീനിൽ എത്തിയപ്പോ ജിൻഷയും നിത്യയും ഇരിക്കുന്നുണ്ട് ഞാൻ അവർക്ക് അരികിലേക്ക് ചെന്നു. ഫുഡ് ഓഡർ ചെയ്തു വെയ്റ്റ് ചെയ്തു.
ഞാൻ: ജിൻഷാ കൺഗ്രാജുലേഷൻ
ജിൻഷ: താങ്ക്സ്
അവളുടെ മുഖത്ത് സന്തോഷം കാണാത്തത് എനിക്കു വല്ലാത്ത വിഷമം തോന്നി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല
നിത്യ: ടി ചിലവെവിടെ
ജിൻഷ: അതൊക്കെ തരാ
പെട്ടെന്ന് നിത്യയെ അവളുടെ ഒരു കൂട്ടുകാരി വിളിച്ചു. അവൾ ഇപ്പോ വരാം എന്നു പറഞ്ഞു പോയി.
ജിൻഷ : എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാനുണ്ട്
ഞാൻ: താൻ പറഞ്ഞോ
ജിൻഷ: ഇവിടെ വേണ്ട
ഞാൻ: പിന്നെ
ജിൻഷ: ഫുഡ് കഴിഞ്ഞ് ഗ്രൗണ്ടിൻ്റെ അവിടെ വരാമോ
ഞാൻ: ശരി
ജിൻഷ: പറ്റിക്കുമോ
ഞാൻ: ഇല്ല ഞാൻ വരാം
ജിൻഷ: അതെ നിത്യ അറിയണ്ട
ഞാൻ: അതെന്താ